Home Entertainment Celebrities

ഓർമ്മയില്ലേ ആ പ്ലസ്ടുക്കാരി സുന്ദരിയെ: കിടുക്കാച്ചി ഗ്ലാമറസ് ലുക്കിൽ ഗോളിലെ നായിക, കണ്ണുതള്ളി ആരാധകർ

108

മലയാളത്തിലെ സൂപ്പർ സംവിധായകൻ കമൽ ക്യാംപസ് പശ്ചാത്തലത്തിൽ യുവ താരനിരയെ അണിനിരത്തി ഒരുക്കിയ ഗോൾ എന്ന ചിത്രത്തിലെ നായികയെ മലയാളികൾ അത്രപ്പെട്ടന്ന് മറക്കാൻ സാധ്യതയില്ല. നീതു എന്ന കഥാപാത്രമായെത്തി പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അക്ഷ പർദസനി എന്ന മുംബൈ സ്വദേശിനിയായിരുന്നു.

മുസാഫിർ എന്ന ബോളിവുഡ് സിനിമയിലൂടെയാണ് അക്ഷ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് രജത് മേനോനെ നായകനായി 2007 ൽ റിലീസായ ഗോളിലൂടെയാണ് അക്ഷ അഭിനയ രംഗത്ത് സജീവമായത്.

Advertisements

മലയാളത്തിന് പുറമെ തെലുങ്ക് സിനിമയിലും സൂപ്പർ താരങ്ങളുടെ നായികയായി എത്തിയിരുന്നു. സോഷ്യൽമീഡിയയിൽ സജീവമായ നടി ഇൻസ്റ്റയിൽ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം ആരാധകരുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അക്ഷയുടെ പുതിയ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുകയാണ്.

സിനിമയിൽ നിന്നെല്ലാം വിട്ട് താരം ഇപ്പോൾ മോഡലിങ്ങിലാണ് സജീവമാകുന്നത്. 2017ൽ റിലീസ് ചെയ്ത ബോളിവുഡ് ചിത്രം ലവ് യു ഫാമിലിയിലാണ് അക്ഷ അവസാനമായി അഭിനയിച്ചത്.

മലയാളചിത്രം ഗോളിന് ശേഷം തെലുങ്കിൽ യുവത, റേറേ, മെന്റൽ പോലീസ്, ബംഗാൾ ടൈഗർ, ഡിക്ടേറ്റർ, രാധ, റൈഡ്, അടി നൂവേ, ഖണ്ഡിരീഖാ, സത്രുവു തുടങ്ങിയ സിനിമകളിലും വേഷമിട്ടിരുന്നു. പിന്നീട് തമിഴിൽ സലീം എന്ന ചിത്രത്തിലും കൂടാതെ ബോളിവുഡിൽ രാംലീല, ലവ് യു ഫാമിലി എന്നീ ചിത്രങ്ങളിലും തിളങ്ങിയിരുന്നു.

Advertisement