Home Entertainment Celebrities

താൻ എന്ത് ചെയ്യുന്നു എന്നത് പ്രശ്നമല്ലായിരുന്നു, അച്ഛന് വേണ്ടിയിരുന്നത് പണം മാത്രം ആയിരുന്നു; അച്ഛന് എതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഖുശ്ബു

99

വെള്ളിത്തിരയിലേക്ക് കുട്ടിത്താരമായി എത്തിയ നടിയാണ് ഖുശ്ബു. എന്നാൽ കടന്ന് വന്ന വഴികൾ അത്ര സുഖകരമല്ലെന്ന് പറയുന്ന നടിയുടെ പഴയ വീഡിയോ വീണ്ടും വൈറലാവുകയാണ്. പ്രശസ്തമായ ജെബി ജംഗ്ഷൻ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു നടി ജീവിതത്തിലെ ദുരനുഭവങ്ങൾ പങ്കുവെച്ചത്.

പിതാവിനെ കണ്ടിട്ട് ഏകദേശം മുപ്പത് വർഷത്തിന് മുകളിലായെന്ന് കൂടി നടി വെളിപ്പെടുത്തിയിരുന്നു. തന്റെ പിതാവ് പിന്തുണ നൽകുന്നതിന് പകരം പണത്തിന് വേണ്ടിയാണ് ശ്രമിച്ചിരുന്നതെന്നും ഖുശ്ബു.
ജീവിതത്തിൽ ഒരു തരത്തിലും പിതാവ് പിന്തുണ തന്നിട്ടില്ല.

Advertisements

അദ്ദേഹത്തെ കണ്ടിട്ട് തന്നെ മുപ്പത് വർഷത്തോളമായി. അച്ഛൻ വീട്ടിൽ നിന്നും വേറെ എങ്ങോട്ടോ പോയി. അതിന് ശേഷം യാതൊരു വിവരവുമില്ല. ഇത്രയും കാലം അച്ഛനെ കാണാതെ ഇരുന്നതിൽ തനിക്ക് യാതൊരു വിഷമവുമില്ല. ഞാൻ സന്തോഷവതിയാണ്.

അദ്ദേഹത്തിന് ആകെ വേണ്ടത് പണം മാത്രമായിരുന്നു. എന്ത് സിനിമ ചെയ്യുന്നു എന്നത് അദ്ദേഹത്തിന് പ്രശ്നമല്ലായിരുന്നു. പണം വീട്ടിലേക്ക് വരണം എന്നതായിരുന്നു പ്രധാനമെന്നും നടി. വളരെ ചെറിയ വയസിൽ തന്നെ അഭിനയിച്ചിരുന്നതിനാൽ വേറെയൊന്നും ചെയ്യാൻ അവസരവും കിട്ടിയിരുന്നില്ല.

അങ്ങനെ എട്ടാം ക്ലാസിന് ശേഷം തനിക്ക് പഠിക്കാൻ പോലും അവസരം കിട്ടിയിരുന്നില്ലെന്നും ഖുശ്ബു വെളിപ്പെടുത്തുന്നു. എല്ലാ കാലത്തും വിദ്യാഭ്യാസം പ്രധാനമാണെന്ന് ഞാൻ പറയും. അവർ വ്യക്തമാക്കി.

അതേ സമയം കടുത്ത വിഷാദത്തിലൂടെ താനും കടന്നു പോയിരുന്നു എന്നും നടി ഖുഷ്ബു കഴിഞ്ഞ ദിവം വ്യക്തമാക്കി. എല്ലാം അവസാനിപ്പിക്കാനിരുന്ന താൻ സ്വയം യുദ്ധം ചെയ്താണ് തിരിച്ചുവന്നതെന്ന് ട്വീറ്റുകൾ പങ്കുവെച്ചുകൊണ്ട് വ്യക്തമാക്കി.

എന്നാൽ പരാജയത്തെ ഞാൻ ഭയപ്പെടുന്നില്ല. ഞാൻ ഇരുട്ടിനെ ഭയപ്പെടുന്നില്ല. അജ്ഞാതമായ ശക്തിയെ ഞാൻ ഭയപ്പെടുന്നില്ല. എനിക്കറിയാം, ഞാൻ ഇത്രയും ദൂരം എത്തിയത് കാരണം എനിക്ക് തിരിച്ചു യുദ്ധം ചെയ്യാൻ ധൈര്യമുണ്ടായിരുന്നു. എല്ലാ പരാജയങ്ങളെയും മറികടന്ന് എന്റെ വിജയ സ്ഥാനത്ത് എത്താൻ അതുകൊണ്ട് മാത്രം വിജയിച്ചെന്നും നടി പറഞ്ഞു.

Advertisement