Home Entertainment Celebrities

നാൽപ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്: റമി ടോമിയുടെ പുതിയ ലുക്ക് വൈറൽ

94

ദിലീപിന്റെ സൂപ്പർഹിറ്റ് സിനിമയായ മീശമാധവനിലെ ചിങ്ങമാസം വന്നു ചേർന്നാൽ എന്ന ഗാനത്തിലൂടെ മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ ഗായികയാണ് റിമി ടോമി. ഇപ്പൾ അവതാരക നടി, പാചക വിദഗ്ദ്ധ തുടങ്ങി റിമി ടോമി കൈവയ്ക്കാത്ത മേഖലകളില്ല എന്ന് തന്നെ പറയാം.

നിറയെ യാത്രകൾ ചെയ്യുന്ന താരം അതിന്റെ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ച് എത്താറുണ്ട്. ലോക് ഡോൺ ആയതോടെ സ്വ്ന്തമായി യൂ ട്യൂബ് ചാനലുമായാണ് റിമി എത്തിയത്. തന്റെ വ്‌ലോഗുകളും പാചകങ്ങളുമാണ് ചാനലിലൂടെ റിമി പങ്കുവയ്ക്കുന്നത്. ഏതു വേദിയിലെത്തിയാലും പോസിറ്റീവ് എനർജി നിറയ്ക്കുന്ന ആളാണ് റിമിടോമി.

Advertisements

പാട്ടുകൾ പാടുന്ന വേദികളിലും പോലും മലയാളികൾ റിമിക്കൊപ്പം ചുവടുകൾ വയ്ക്കാറുണ്ട്. മലയാളികളെ ഏറ്റവുമധികം അമ്പരപ്പിച്ചത് റിമിയുടെ മേക്കോവറാണ്. തടിച്ച് ഒരു ഗുണ്ടുമണിയെ പോലെ ഇരുന്ന റിമി ടോമി കഠിനമായ ഡയറ്റും വ്യായാമങ്ങളും ചെയാതാണ് ഇപ്പോഴത്തെ രൂപത്തിലേക്ക് എത്തിയത്. ഏത് വേഷവും ഇപ്പോൾ റിമിക്ക് അതിമനോഹരമായി ചേരും.

ഇൻസ്റ്റാഗ്രാമിൽ മാത്രമല്ല റിമി ടോമി ഇപ്പോഴൊരു ബ്ലോഗർ കൂടിയാണ്. ലോക്ഡൗൺ നാളുകളിൽ ആരംഭിച്ച യൂട്യൂബ് ചാനലിന് വലിയ സപ്പോർട്ടായിരുന്നു ലഭിച്ചത്. പാചക പരീക്ഷണങ്ങളും തടി കുറക്കുന്നതിന് വേണ്ടിയുള്ള വർക്കൗട്ടുകളെ കുറിച്ചുമൊക്കെ യൂട്യൂബിലൂടെ പങ്കുവെക്കുന്ന വീഡിയോയിൽ വ്യക്തമാക്കാറുണ്ട്.
അതേ സമയം സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളൊക്കെ പങ്കുവച്ച് എത്താറുണ്ട്.

ആരാധകർക്ക് താരം മറുപടിയും കൊടുക്കാറുണ്ട്. ഇപ്പോൾ താൻ പങ്കുവച്ച ചിത്രത്തിന് ലഭിച്ച കമന്റിന് മറുപടി നൽകിയിരിക്കയാണ് റിമി. ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച മെലിഞ്ഞ് അത്രയധികം സുന്ദരിയായിട്ടാണ് താരം ചിത്രത്തിൽ.

സഹപ്രവർത്തകരും താരങ്ങളുമടക്കം നിരവധി പേരാണ് റിമിയെ വർണിച്ച് കൊണ്ട് കമന്റുകളിട്ടിരിക്കുന്നത്. കൂട്ടത്തിൽ നാൽപ്പത്തിയഞ്ചാം വയസ്സിലും എന്നാ ലുക്കാണ്. മമ്മൂക്ക കഴിഞ്ഞാൽ പിന്നെ നിങ്ങൾ തന്നെ എന്നൊരാൾ കമന്റിട്ടിരുന്നു. അതിന് റിമി കൊടുത്ത മറുപടിയാണ് അതിലും ശ്രദ്ധേയമായിരിക്കുന്നത്. 45 അല്ല അൻപത് ആയിട്ടുണ്ട് അറിഞ്ഞില്ലായിരുന്നോ, എന്നായിരുന്നു റിമി ടോമി ചിരിച്ചു കൊണ്ട് റിപ്ലേ നൽകിയിരിക്കുന്നത്.

ഇയാൾക്ക് മാത്രമല്ല തന്റെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്ന എല്ലാവർക്കും തന്നെ മറുപടി കൊടുത്തിട്ടുണ്ട്.
ലോക്ഡൗൺ കാലത്താണ് ഇൻസ്റ്റാഗ്രാമിലെ കമന്റ് ബോക്സ റിമി തുറന്നത്. മാത്രമല്ല കമന്റുമായി എത്തുന്നവർക്ക് തക്കതായ മറുപടികളും കൊടുക്കാറുണ്ട്. റിമിയുടെ വയസിനെ കുറിച്ച് ചർച്ച വന്നെങ്കിലും സെപ്റ്റബംർ 22 ന് റിമിയ്ക്ക് 37 വയസ് ആവുമെന്നാണ് വിക്കിപീഡിയയിലെ വിവരങ്ങൾ.

Advertisement