സ്വാസികയും ജൂഡ് ആന്റണിയും പൊളിച്ചടുക്കി, കുളിസീൻ 2 കണ്ടോ, കിടുക്കാച്ചി വീഡിയോ വൈറൽ

89

പ്രമുഖ സംവിധായകൻ ജൂഡ് ആന്റണി, താര സുന്ദരി സ്വാസിക എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന കുളിസീൻ 2 എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ചിത്രം ഓൺലൈനിൽ വൈറലായിരിക്കുകയാണ്.

2013 ൽ പുറത്തിറങ്ങിയ ഹിറ്റ് ഷോർട്ട്ഫിലിം കുളിസീനിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം. മറ്റൊരു കടവിൽ എന്നു പേരിട്ടിരിക്കുന്ന ചിത്രം രാഹുൽ കെ. ഷാജിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഏഴ് വർഷങ്ങൾക്കിപ്പുറം ഏരിയ ഹെന്ന പ്രൊഡക്ഷൻസിന്റെ ബാനറിൽ സുനിൽ നായർ (ന്യൂയോർക്ക്) ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisements

സിനിമ സീരിയൽ താരം സ്വാസികയും, സംവിധായകൻ ജൂഡ് ആന്റണി ജോസഫും, സിനിമാതാരം അൽതാഫ് മനാഫും അഭിനയിച്ചിരിക്കുന്നു. നീന്തൽ അറിയാത്ത ഭർത്താവും നീന്തിക്കുളിക്കാൻ ഇഷ്ടപ്പെടുന്ന ഭാര്യയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ.

ഭാര്യയുടെ നീന്തൽക്കുളി കാരണം ഉറക്കം നഷ്ടപ്പെടുന്ന രമേശൻ എന്ന ചെറുപ്പക്കാരൻ ചെയ്തു കൂട്ടുന്ന സംഭവങ്ങളാണ് രസകരമായി ചിത്രം പറയുന്നത്. ജൂഡിന്റെയും സ്വാസികയുടെയും പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. കോമഡി താരമായ പാഷാണം ഷാജിയും സംവിധായകൻ ബോബൻ സാമുവലുമാണ് കയ്യടി നേടുന്ന മറ്റ് കഥാപാത്രങ്ങൾ.

കുളിസീൻ ആദ്യഭാഗത്തിലെ നായകനായ മാത്തുക്കുട്ടിയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സംഗീത സംവിധായകൻ രാഹുൽ രാജ് സംഗീതം. തിരക്കഥ സംഭാഷണം ഒരുക്കുന്നത് സുമേഷ് മധു . കഥ രാഹുൽ കെ ഷാജി, സുമേഷ് മധു ക്യാമറ രാജേഷ് സുബ്രമണ്യം, എക്‌സി.പ്രൊഡ്യൂസർ ഷാജി കോമത്താട്ട്. എഡിറ്റ് അശ്വിൻ കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ ലിബിൻ വർഗീസ്. സ്റ്റിൽസ് ജിഷ്ണു കൈലാസ്.

ക്രിയേറ്റീവ് സപ്പോർട്ട് വിനീത് പുള്ളാടൻ, നകുൽ കെ ഷാജി, ശ്രീലാൽ. ചീഫ് അസ്സോ. ഡയറക്ടർ റാബി ഫന്നേൽ. ചീഫ് അസ്സോ. ക്യാമറാമാൻ ശരത്ത് ഷാജി. ക്യാരക്ടർ ഡ്രോയിങ്‌സ് – വിപിൻ കുമാർ കൊച്ചേരിൽ. പബ്‌ളിസിറ്റി ഡിസൈൻ അനീഷ് ലെനിൻ.

Advertisement