നല്ല പൊക്കമുള്ള ഗായത്രിയെ പൊക്കമില്ലാത്ത ഞാൻ കെട്ടിപ്പോൾ 2 വർഷം തികയ്ക്കില്ലെന്നും മക്കളുണ്ടാകില്ലെന്നും പലരും പറഞ്ഞു, ഇപ്പോൾ വർഷം 14 കഴിഞ്ഞു; എന്റെ ഭാര്യയാണ് എനിക്ക് തുണ: തന്റെ ഭാര്യയെകുറിച്ച് ഗിന്നസ് പക്രുവിന്റെ കണ്ണുനിറയിക്കുന്ന വാക്കുകൾ

7890

പൊക്കമില്ലെങ്കിലും അതിനെ ഒരു കുറവായി കാണാതെ മിമിക്രിയിലൂടെയും സിനിമയിലൂടെയും ഏറെ ഉയരങ്ങൾ കീഴടക്കിയ നടനാണ് ഗിന്നസ് പക്രു. 2006ലാണ് ഉണ്ടപക്രു എന്ന് പേരെടുത്ത അജയ്കുമാർ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. പൊക്കമില്ലാത്ത പക്രുവിന്റെ ജീവിതത്തിലേക്ക് സാധാരണ പൊക്കമുള്ള ഗായത്രി കടന്നു വരികയായിരുന്നു.

എന്നാൽ താൻ ഗായത്രിയെ വിവാഹം ചെയ്യുമ്പോൾ രണ്ടു വർഷം പോലും തങ്ങളുടെ ദാമ്പത്യം നിലനിൽക്കില്ലെന്ന് ചിലർ പറഞ്ഞിരുന്നുവെന്ന് ഗിന്നസ് പക്രു പറയുന്നു. എന്നാൽ ഇപ്പോൾ ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് 14 വർഷം കഴിഞ്ഞിരിക്കുകയാണ്. പല പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടും എന്റെ ഭാര്യ എനിക്ക് തുണയായി നിന്നു. അവൾ എനിക്ക് ധൈര്യം പകർന്ന് തരികയായിരുന്നു.

Advertisements

എന്റെ അമ്മയും ഒപ്പം ഉണ്ടായിരുന്നു. സിനിമാ നടിമാരും നടന്മാരുടെ ഭാര്യമാരും ഇപ്പോൾ ചില സൈഡ് ബിസിനസ് നടത്താറുണ്ട്. അതുപോലെ എന്റെ ഭാര്യ ബോട്ടിക് തുടങ്ങിയിരിക്കുകയാണ്. അങ്ങനെയും അവൾ കുടുംബത്തെ സംരക്ഷിച്ചു വരുന്നു. ഞാനും ഭാര്യയും മകൾ ദീപ്ത കീർത്തയും സന്തോഷത്തോടെയാണ് ജീവിക്കുന്നത്. ഗിന്നസ് പക്രു പറഞ്ഞു.

വെറും രണ്ടടി ആറിഞ്ച് പൊക്കം മാത്രമുള്ള ഒരു വ്യക്തിക്ക് ശാരീരിക പരിമിതികളെ വെല്ലുവിളിച്ച് എങ്ങനെ ഉയരാം എന്ന് കാണിച്ചുതന്ന വ്യക്തിയാണ് അജയ കുമാർ എന്ന ഗിന്നസ് പക്രു. ഒരു സിനിമയിൽ നായകവേഷം കൈയ്യാളിയ ഏറ്റവും നീളം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ, കേരള, തമിഴ്നാട് സർക്കാരുകളുടെ സിനിമ പുരസ്‌കാരങ്ങൾ തുടങ്ങി ഉയരമുള്ള ബഹുമതികൾഏറെയുണ്ട് പക്രുവിന്. അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്.

ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്. വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട്.

കൊല്ലം ജില്ലയിലെ മുളവന എന്ന സ്ഥലത്താണ് ജനനം. അച്ഛൻ ഓട്ടോ ഡ്രൈവറായിരുന്നു. അമ്മ ടെലിഫോൺ ഓഫിസിൽ കരാർ ജീവനക്കാരിയും. അത്യാവശ്യം ദാരിദ്ര്യമുള്ള കുടുംബപശ്ചാത്തലമായിരുന്നു പക്രപവുന്റേത്.

Advertisement