Home Entertainment Celebrities

അവസരങ്ങൾ തേടി വരാൻ അഡ്ജസ്റ്റമെന്റുകൾക്ക് തയ്യാറാവണം; സിനിമാ സീരിയൽ നടി മൃദുല വിജയ്

781

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സിനിമ സീരിയൽ താരം നടി മൃദുല വിജയ്. മികച്ച അഭിനയമികവിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരം സിനിമാ സീരിയൽ മേഖലയിലെ നിന്നും നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തുന്നു.

ജെന്നിഫർ കറുപ്പയ്യ എന്ന 2016 ൽ പുറത്തിറങ്ങിയ തമിഴ് സിനിമയിൽ കൂടി വന്ന് മലയാളത്തിൽ നിരവധി സീരിയലുകളിൽ വേഷമിട്ട താരമാണ് യുവ നടി മൃദുല. ഭാര്യ, കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലിൽ കൂടിയാണ് മലയാളി പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.

Advertisements

സീരിയലിൽ തിളങ്ങി നിൽക്കുന്ന താരം ഇപ്പോൾ പൂക്കാലം വരവായി എന്ന സീരിയലിൽ അഭിനയിച്ചു വരുകയാണ്. അതേ സമയം സ്ത്രീകൾ സിനിമാ സീരിയൽ രംഗത്ത് അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളും തടസങ്ങളും പല തവണ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.

സംവിധായകന്മാർക്കും നടന്മാർക്കും എതിരെ പല തവണ ആരോപണങ്ങളുമായി നടിമാർ രംഗത്ത് വന്നിട്ടുമുണ്ട്. നടിമാരുടെ പല തുറന്ന് പറച്ചിലുകളും പലർക്കും തല വേദനയും സൃഷ്ടിച്ചിട്ടുണ്ട്. ഇപ്പോഴിതാ മുദുലയുടെ ഒരു വെളിപ്പെടുത്തൽ കൂടി സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

മലയാളത്തിലും സിനിമയിൽ അരങ്ങേറിയ താരം സിനിമ രംഗത്ത് ഉണ്ടായ ഇപ്പോൾ വെളിപ്പെടുത്തുകയാണ് മൃദുല. സിനിമയിൽ നിന്നും സീരിയലിലേക്ക് വന്നപ്പോൾ ആശങ്കയുണ്ടായിരുന്നുവെന്നും, കുടുംബ പ്രേക്ഷകർക്ക് എന്നും തന്നെ കാണാൻ സാധിക്കുമെന്നും അവരുടെ അഭിപ്രായം അറിയാൻ കഴിഞ്ഞെന്നും മൃദുല പറയുന്നു.

ഒരുപാട് ഓഫറുകൾ തനിക്ക് സിനിമയിൽ നിന്നും വന്നിട്ടുണ്ടെന്നും പക്ഷെ അവർ എല്ലാം അഡ്ജസ്റ്റമെന്റുകൾ ആഗ്രഹിച്ചാണ് സമീപിച്ചത്. അങ്ങനെ അതിന് വേണ്ടി തയാറായിരിന്നു എങ്കിൽ ആ ഓഫർ കിട്ടിയേനെ പക്ഷെ താൻ അത് നിരസിച്ചു.

എന്തിനും തയാറായി നിൽക്കുന്ന ചിലരെ പോലെ തനിക്കാകാൻ കഴിയില്ലെന്നും മൃദുല പറയയുന്നു. കഴിവു ള്ള ഒരുപാട് പേര് ചുറ്റിനും ഉണ്ടെന്നും അവർ വളർന്ന് വരണം പക്ഷെ സിനിമയിൽ സജീവമായ ചിലർക്ക് പക്ഷെ അഡ്ജസ്റ്മെന്റുകളോടാണ് താൽപര്യമെന്നും മൃദുല വിജയ് തുറന്നടിക്കുന്നു.

Advertisement