Home Entertainment Celebrities

നിശ്ചയം രാവിലെ, കെട്ട് വൈകിട്ട്: മാമാങ്കം നായികയ്ക്ക് കല്യാണം, വരൻ പ്രമുഖ ബിസിനസ്സ്മാൻ

50

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ മാമാങ്കത്തിലെ നായിക പ്രാചി തെഹ്ലാൻ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. എല്ലാ വിധ മുൻകരുതലോയെടുമാണ് ചടങ്ങുകൾ നടക്കുന്നതെന്ന് നടി വ്യക്തമാക്കി.

ഡൽഹി സ്വദേശിയായ ബിസിനസുകാരൻ രോഹിത് സരോഹയാണ് പ്രാചിയുടെ വരൻ. ഇരുവരും 2012 മുതൽ പ്രണയത്തിലായിരുന്നു. വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും. നിശ്ചയം രാവിലെയും വിവാഹം വൈകിട്ടുമായിരിക്കും നടക്കുക.

Advertisements

50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്‌ക് ധരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്‌കും സാനിറ്റൈസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു. വിവാഹത്തിനെത്തുന്ന ഓരോരുത്തരുടേയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാൽ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറയുന്നു.

അതിഥികൾ കൂട്ടമായി എത്താതിരിക്കാൻ 30 മിനുറ്റിന്റെ ഇടവേളകളിൽ എത്താനാണ് അറിയിച്ചിരിക്കുന്നതെന്നും പ്രാചി പറയുന്നു. ഡൽഹിയിൽ വച്ചാണ് വിവാഹം നടക്കുന്നത്. ഓഗസ്റ്റ് മൂന്ന് മുതൽക്കു തന്നെ വിവാഹത്തിന്റെ ആഘോഷങ്ങൾ തുടങ്ങുമെന്നും താരം അറിയിച്ചു.

മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിലേക്ക് എത്തുന്നത്. ടെലിവിഷൻ പരമ്പ യിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും അരങ്ങേറുകയായിരുന്നു. ഇന്ത്യൻ നെറ്റ്‌ബോൾ ടീം നായികയായിരുന്നു പ്രാചി. ബാസ്‌ക്കറ്റ് ബോളും കളിച്ചിരുന്നു. 2010 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ നെറ്റ് ബോൾ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു.

Advertisement