ആമിർ ഖാൻ നൽകിയ ആട്ട പൊടിക്കുള്ളിൽ 15,000 രൂപ വീതം: പ്രചരിക്കുന്ന വാർത്തയ്ക്ക്‌ പിന്നിലെ സത്യം ഇതാണ്

53

സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഏറെ പ്രചരിച്ച ഒരു വിവരമായിരുന്നു ബോളിവുഡ് താരം ആമിർ ഖാൻ ലോക്ക്ഡൗൺ കാലത്ത് നൽകിയ ഒരു വേറിട്ട സഹായത്തെ കുറിച്ചുള്ളത്. ആമിർ സൗജന്യമായി ഒരു കിലോ ആട്ട നൽകിയത് വാങ്ങി വീട്ടിലെത്തിയവർത്ത് അതിനകത്ത് നിന്ന് 15,000 രൂപ ലഭിച്ചുവെന്നാണ് അഭ്യൂഹം പരന്നത്.

ഒരു കിലോ ആട്ട മാത്രമാണ് നൽകുന്നത് എന്നതിനാൽ ഏറ്റവും അത്യാവശ്യക്കാരായ ആളുകളാണ് എത്തിയതെന്നും അതിനാൽ ഏറ്റവും അർഹരായവർക്ക് സഹായം എത്തിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നും ഈ നീക്കം അഭിനന്ദിക്കപ്പെട്ടു.

Advertisements

എന്നാൽ ഇത്തരത്തിൽ സഹായം നൽകുന്നത് ആമിറോ ആമിറിന്റെ ടീമോ പ്രഖ്യാപിച്ചതു സംബന്ധിച്ചോ പണം ലഭിച്ചതു സംബന്ധിച്ച് ഒരു പ്രമുഖ മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഈ വാർത്ത ഉണ്ടാകാനിടയായ സാഹചര്യം ഒരു ടിക് ടോക് വീഡിയായാണെന്ന് പ്രമുഖ ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ബൂം ലൈവ് റിപ്പോർട്ട് ചെയ്യുന്നു.

സമാൻ എന്ന യുവാവിന്റെ ടിക് ടോക് വീഡിയോ ഗോതമ്പ് പൊടിയിൽ നിന്ന് പണമെടുക്കുന്നതിന്റെ ദൃശ്യം കൂടി ഉൾപ്പെടുത്തി ഉള്ളതാണ്. ‘ഒരാൾ രാത്രിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളുമെല്ലാം കഴിയുന്ന ചേരി പ്രദേശത്ത് ട്രക്കിൽ ആട്ടയുമായെത്തി.

ഒരാൾക്ക് ഒരു കിലോ ആട്ട വീതമാണ് നൽകുകയെന്ന് അനൗൺസ് ചെയ്തു. ആരാണ് രാത്രിയിൽ ഒരു കിലോ ആട്ടയ്ക്കായി പോയി നിൽക്കുക. അത്ര ദുരിതം നേരിടുന്നവരായിരിക്കുമല്ലോ. അങ്ങനെയുള്ളവർ ആട്ട വാങ്ങി വീട്ടിലെത്തി തുറന്ന് നോക്കിയപ്പോൾ അതിൽ ഒളിപ്പിച്ച നിലയിൽ പതിനയ്യായിരം രൂപ കണ്ടു.

അത്തരത്തിൽ ഏറ്റവും അർഹതയുള്ളവർക്ക് ഉചിതമായ സഹായം കൃത്യമായി കിട്ടി. പ്രശസ്തിയാഗ്രഹിക്കാത്ത അദ്ദേഹത്തിന് നന്ദിയറിയിക്കുന്നു, ഇങ്ങനെയാണ് സമാൻ പറയുന്നത്. ഇതിൽ എവിടെയും ആമിർ ഖാനാണ് സഹായത്തിന് പിന്നിലെന്ന് പറയുന്നില്ല.

Advertisement