മോഹൻലാലിന് ഒപ്പം സിനിമയിൽ അഭിനയിക്കാൻ മുത്തുമണി സത്യൻ അന്തിക്കാടിന്റെ മുന്നിൽ വച്ചത് വിചിത്രമായ ഒരു ആവശ്യം

7749

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സൂപ്പർ ഡയറക്ടർ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഇറങ്ങിയ രസതന്ത്രം എന്ന ചിത്രം എക്കാലത്തെയും സൂപ്പർഹിറ്റാണ്. ഈ ചിത്രത്തിലൂടെയാണ് നടി മുത്തുമണി മലയാള സിനിമയിലേക്ക് എത്തിയത്.

സ്വഭാവികമായ അഭിനയമികവിലൂടെ തന്റെ വേഷങ്ങൾ മനോഹരമാക്കുന്ന ഈ നടി തന്റെ ആദ്യ സിനിമയിൽ അഭിനയിക്കാൻ സംവിധായകന് മുന്നിൽ വച്ചത് എന്നാൽ വിചിത്രമായ ഒരു ആവശ്യമാണ്. അതിനെക്കുറിച്ച് ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ മുത്തുമണി വെളിപ്പെടുത്തുന്നു.

Advertisements

Also Read
പർദ്ദയും ലവ് ജിഹാദും; വിവാദങ്ങൾക്ക് മറുപടിയുമായി നടി ലെന, കാത്തിരുന്നു കാണാമെന്നും നടി

രസതന്ത്രത്തിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കപ്പെടും മുമ്പേ സംവിധായകൻ സത്യൻ അന്തിക്കാടിനോട് പറഞ്ഞ ഡിമാന്റ് ആണ് മുത്തുമണി വെളിപ്പെടുത്തിയത്. നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ നിയമ വിദ്യാർഥി ആയിരുന്ന സമയത്താണ് രസതന്ത്രത്തിലേയ്ക്കുള്ള അവസരം കിട്ടുന്നത്.

എന്നാൽ കോളേജിൽ അറ്റൻഡൻസ് വളരെ കർശനമായതിനാൽ ക്ലാസ് കട്ട് ചെയ്യലൊന്നും നടക്കില്ല. അതുകൊണ്ട് തന്നെ സാർ വിളിച്ചപ്പോൾ അഭിനയിക്കാൻ ആഗ്രഹമുണ്ട് പക്ഷേ ഞാൻ ശനിയും ഞായറും മാത്രമേ അഭിനയിക്കാൻ വരുള്ളൂ എന്ന ഡിമാന്റ് താൻ ആദ്യം മുന്നോട്ട് വച്ചുവെന്ന് താരം പറയുന്നു.

ക്ലാസ് കട്ട് ചെയ്യാതെയാണ് ഞാൻ രസതന്ത്രത്തിൽ അഭിനയിച്ചത്. അതിന്റെ എല്ലാ ക്രെഡിറ്റും സത്യൻ സാറിനാണ്. സെറ്റിലൊക്കെ ചെല്ലുമ്പോൾ തമാശയായി സാർ പറയാറുണ്ട് ബാക്കി ഉള്ളവരൊക്കെ വരും മുത്തുമണിയുടെ ഡേറ്റ് കിട്ടാനാണ് പാട് എന്നൊക്കെ” താരം പറയുന്നു.

സീനിയേഴ്സ് ആയിട്ടുള്ള കുറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട് അവരുടെ കൂടെ ഒക്കെ മുത്തുമണിക്ക് കോമ്പിനേഷൻ സീനുകൾ ഉണ്ട് എന്ന് സത്യൻ സാർ പറഞ്ഞപ്പോഴും ആ ഡിമാന്റ് താൻ മാറ്റിയിരുന്നില്ലെന്നും ശനിയും ഞായറും ആണേൽ അഭിനയിക്കാമെന്നു പറയുകയും ചെയ്തതായി മുത്തുമണി പറയുന്നു.

Also Read
വെല്ലുവിളി നിറഞ്ഞതായിരുന്നു ആ സിനിമ, സഹായിച്ചത് കാർത്തിക, 36 വർഷങ്ങൾക്ക് ഇപ്പുറവും തുടരുന്നത് കാർത്തികയുമായുള്ള ബന്ധം മാത്രം: തുറന്നു പറഞ്ഞ് നടി ശാരി

Advertisement