Home Entertainment

രണ്ടാമൂഴം ഉടൻ: ശ്രീകുമാറേട്ടൻ മലയാള സിനിമയെ ഞെട്ടിക്കും, ലാലേട്ടന്റെ ഭീമൻ എത്തുന്നത് വമ്പൻ ബജറ്റിൽ; പ്രമുഖ സംവിധായകൻ

48

ഒടിയന് ശേഷം വിഎ ശ്രീകുമാർ മോഹൻലാലിനെ ഭീമനാക്കി ഒരുക്കുന്ന രണ്ടാമൂഴം മലയാള സിനിമയെ ഞെട്ടിക്കുമെന്ന് സംവിധായകൻ ഒമർ ലുലു. പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റും ടെക്നോളജിയും ക്രൂവുമാണ് സിനിമയ്ക്കായി ഒരുക്കുന്നത് എന്നാണ് ഒമർലുലു ഫേസ്ബുക്കിൽ കുറിച്ചത്.

ഒമർ ലുലുവിന്റെ കുറിപ്പ് ഇങ്ങനെ

Advertisements

പറഞ്ഞു കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബജറ്റും ടെക്നോളജിയും ക്രൂവുമാണ് ലാലേട്ടൻറെ ഭീമനായി വിഎ ശ്രീകുമാറേട്ടൻ ഒരുക്കുന്നത്. എല്ലാം നല്ല രീതിയിൽ പ്രതീക്ഷക്കൊത്ത് നടന്നാൽ മലയാള സിനിമ ഇന്നുവരെ കാണാത്ത വിസ്മയാവഹമായ ഒരു പ്രൊജക്റ്റായി മാറും.

പിന്നെ സിനിമ എന്നു പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആർക്കും പിടികിട്ടാത്ത മാജിക്. ഒരു കാണിപ്പയ്യൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക്. അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക. നല്ല ഒരു സിനിമയായി മാറട്ടെ ഒമർ ലുലു കുറിച്ചു.

മോഹൻലാലിന് ശ്രീകുമാർ സ്‌പെഷ്യൽ ജന്മദിനാശംസകൾ നേർന്നതിന് പിന്നാലെയാണ് രണ്ടാമൂഴം വീണ്ടും ചർച്ചയാകുന്നത്. എന്റെ ഭീമന് എന്ന് പറഞ്ഞായിരുന്നു മോഹൻലാലിന് ആശംസ കുറിച്ചത്. ഒടിയന് ശേഷം രണ്ടാമൂഴം സിനിമയാക്കുമെന്നാണ് ശ്രീകുമാർ പറഞ്ഞിരുന്നത്.

ഇത് സംബന്ധിച്ച് എഴുത്തുകാരൻ എംടി വാസുദേവൻ നായരുമായി കരാറിൽ എത്തിയിരുന്നു. എന്നാൽ അഞ്ച് വർഷമായിട്ടും സിനിമയുടെ പ്രാരംഭ പ്രവർത്തനം പോലും നടക്കാതായതോടെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിക്കുകയായിരുന്നു. ചിത്രം അനിശ്ചിതാവസ്ഥയിൽ നിൽക്കുമ്പോഴാണ് ഒമർ ലുലിവിന്റെ പ്രതികരണം.

എംടി വാസുദേവൻ നായരുടെ ‘രണ്ടാമൂഴം’ എന്ന നോവലിനെ ആസ്പദമാക്കി മോഹൻലാൽ നായകനായി ഇറങ്ങാനിരുന്ന സിനിമ നേരത്തെ പലവിധ പ്രതിസന്ധികളിൽപ്പെട്ടിരുന്നു. എംടി തിരക്കഥ തിരികെ ആവശ്യപ്പെട്ടതും, നിർമ്മാതാവ് ബിആർ ഷെട്ടി സംരംഭത്തിൽ നിന്ന് പിൻമാറിയതുമെല്ലാം വലിയ വാർത്തയായിരുന്നു.

ഇപ്പോഴിതാ സിനിമ ഒരുങ്ങാനുള്ള അണിയറനീക്കങ്ങൾ സജീവമാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ആ സിനിമ ചില നൂലാമാലകളിൽപ്പെട്ട് കിടക്കുകയാണെന്നും ആ സിനിമയ്ക്കും തനിയ്ക്കുംഅങ്ങനെയൊരുയോഗമുണ്ടെങ്കിൽ അത് സംഭവിക്കുമെന്നാണ് പ്രതീക്ഷയെന്നും മോഹൻലാൽ പിറന്നാൾ ദിവസം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ സിനിമയുടെ അണിയറ നീക്കങ്ങളെ കുറിച്ച് സൂചിപ്പിച്ച് വിഎ ശ്രീകുമാർ മേനോന് ആശംസകളുമായെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ. പറഞ്ഞ് കേട്ട വിവരം വെച്ച് മലയാള സിനിമ ഞെട്ടാൻ പോകുന്ന ബഡ്ജറ്റും ടെക്നോളജിയും ക്രൂവുമാണ് ലാലേട്ടന്റെ ഭീമനായി ശ്രീകുമാർ ഏട്ടൻ ഒരുക്കുന്നത്.

സിനിമ എന്ന് പറഞ്ഞാൽ ലാലേട്ടൻ പറഞ്ഞ പോലെ ഒരു മാജിക്കാണ്. ആർക്കും പിടികിട്ടാത മാജിക് ഒരു കാണിപ്പയൂരിനും പ്രവചിക്കാൻ പറ്റാത്ത മാജിക് അതുകൊണ്ട് അദ്ദേഹത്തിന് അത്മവിശ്വാസം കൊടുക്കുക’. കഴിഞ്ഞദിവസം സിനിമയെ കുറിച്ചുള്ള സൂചനകൾ നൽകുന്ന പോസ്റ്റർ ശ്രീകുമാർ മേനോൻ പങ്കുവെച്ചിരുന്നു.

Advertisement