സുരേഷ് ഗോപിയും പൃഥ്വിരാജും ഒന്നിക്കുന്നു, സംവിധാനം ഷാജി കൈലാസ്, ഇത് പാളിച്ചടുക്കുമെന്ന് ആരാധകർ

18

മലയാളത്തിന്റെ സൂപ്പർതാരവും രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്നു. മലയാളത്തിന്റെ യൂത്ത് ഐക്കൺ പൃഥ്വിരാജ് നായകനാകുന്ന കടുവ എന്ന സിനിമയിലാണ് സുരേഷ് ഗോപിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കാമിയോ റോൾ ആണെങ്കിലും, കഥയിൽ സുപ്രധാനമായ സ്വാധീനം ചെലുത്തുന്ന റോൾ ആയിരിക്കും സുരേഷ്‌ഗോപിയുടേത്. രവി കെ ചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന കടുവയുടെ തിരക്കഥ എഴുതുന്നത് ജിനു ഏബ്രഹാമാണ്.

Advertisements

പൃഥ്വിരാജ് നായകനായ ആദം ജോൺ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ജിനു ഏബ്രഹാം. മാസ്റ്റേഴ്സ്, ലണ്ടൻ ബ്രിഡ്ജ് എന്നീ പൃഥ്വി സിനിമകളുടെ തിരക്കഥ രചിച്ചതും ജിനു ആയിരുന്നു. 1990ൽ നടക്കുന്ന ഒരു കഥയാണ് കടുവ പറയുന്നതെന്നാണ് സൂചന.

ഷാജി കൈലാസിന്റെ സ്ഥിരം ശൈലിയിലുള്ള ഒരു ഹൈ വോൾട്ടേജ് ആക്ഷൻ ത്രില്ലറായിരിക്കും കടുവ. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ സിനിമയിൽ നിന്നും ഇടവേളയെടുത്ത സുരേഷ് ഗോപി വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ശക്തകമായ തിരിച്ചു വരവ് നടത്തിയിരുന്നു.

ദുൽഖർ സൽമാൻ നിർമ്മിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ടിൽ നായികയായി എത്തിയത് മലയാളത്തിന്റെ പ്രിയതാരം ശോഭനയായിരുന്നു. അതേ സമയം ബ്ലസിയുടെ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ഈജിപ്തിലെത്തി അവിടെ കോവിഡ് ലോക്ഡൗണിൽ കുടുങ്ങിപ്പോയ പൃഥ്വിരാജ് കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയിട്ടുണ്ട്.

ഫോർട്ട് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ ക്വാറന്റൈനിൽ ആണ് പൃഥിരാജിപ്പോൺ. ലോക്ഡൗൺ അവസാനിച്ചതിന് ശേഷം സിനിമാ രംഗം സജീവമായാൽ ഉടൻ കടുവയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്.

Advertisement