Home Entertainment Celebrities

ആരാധകരെ ഞെട്ടിച്ച് ബാലതാരത്തിൽ നിന്നും ഗ്ലാമർ ലുക്കിലേക്ക് അനിഘ; സൂപ്പർഹിറ്റായി അനിഖയുടെ പുതിയ കിടു ഫോട്ടോഷൂട്ട് ചിത്രങ്ങൾ

119

മലയാളത്തിലും തമിഴിലും ഒരുപോലെ ശ്രദ്ധേയയായ ബാലതാരമാണ് അനിഘ സുരേന്ദ്രൻ എന്ന ബേബി അനിഘ. ചലച്ചത്ര ലോകത്തേക്ക് ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവർന്ന നിരവധി താരങ്ങളാണ് മലയാള സിനിമയിൽ ഉള്ളത്. അവരുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് ബേബി അനിഘ.

മലയാളത്തിലെ സൂപ്പർതാരങ്ങൾക്ക് ഒപ്പമെല്ലാം അനിഘ അഭിനയിച്ചു കഴിഞ്ഞു. മലയാളത്തിൽ മാത്രമല്ല തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. ഇടയ്ക്കിടെ താരം തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്.

Advertisements

ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ അനിഘ പങ്കുവെച്ചിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെ താരം പുതിയ ഗ്ലാമർലുക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫാഷൻ ദേവതയോ അതോ രാജകുമാരിയാണോ എന്നാണ് ചില ആരാധകർ പുതിയ ചിത്രങ്ങൾക്ക് കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നാടൻ വേഷത്തിൽ ഫോട്ടോഷൂട്ട് ചെയ്ത താരം ഇപ്പോൾ മോഡേൺ വസ്ത്രങ്ങളിലാണ് ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്.

ഫോട്ടോസ് എടുത്തിരിക്കുന്നത് 90 സ് ഫ്രെയിംമാണ്. മലയാളത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം ഭാസ്‌കർ ദി റാസ്‌കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലും കുഞ്ചാക്കോ ബോബന് ഒപ്പം ജോണി ജോണി യെസ് പപ്പാ എന്ന സിമയിലും അനിഘ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്.

മിരുത്തൻ, ഞാനും റൗഡിതാൻ, എന്നൈ അറിന്താൽ, വിശ്വാസം എന്നീ സിനിമകളിൽ അഭിനയിച്ച് തമിഴ് പ്രേക്ഷകരെയും താരം കൈയിലെടുത്തിട്ടുണ്ട്. തല അജിത്തിന് ഒപ്പമുള്ള വിശ്വാസത്തിൽ കലക്കൻ പ്രകടനമായിരുന്നു അനിഘ കാഴ്ചവെച്ചിരുന്നത്.

Advertisement