Home Entertainment Celebrities

ഭക്ഷണം ഏറെ ഇഷ്ടമാണ് അത് കുറയ്ക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല: തടിച്ചിരിക്കുന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് അനു സിത്താര

218

മലയാള സിനിമയുടെ വെള്ളിത്തിരയിലേക്ക് പൊട്ടാസ് ബോംബ്’എന്ന ചിത്രത്തിലൂടെ ചേക്കേറിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയത്തോടൊപ്പം നൃത്തവും പാഷനായി പോലെ കൊണ്ട് നടക്കുകയാണ് താരം. വിവാഹ ശേഷം അഭിനയരംഗത്തേത്ത് എത്തി വിജയം നേടിയ നടി എന്ന പ്രത്യേകതകൂടി അനുസിത്തിരയ്ക്ക് ഉണ്ട്.

താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടവുമാണ്. അനുസിത്താര അവസാനമായി വേഷമിട്ട ചിത്രമായിരുന്നു മമ്മൂട്ടിയും ഉണ്ണിമുകുന്ദനും പ്രധാനവേഷത്തിലെത്തിയ മാമാങ്കം എന്ന സിനിമ.

Advertisements

തന്റെ ജീവിതത്തിലെയും കരിയറിലെയും എല്ലാ വിശേഷങ്ങളും താരം ആരാധകരുമായും പങ്കുവയ്ക്കാറുണ്ട്. അതേ സമയം ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ 2015 ൽ ആണ് അനുസിത്താര പ്രണയിച്ച് വിവാഹം കഴിച്ചത്.

എന്നാൽ വെറും ഒരു വീട്ടമ്മയായി കഴിയേണ്ടിയിരുന്ന തന്നെ അഭിനയലോകത്തേക്ക് എത്തിച്ചത് വിഷ്ണുവാണെന്ന് താരം നിരവധി തവണ പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ താൻ എപ്പോഴും എന്തുകൊണ്ടാണ് തടിച്ചിരിക്കുന്നത് എന്നതിന് കാരണം തുറന്ന് പറയുകയാണ് നടി.

ഭക്ഷണം ഏറെ ഇഷ്ടമുള്ളത് കൊണ്ട് ഭക്ഷണം കുറയ്ക്കാൻ തനിക്ക് ഒരിക്കലും കഴിയില്ല. അതുകൊണ്ടാണ് എപ്പോളും തടിച്ചിരിക്കുന്നത്. എന്നാൽ ഏതെങ്കിലും ഒരു സിനിമയോ കഥാപാത്രമോ തടി കുറയ്ക്കാൻ ആവശ്യപ്പെട്ടാൽ ഉറപ്പായും കുറയ്ക്കുമെന്നും അനുസിത്താര പറഞ്ഞു.

അതോടൊപ്പം പ്രിയ ഭക്ഷണത്തെ കുറിച്ചും അനു വാചാലയായി. അമ്മയുണ്ടാക്കുന്ന ചോറും മീൻകറിയുമാണ് ഏറെ ഇഷ്ടം എന്നാൽ വിഷ്ണു ചേട്ടന്റെ അമ്മ ഉണ്ടാക്കുന്ന ഞണ്ട് കറിയും ഇഷ്ടമാണെന്നും അനു സിത്താര വ്യതമാകുന്നു.

Advertisement