അവൾ പാടുന്നത് റെക്കോർഡ് ചെയ്യാൻ ആദ്യമായിട്ടാണ് അനുവദിക്കുന്നത്, ഭാര്യ ദിവ്യയുടെ പാട്ട് പുറത്തുവിട്ട് വിനീത് ശ്രീനിവാസൻ

18

നടനും തിരക്കഥാകൃത്തും സംവിധായകനുമായ അച്ഛൻ, നടനും തിരക്കഥാകൃത്തും സംവിധായകനും ഗായകനമായ മൂത്ത മകൻ, നടനും സംവിധായകനുമായ ചുരുക്കത്തിൽ മലയാളത്തിലെ സിനിമാ കുടുംബമെന്നു തന്നെ പറയാവുന്ന ഒന്നാണ് ശ്രീനിവാസന്റെ കുടുംബം. ശ്രീനിവാസന്റെ രണ്ടു മക്കളും സിനിമയിൽ ഒന്നിനോന്ന് തിളങ്ങുകയാണ്.

ശ്രീനിവാസന്റെ മുത്തമകൻ വിനീത് ശ്രീനിവാസൻ സിനിമയിൽ ഗായകനായും നടനായും തിരക്കഥാകൃത്തും സംവിധായകനായുമെല്ലാം തിളങ്ങുന്ന താരമാണ്. സിനിമയിൽ സജീവമായ താരം 2012 ഒക്ടോബർ 18 നാണ് ദിവ്യയെ വിവാഹം ചെയ്തത്. 8 വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു തന്റെ ജൂനിയറായ പയ്യന്നൂർ സ്വദേശിനി ദിവ്യയെ താരം വിവാഹം ചെയ്യ്തത്.

Advertisements

2017 ൽ ഇരുവർക്കും ആൺകുഞ്ഞു ജനിച്ചു വിഹാൻ എന്നാണ് മകന്റെ പേര്. 2019 ൽ ഇരുവർക്കും ഒരു മകളും ജനിച്ചു. ഷനായാ ദിവ്യ വിനീത് എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്. കൈവച്ച മേഖലയിലെല്ലാം തന്റേതായ കയ്യൊപ്പ് പകർത്തിയ നടനാണ് വിനീത്.

നടനായിട്ടും സംവിധായക നായകനായിട്ടുമെല്ലാം വിനീത് പകരം വയ്ക്കാനാകാത്ത ആളായി മാറിക്കഴിഞ്ഞു. എത്ര തിരക്കാണെങ്കിലും തന്റെ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന ആളാണ് വിനീത്. തന്റെ മക്കൾക്കൊപ്പമുളള ചിത്രങ്ങളൊക്കെ താരം പങ്കുവയ്ക്കാറുണ്ട്.

പ്രണയിച്ച് വിവാഹിതരായതിനാൽ തന്നെ ഇപ്പോഴും ഇവർ പ്രണയത്തിലാണെന്ന് ഇവരുടെ ചിത്രങ്ങൾ കണ്ടാൽ മനസ്സിലാകും. വിനീതിന്റെ പാട്ടും ശബ്ദവും ആരാധകർക്ക് സുപരിചിതമാണ്. വിനീതിന്റെ അച്ഛൻ ശ്രിനീവസനും സഹോദരൻ ധ്വാൻ ശ്രീനിവാസനും അഭിനയരംഗത്ത് സജീവമാണെങ്കിലും പാടികേട്ടിട്ടില്ല.

ഇപ്പോൾ തന്റെ ഭാര്യ ദിവ്യ മനോഹരമായി പാടുന്നതിന്റെ വീഡിയോ പങ്കുവച്ചിരിക്കയാണ് വിനീത്. അവളൊടൊപ്പം 16 വർഷമായി. ആദ്യമായിട്ടാണ് അവൾ പാടുന്നത് റെക്കോർഡ് ചെയ്യാൻ എന്നെ അനുവദിക്കുന്നത് എന്ന് വിനീത് കുറിച്ചിട്ടുണ്ട്.

തമിഴ് പാട്ടാണ് വിനീതിനൊപ്പം ദിവ്യ പാടുന്നത്. മനോഹരമായി പാടുന്നു വെന്ന് കമൻുകളുമായി അജുവർഗ്ഗീസ് അന്നബെൻ, നവ്യ നായർ, കുഞ്ചാക്കോബോബൻ തുടങ്ങിയവർ പറഞ്ഞ് എത്തിയിട്ടുണ്ട്.

Advertisement