താൻ മേക്കപ്പിടുന്നത് അപ്പോൾ മാത്രം, മെലിയുന്നതിനോട് ഒട്ടും താല്പര്യമില്ല: തുറന്നു പറഞ്ഞ് മലയാളത്തിന്റെ ശാലീന സുന്ദരി അനു സിത്താര

238

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത താരസുന്ദരിയാണ് അനു സിത്താര. നല്ലൊരു നർത്തകി കൂടിയായ അനു സിത്താരയെ മലയാളത്തിന്റെ ശാലീന സുന്ദരിയെന്നാണ് പ്രേക്ഷകർ വളരെ സ്നേഹത്തോടെ വിളിക്കുന്നത്.

എല്ലാ നടിമാരും എന്നും ആഗ്രഹിക്കാറുള്ളത് സ്ലിം ബ്യൂട്ടിയായിരിക്കാനാണ്. എന്നാൽ അനു സിത്താര അതിൽനിന്നെല്ലാം വ്യത്യസ്തയാണ്. അൽപം തടിച്ചിരിക്കുന്ന അനു സിത്താര ഇപ്പോൾ തന്റെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ്.

Advertisements

തന്റെ ശരീരഭാരം കുറയ്ക്കാനോ സൗന്ദര്യം വർദ്ദിപ്പിക്കാനോ താൻ ഒന്നും ചെയ്യാറില്ലെന്ന് താരം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. വിവാഹ ശേഷമാണ് അനു സിത്താര സിനിമയിലേക്ക് എത്തുന്നത്.

ഏറ്റവും ഇഷ്ടപ്പെട്ട ആഹാരം എന്തെന്ന് ചോദിച്ചാൽ മമ്മിയുണ്ടാക്കുന്ന ചോറും മുളകിട്ട മീൻകറിയുമാണ് എന്നാണ് താരത്തിന്റെ ഉത്തരം. ഭക്ഷണത്തോട് കോംപ്രമൈസ് പറയാറില്ലെന്നും ആഗ്രഹം തോന്നുന്നതെല്ലാം ഞാൻ കഴിക്കുമെന്നും അനു പറയുന്നു. ശരീരഭാരം കൂടുന്നത് കൊണ്ട് പ്രശ്നമൊന്നുമില്ലെന്നും ആഹാരത്തിന്റെ അളവു കുറച്ചു തീരെ മെലിയുന്നതിനോട് താൽപര്യമില്ലെന്നും മെലിഞ്ഞ രൂപം തനിക്കു ചേരില്ലെന്നും താരം പറയുന്നു.

മേക്കപ്പ് താൻ സിനിമകളിൽ അഭിനയിക്കുമ്പോൾ മാത്രമെ ഉപയോഗിക്കുറുള്ളു. അല്ലാതെയുള്ള സമയങ്ങളിൽ തനി നാടനായി കാണാനാണ് ഇഷ്ടമെന്നും അനു സിത്താര അഭിമുഖത്തിൽ വെളിപ്പെടുത്തുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് നടി മലയാളി പ്രേക്ഷകരുടെ ഇടയിൽ തന്റേതായ ഇടം കണ്ടെത്തിയത്.

ശാലീനതയുടെ പര്യായമാണെങ്കിലും വേറിട്ട മോഡേൺ വേഷങ്ങളിലും നടി തിളങ്ങിയിട്ടുണ്ട്. മലയാള സിനിമയിൽ ഏറെ ഭംഗിയുള്ള നടി എന്ന് യുവനടൻ ഉണ്ണി മുകുന്ദൻ പോലും വിശേഷിപ്പിച്ചിട്ടുണ്ട് നടിയെ.

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. തികഞ്ഞ മമ്മൂട്ടി ആരാധികയായ അനു സിത്താരയെ മറ്റ് നായികമാരിൽ നിന്ന്മാറ്റി നിർത്തുന്നത് വിവാഹ ശേഷം അഭിനയരംഗത്തേയ്‌ക്കെത്തി നായികയായി എന്നതാണ്.

ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ അനു സിത്താരയ്ക്ക് കഴിഞ്ഞു. ഇതോടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ അനുവിന് ഇടം കണ്ടെത്താനായിരുന്നു. ഒരു ഇന്ത്യൻ പ്രണയകഥ, രാമന്റെ ഏദൻ തോട്ടം, ഒരു കുപ്രസിദ്ധ പയ്യൻ, ആൻഡ് ദി ഓസ്‌കാർ ഗോസ് ടു, ക്യാപ്റ്റൻ, ശുഭരാത്രി, മാമാങ്കം തുടങ്ങി അനു അഭിനയിച്ച സിനിമകളെല്ലാം സൂപ്പർഹിറ്റുകളാണ്.

Advertisement