Home Entertainment

അപ്സരാ റാണി, ബോളിവുഡിന് പുതിയ ചൂടൻ നായിക; ഒഡീഷയിൽ നിന്നുള്ള പുതിയ കൊടുങ്കാറ്റെന്ന് ആർജിവി

67

അനേകം ഗ്ലാമർ നായികമാരെ പരിചയപ്പെടുത്തിയ വിവാദ സംവിധായകൻ രാംഗോപാൽവർമ്മ പുതിയ നായികയുമായി എത്തുന്നു. നേരത്ത ആർജിവി പരിചയപ്പെടുത്തിയ ഗ്ലാമർ താരങ്ങളെല്ലാം ബോളിവുഡിൽ തരംഗം തീർത്തിരുന്നു.

ആർജിവിയുടെ പുതിയ സിനിമ ത്രില്ലറിൽ നായികയാകുന്നത് ഒഡീഷയിൽ നിന്നുള്ള ചൂടൻ സുന്ദരി അപ്സരാ റാണിയാണ്. രാംഗോപാൽ വർമ്മ തന്നെ തന്റെ പുതിയ നായികയുടെ ചിത്രം സാമൂഹ്യമാധ്യങ്ങളിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

Advertisements

ഒഡീഷയെക്കുറിച്ച് 1999 ചുഴലിക്കാറ്റിന് ശേഷം താൻ അധികം കേട്ടിട്ടില്ല എന്നു പറഞ്ഞാണ് വർമ്മ നായികയുടെ ഗ്ലാമർ ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരിക്കന്നത്. 1999 ലെ ചുഴലിക്കാറ്റ് കഴിഞ്ഞ ശേഷം അപ്സരയെ കാണും വരെ ഒഡീഷയെ കുറിച്ച് പോലും കേട്ടിട്ടില്ല.

എന്നാൽ എല്ലാത്തരത്തിലുമുള്ള കൊടുങ്കാറ്റ് സൃഷ്ടിക്കാനും ഒഡീഷയ്ക്ക് കഴിയുമെന്ന് ഇപ്പോൾ ഇവളെ കണ്ട ശേഷം മനസ്സിലായി. ഇത്തരത്തിലുള്ള സുന്ദരികൾ ഉണ്ടെന്നത് ഒഡീഷയെ കൂടുതൽ കരുത്തുറ്റതാക്കും.” അദ്ദേഹം കുറിച്ചു.

ത്രില്ലർ എന്ന തന്റെ പുതിയ സിനിമയിലാണ് അപ്സരാ റാണിയെ ആർജിവി നായിക ആക്കിയിരിക്കുന്നത്. നടിയെ ഏറെ പ്രശംസിച്ച രാംഗോപൽ വർമ്മ ഇവിടെ നിന്നും കൂടുതൽ പ്രതിഭകളെ കണ്ടെത്തുമെന്നും പറഞ്ഞു.

ഒഡീഷയിൽ തന്നെക്കാൾ മിടുക്കികൾ ഏറെയുണ്ടെന്നും അവസരം കിട്ടുന്നില്ലെന്നും മറ്റുള്ളവർ ഒഡീഷയിലെ പ്രതിഭകളെ കൂടി ഗൗരവമായി പരിഗണിക്കേണ്ടതുണ്ടെന്നും ആയിരുന്നു അപ്സരുയുടെ മറുപടി. ആപ്സരയുടെ കൂടുതൽ ഗ്ളാമറസായ രംഗങ്ങളുള്ള സിനിമയുടെ രംഗങ്ങളും ആർജിവി പുറത്തു വിട്ടിട്ടുണ്ട്.

മികച്ച നർത്തകിയും അഭിനേത്രിയുമാണ് അപ്സര. ഒഡീഷയിൽ ജനിച്ച അപ്സരാ റാണി താമസിക്കുന്നത് ഹൈദരാബാദിലാണ്. ത്രില്ലർ ക്ളൈമാക്സ്, നേക്കഡ് പട്ടികയിൽ വരുന്ന മൂന്നാമത്തെ ചിത്രമാണ് എന്നാണ് വർമ്മയുടെ ആർജിവി വേൾഡ് തീയേറ്റർ ഫ്രാഞ്ചൈസി നൽകുന്ന വിവരം.

ത്രില്ലറിന്റെ പ്രചരണത്തിനായി 2020 ജൂലൈ 5 നാണ് അപ്സരാ റാണി സാമൂഹ്യ മാധ്യമങ്ങളിൽ എത്തുന്നത്. ഊർമ്മിളയും, രാധികാ ആപ്തേയും അടക്കം അനേകം ഗ്ളാമർ നടിമാരെ അവതരിപ്പിച്ച സംവിധായകനാണ് രാംഗോപാൽ വർമ്മ.

Advertisement