മമ്മൂട്ടിയാണോ മോഹൻലാലാണോ മികച്ചത്? കിടിലൻ മറുപടിയുമായി ഉർവ്വശി

4871

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിന്നിരുന്ന നായിക നടിയായിരുന്നു ഉർവ്വശി. മലയാളത്തിലും മുൻനിര നായികമാരിൽ ഒരാളായി ഏറെക്കാലം തിളങ്ങിയ നടി കൂടിയാണ് ഉർവ്വശി. തെന്നിന്ത്യയിലെ സൂപ്പർ താരങ്ങളുടെയെല്ലാം നായികയായി തിളങ്ങിയ ഉർവ്വശി ഇപ്പോഴും സിനിമാരംഗത്ത് സജീവമാണ്.

ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് മനസ്സ് തുറക്കുകയാണ് ഉർവശി. ഒരു അഭിമുഖത്തിൽ ഉർവശി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
രണ്ടുപേരുടെയും അഭിനയം തമ്മിൽ യാതൊരു ബന്ധവുമില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉർവശി മമ്മൂട്ടി മോഹൻലാൽ താരതമ്യം നടത്തിയത്.

Advertisements

സിനിമയിൽ ഞാൻ അഭിനയിച്ചു തുടങ്ങിയ സമയത്ത് ലാലേട്ടന്റെയും, മമ്മുക്കയുടെയും സപ്പോർട്ട് നല്ല പോലെ തനിക്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഉർവ്വശി. ഒരുപാട് സിനിമകൾ എനിക്ക് അവർക്കൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞു. ലാലേട്ടൻ ഏതു തരം കഥാപാത്രങ്ങളായാലും അതിൽ ഇൻവോൾവ് ചെയ്തു അഭിനയിക്കുന്ന ആളാണെന്ന് ഉർവ്വശി പറയുന്നു.

മമ്മുക്ക വേറെ ഒരു സ്‌റ്റൈലാണ്. രണ്ടു പേരുടെയും അഭിനയം തമ്മിൽ ഒരു ബന്ധവുമില്ല. അവർ അത്രയും വ്യത്യസ്ത വേഷം ചെയ്തതിനു ശേഷമാണ് അവർക്കൊരു സ്റ്റാർഡം ഉണ്ടാകുന്നത്. മറ്റുള്ള ഭാഷയിലെ സൂപ്പർ താരങ്ങളെക്കാൾ വിമർശനം കേട്ട രണ്ടു സൂപ്പർ താരങ്ങൾ ഇവർ മാത്രമാണ്.

അവർ നല്ല സിനിമ തെരഞ്ഞെടുത്തില്ലേൽ കുറ്റം, ചെയ്താൽ കുറ്റം, ചെറുപ്പക്കാരായാലും, വയസ്സനായാലും കുറ്റം. എന്തൊക്കെ കാര്യങ്ങൾ ആണ് അവരെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. മറ്റുള്ള ഭാഷയിലെ നടന്മാർ കൊച്ചു നായിക പെൺകുട്ടികളുമായി ആടിപാടി നടക്കുന്നു. ആർക്കും ഒരു കുഴപ്പവും ഇല്ല. നമ്മൾ തമിഴിലൊക്കെ വർക്ക് ചെയ്യാൻ പോകുമ്പോഴാണ് ഇവരുടെ കൂടെ വർക്ക് ചെയ്തതിന്റെ വാല്യൂ മനസ്സിലാകുന്നതെന്നും ഉർവശി പറയുന്നു.

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ചിത്രങ്ങൾ വരുന്നതിന് മുൻപ് മലയാള സിനിമ എന്ന് പറഞ്ഞാൽ വൃത്തിക്കെട്ട പടങ്ങൾ എന്നായിരുന്നു കേരളത്തിന് പുറത്തുളളവർ വിചാരിച്ചിരുന്നതെന്ന് നടി പറയുന്നു. അതുപോലത്തെ കുറെ ചിത്രങ്ങൾ ആ സമയത്ത് ഇറങ്ങുകയും ചെയ്തിരുന്നു.

എന്നാൽ മമ്മൂട്ടി മോഹൻലാൽ ചിത്രങ്ങൾ തമിഴ്‌നാട്ടിലും ആന്ധ്രയിലുമെല്ലാം റിലീസ് ചെയ്യുകയും അവയെല്ലാം സ്വീകരിക്കപ്പെടുകയും ചെയ്തതോടെ പുറത്തുളളവരുടെ മനസ്സിലും മലയാള സിനിമയുടെ നിലവാരമുയർന്നു എന്നും ഉർവ്വശി പറഞ്ഞു. അതേ സമയം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയിട്ടുളള താരമാണ് ഉർവ്വശി.

Advertisement