Home Entertainment Celebrities

അതായിരുന്നു കാരണം ഒരുപാട് കരഞ്ഞ് തീർത്തു: രഞ്ജിത്തുമായുള്ള വിവഹബന്ധം വേർപെടാനുള്ള കാരണം വെളിപ്പെടുത്തി പ്രിയ രാമൻ

11302

1993 ൽ തമിഴകത്തിന്റെ സ്റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനികാന്ത് നിർമ്മിച്ച വള്ളി എന്ന സിനിയിലൂടെ എത്തി പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെ മനംകവർന്ന താരറാണിയായിരുന്നു നടി പ്രിയരാമൻ. സിനിമയിൽ പ്രിയാ രാമൻ തൊട്ടതൊക്കെ ഹിറ്റുകളായിരുന്നു.

മലയാളത്തിൽ മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പമെല്ലാം പ്രിയാ രാമൻ അഭിനയിച്ചു. സിനിമയിൽ തിളങ്ങി നിൽക്കുന്നതിനിടെയാണ് നടൻ രഞ്ജിത്തുമായി പ്രണയത്തിലായത്.

Advertisements

രഞ്ജിത്തിനെ വിവാഹം ചെയ്തതോടെ സിനിമയിൽനിന്നും വിട്ടുനിന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. വിവാഹത്തെക്കുറിച്ചും വിവാഹത്തകർച്ചയെക്കുറിച്ചും താരം മനസ്സ് തുറക്കുകയാണ് ഇപ്പോൾ.

രഞ്ജിത്തുമായി ഉള്ള ബന്ധം വേർപിരിഞ്ഞത് തന്നെ മാനസികമായി തളർത്തിയെന്നും കൃത്യത ഉള്ള കാര്യങ്ങളിൽ കൂടിയേ ജീവിതത്തിൽ വിജയിക്കാൻ കഴിയുകയെന്നും അനുഭങ്ങളിൽ നിന്നും പലതും പഠിച്ചെന്നും പ്രിയാ രാമൻ പറയുന്നു. കൃത്യതയുള്ള കാര്യങ്ങൾ മാത്രം ചെയ്താലേ ജീവിതത്തിൽ വിജയിക്കൂ. അനുഭവങ്ങളിലൂടെ പഠിച്ച കാര്യമാണതെന്നും പ്രിയാ രാമൻ വ്യക്തമാക്കി.

ശരിയാണെന്നുറപ്പില്ലാത്ത വ്യക്തതയില്ലാത്ത കാര്യങ്ങൾ ചെയ്തപ്പോൾ അതൊക്കെയും പരാജയപ്പെട്ടിട്ടുണ്ട്. എന്റെ ജീവിതത്തിൽ സംഭവിച്ച എല്ലാ കാര്യങ്ങളുടെയും ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കിൽ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നോ.

ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഞാനുപയോഗിച്ചത്.
നൂറ് ശതമാനം ആലോചിച്ച് നിയമപരമായ എല്ലാ കാര്യങ്ങൾക്കും ശേഷമായിരുന്നു ഞങ്ങൾ വേർപിരിഞ്ഞത്. അതിലൊട്ടും നാടകീയത ഉണ്ടായിരുന്നില്ല.

എന്താണ് വേണമെന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്നു. വലിയ ചലഞ്ച് ആയിരുന്നു. മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങൾ നേരിടേണ്ടി വന്നു. കരഞ്ഞിട്ടുണ്ട് ഒരുപാട്. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചിട്ടുണ്ട്.

ഏതു റിലേഷനും മുറിഞ്ഞു മാറുമ്പോൾ, നഷ്ടപ്പെടുമ്പോൾ വേദനകൾ അനുഭവിക്കേണ്ടി വരും. അതൊക്കെ നേരിടാൻ എനിക്ക് കഴിഞ്ഞു.ഒരുപാട് വൈകാരിക സംഘർഷങ്ങളുണ്ടാകുമെന്ന് തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളിൽ ഓർത്തത്. ആ പ്രതിസന്ധികൾ മറികടക്കാൻ മാതാപിതാക്കൾ തന്ന പിന്തുണ വലുതാണെന്നും പ്രിയാ രാമൻ പറയുന്നു.

Advertisement