Home Entertainment Celebrities

അത് കണ്ട് വഞ്ചിതരാകരുത്,ഞാനല്ല അത്: വെളിപ്പെടുത്തലുമായി സീരിയൽ നടി ശാലു കുര്യൻ

118

മിനി സ്‌ക്രീൻ പ്രേക്ഷകരായ മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ താരമാണ് നടി ശാലു കുര്യൻ. നിരവധി സീരിയലുകളിൽ വേഷമിട്ട ശാലു കുര്യൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധിക്കപ്പെട്ടത്.

ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത ചന്ദനമഴ എന്ന സീരിയലിൽ കൂടിയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. വില്ലത്തി വേഷം ശ്രദ്ധിക്കപെട്ടത്തിനെ തുടർന്ന് നിരവധി അവസരങ്ങളാണ് താരത്തിനെ തേടിവന്നത്.

Advertisements

കോമഡി പരമ്പരകൾ, ഷോകൾ തുടങ്ങിയവയിൽ സജീവമായ താരം ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. ഇപ്പോൾ താൻ നേരിടുന്ന ഒരു പ്രശ്നത്തെ പറ്റി ആരാധകരോട് മനസ്സ് തുറന്നിരിക്കുകയാണ് താരം.

തനിക്ക് ഫേസ്ബുക്ക് തുടങ്ങിയ സമയത്ത് തന്നെ ബ്ലൂ ടിക്ക് ലഭിച്ചെന്നും എന്നിട്ടും ഫേക്ക് അക്കൗണ്ടുകളുടെ ശല്യം സഹിക്കാൻ കഴിഞ്ഞിരുന്നില്ലന്നും ആ അക്കൗണ്ട് കാരണം പലരും വീട്ടിൽ വിവാഹം ആലോചിച്ചു വന്നുവെന്നും ശാലു പറയുന്നു.

എന്നാൽ പിന്നീട് ആ ഫേസ്ബുക്ക് വ്യാജ അക്കൗണ്ട് അപ്രതീക്ഷിതമായെങ്കിലും ഇപ്പോൾ അത് ഇൻസ്റ്റാഗ്രാമിൽ വന്നിരിക്കുകയാണ് എന്നാണ് താരം പറയുന്നത്. തന്റെ പേരിൽ തുടങ്ങിയിരിക്കുന്ന വ്യാജ അക്കൗണ്ടിൽ ആരാധകർ വഞ്ചിതരാകരുതെന്നും.

ഏതാണ് ശരിക്കുള്ള ശാലു എന്ന ആരാധകരുടെ ചോദ്യം കാരണമാണ് താൻ ലൈവിൽ വന്നതെന്നും സോഷ്യൽ മീഡിയയിൽ സജീവമല്ലാത്ത ആളാണെന്നും വിവാഹ നിശ്ചയത്തിനാണ് ആദ്യമായി ലൈവിൽ വന്നതെന്നും ശാലു വ്യക്തമാക്കുന്നു.

Advertisement