അത് ഞങ്ങളെ ഒരു രീതിയിലും ബാധിച്ചിട്ടില്ല: ഷാഹിദ് കപൂറുമായുള്ള പ്രണയത്തെ കുറിച്ച് സോനാക്ഷി സിൻഹ

74

ബോളിവുഡ് ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരസുന്ദരിയാണ് സൊനാക്ഷി സിൻഹ. അതേ പോലെ യുവസൂപ്പർതാരം ഷാഹിദ് കപൂറും സിനിമാ ആരാധകർക്ക് ഏറ്റവും പ്രീയപ്പെട്ട നായകനടനുമാണ്. സിനിമാ രംഗത്തെ പ്രണയ കഥകൾക്ക് ഒരു പഞ്ഞവുമില്ലാത്ത് മേഖലായാണ് ബോളിവുഡ്.

സിനിമകൾക്കൊപ്പം തന്നെ താരങ്ങൾ തമ്മിലുള്ള പ്രണയകഥകളും ഹിറ്റാകാറുണ്ട്. എന്നാൽ ഇവയിൽ പലതും വ്യാജപ്രചാരണം മാത്രമായിരിക്കും. അത്തരത്തിൽ ഒരു കാലത്ത് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന ബന്ധമാണ് ഷാഹിദ് കപൂറിന്റേയും സൊനാക്ഷി സിൻഹയുടേയും.

Advertisements

എന്നാൽ ഇത്തരം കെട്ടുകഥകൾ തന്നെ ബാധിച്ചിട്ടില്ലെന്ന് പറയുകയാണ് താരം. വലിയ കാര്യങ്ങളൊന്നും ചർച്ചചെയ്യാൻ ഇല്ലാതാകുമ്പോൾ ചിലർ ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പരത്തുന്നതാണ് എന്നാണ് സൊനാക്ഷി പറയുന്നത്. സിംഗിളായ രണ്ടുപേർ ചേർന്ന് ഒന്നിച്ച് അഭിനയിച്ചാൽ, ചിലർ ചിന്തിക്കുന്നത് അപവാദ കഥ പ്രചരിപ്പിക്കാം എന്നാകും.

ഇത് ഭയങ്കര തമാശയാണ്. ഇതൊന്നും എന്നെ ബാധിക്കില്ല. ഞാനും ഷാഹിദും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. ആ സമയത്ത് ഈ കഥയെല്ലാം കേട്ട് ഞങ്ങൾ ചിരിച്ചുതള്ളിയിരുന്നു. ഇത് ഞങ്ങളെ ഒരു രീതിയിലും ബാധിച്ചിട്ടില്ലെന്നും സൊനാക്ഷ പറഞ്ഞു.

2013 ൽപുറത്തിറങ്ങിയ ആർ രാജ്കുമാർ എന്ന ചിത്രത്തിലാണ് സൊനാക്ഷിയും ഷാഹിദും ഒന്നിച്ചു അഭിനയിച്ചത്. പ്രഭുദേവ സംവിധാനം ചെയ്ത ചിത്രം വലിയ ഹിറ്റായിരുന്നു. കോസ്റ്റ്യൂം ഡിനൈസനറായി തുടക്കം കുറിച്ച സൊനാക്ഷി ദബാംഗിലൂടെയാണ് അഭിനേത്രിയായത്.

സൽമാൻ ഖാന്റെ നായികയായുള്ള ആ വരവിലൂടെ താരത്തിന്റെ ജീവിതവും മാറി മറിയുകയായിരുന്നു. അഭിനയത്തിലും മോഡലിംഗിലും ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ താരം അഭിപ്രായങ്ങൾ തുറന്ന് പറഞ്ഞ് കൃത്യമായ നിലപാടുകൾ സ്വീകരിക്കുന്ന കാര്യത്തിലും കൈയടി നേടാറുണ്ട്.

Advertisement