പൊന്മുട്ടയിടുന്ന താറാവിൽ നായകനാകേണ്ടിയിരുന്നത് മോഹൻലാൽ; പക്ഷേ അവസാനം ഉണ്ടായ ട്വിസ്റ്റ് ഇങ്ങനെ

178

1988 ൽ രഘുനാഥ് പലേരി തിരക്കഥയെഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു പൊൻമുട്ടയിടുന്ന താറാവ്. ഭാസ്‌കരൻ എന്ന തട്ടാനായി ശ്രീനിവാസൻ എത്തിയ പൊന്മുട്ടയിടുന്ന താറാവ് ഇന്നും മലയാള സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട ചിത്രമാണ്.

ജയറാമു ഉർവ്വശിയും ഇന്നസെന്റെുമൊക്കെ മികച്ച വേഷത്തിലെത്തിയ ചിത്രം ഞെട്ടിക്കുന്ന വിജയമാണ് നേടിയത്. ജയറാം അപരനിലൂടെ മലയാള സിനിമയിലേക്കെത്തിയതും 1988 ൽ തന്നെയായിരുന്നു. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് രസകരമായ ഒരു പിന്നാമ്പുറകഥ വെളിപ്പെടുത്തുകയാണ് ശ്രീനിവാസൻ.

Advertisements

Also Read
തെലുങ്ക് നടനെ പ്രണയിച്ച് കെട്ടി, നാലാം മാസം ഭർത്താവ് ജീവൻ ഒടുക്കി, പിന്നെ സംഭവിച്ചത് ഇങ്ങനെ: നീലക്കുയിൽ ‘റാണി’ നടിയുടെ ഞെട്ടിക്കുന്ന ജീവിതകഥ

രഘുനാഥ് പാലേരി സംവിധാനം ചെയ്യാൻ ആലോചിച്ച ചിത്രമാണ് ഇതെന്നും, മോഹൻലാലിനെയാണ് അദ്ദേഹം ഈ ചിത്രത്തിലെ നായകനായി തീരുമാനിച്ചത് എന്നും ശ്രീനിവാസൻ പറയുന്നു. ജയറാം ചെയ്ത വേഷമായിരുന്നു ശ്രീനിവാസന് ആദ്യം ഈ ചിത്രത്തിൽ കരുതി വെച്ചത്.

എന്നാൽ അന്ന് ഈ ചിത്രം നടന്നില്ല. പിന്നീട് സത്യൻ അന്തിക്കാട് ഈ ചിത്രമൊരുക്കാൻ തീരുമാനിച്ചപ്പോഴും മോഹൻലാൽ തന്നെ നായകനാവണം എന്നാണ് രഘുനാഥ് പലേരിയും സത്യൻ അന്തിക്കാടും തീരുമാനിച്ചത്.

പക്ഷെ ഈ ചിത്രത്തിന്റെ തിരക്കഥ വായിച്ച് ഇന്നസെന്റ് ആണ് ശ്രീനിവാസൻ നായകനാവുന്നതാവും നല്ലതു എന്ന് അവരോടു പറഞ്ഞത്. കാരണം, മോഹൻലാൽ അപ്പോഴേക്കും മലയാളത്തിലെ ഏറ്റവും വലിയ താരവും അതുപോലെ വലിയ ചിത്രങ്ങൾ ചെയ്യുന്ന നടനെന്ന പേരുമെടുത്തിരുന്നു.

Also Read
പൂർണിമയ്ക്കും സുപ്രിയയ്ക്കും എന്നെ പോലൊരു അമ്മായിയമ്മയെ ഒറ്റക്കാലിൽ തപസ് ചെയ്താൽ കിട്ടില്ല: മല്ലികാ സുകുമാരൻ

പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രം വളരെ ലളിതമായ ഒരു കഥ പറയുന്ന ചിത്രമായതു കൊണ്ട് തന്നെ മോഹൻലാൽ നായക വേഷത്തിൽ എത്തിയാൽ ഉണ്ടാകുന്ന പ്രേക്ഷക പ്രതീക്ഷ വളരെ വലുതായിരിക്കും

അത് ചിലപ്പോൾ ചിത്രത്തിന് ദോഷമായി വരാൻ സാധ്യതയുണ്ടെന്നും ഇന്നസെന്റ് പറഞ്ഞു. അത് സത്യൻ അന്തിക്കാടിനും രഘുനാഥ് പാലേരിക്കും ബോധ്യമായതോടെയാണ് നായകനായി ശ്രീനിവാസൻ എത്തിയത്. തീയറ്ററുകളിൽ പൊട്ടിച്ചിരി വിരിയിച്ച സിനിമയിൽ ഒടുവിൽ ഉണ്ണികൃഷ്ണനും കരമന ജനാർദ്ദനൻ നായരും ശാരിയും ശക്തമായ വേഷമായിരുന്നു ചെയ്തത്.

പിന്നീട് ജയറാമിന്റെ ഭാര്യയായി മാറിയ നടി പാർവ്വതിയും ഈ സിനിമയിൽ വളരെ രസകരമായ ഒരു വേഷത്തിൽ എത്തിയിരുന്നു.

Advertisement