Home Entertainment

സദ്യയുണ്ടാക്കി കാവ്യ മാധവൻ, സഹായിച്ച് മീനാക്ഷി, പട്ടുപാവാടയുടുത്ത് കുഞ്ഞു മഹാലക്ഷ്മി: എല്ലാവരുമൊന്നിച്ച് ഓണാഘോഷിച്ച് ദിലീപ്

126

മലയാളത്തിന്റെ പ്രിയപ്പെട്ട താരദമ്പതികളാണ് ജനപ്രിയ നായകൻ ദിലീപും നടി കാവ്യ മാധവനും. അതേ പോലെ ഏറ്റവും കൂടുതൽ വിവാദങ്ങളിൽ ഇടംപിടിച്ച താരദമ്പതികളുമായിരിക്കും കാവ്യാ മധവനും ദിലീപും.

ഇവർ പല തവണയായി വിവാഹിതരായി എന്ന് സൈബർ ലോകം വിവാഹത്തിന് മുൻപ് തന്നെ പലവുരു പ്രഖ്യാപിച്ചു. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽത്തന്നെ വിവാഹ മോചിതരാകുമെന്ന് വരെ പറഞ്ഞവരുണ്ടെങ്കിലും ഇരുവരും ഇപ്പോൾ സുഖമായി ജീവിക്കുകയാണ്. 2016 നവംബർ 25നാണ് ദിലീപ് കാവ്യാ മാധവനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് 2018ലാണ് മഹാലക്ഷ്മി എന്ന മകൾ ജനിക്കുന്നത്.

Advertisements

മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇത്തവണത്തെ ഓണം എല്ലാവരും ഒരുമിച്ചുള്ളതായിരുന്നെന്ന് തുറന്നുപറയുകയാണ് ദിലീപ്. പത്മസരോവരം എന്ന വീട്ടിൽ എപ്പോഴും എല്ലാവരെയും ഒരുമിച്ച് കാണാറില്ല എന്നാൽ ഇത്തവണ കൊറോണക്കാലം ആയതിനാൽ എല്ലാവരും ഉണ്ടായിരുന്നു.

ഒരു സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് മനസ്സ് തുറന്നത്. സദ്യ കാവ്യ തയ്യാറാക്കിയെന്ന് ദിലീപ് പറഞ്ഞു. സഹായത്തിനു മീനാക്ഷിയും ഉണ്ടായിരുന്നു എന്ന് കാവ്യ പറഞ്ഞു.
രണ്ടു തരം പായസം ഉൾപ്പെടെ നല്ല സദ്യ ആയിരുന്നുവെന്ന് ദിലീപും മീനാക്ഷിയും കാവ്യയും പറഞ്ഞു.

ഇപ്പോൾ കൊറോണ കാലം ആയതിനാൽ ആരും വീട്ടിൽ വരാറില്ല തങ്ങൾ ഒറ്റയ്ക്കാണ് ഇപ്പോൾ വീട്ടിനുള്ളിൽ കഴിയുന്നത്. കുഞ്ഞു മഹാലക്ഷ്മിയും പ്രായം കൂടിയ അമ്മയും തനിക്കൊപ്പം ഉള്ളതുകൊണ്ടു തന്നെ സന്ദർശകരെ ആരെയും അനുവദിക്കാറില്ല എന്നും ദിലീപ് പറയുന്നു.

എങ്കിലും ഓണം ആഘോഷം ആക്കിയിരിക്കുകയാണ് ചെന്നൈയിൽ പഠനത്തോട് അനുബന്ധിച്ച് ആയിരുന്നു മീനാക്ഷി എന്നാൽ കൊറോണ ആയതിനാൽ പഠനം താൽക്കാലികമായി നിർത്തിയിരിക്കുന്നതിനാൽ മീനാക്ഷി ഇപ്പോൾ പത്മസരോവരം വീട്ടിലുണ്ട്. അടുത്തമാസം ആണ് മഹാലക്ഷ്മിയുടെ രണ്ടാം പിറന്നാൾ അത് ആഘോഷമാക്കാൻ ഇരിക്കുമ്പോഴാണ് കൊറോണക്കാലം ആയത്.

ഇനി അത് ആഘോഷം ആക്കണോ വേണ്ടയോ എന്ന് അപ്പോൾ ചിന്തിക്കും എന്ന് ദിലീപ് പറഞ്ഞു വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന് കുടുംബിനിയായി മാറിയ കാവ്യ മാധവൻ സോഷ്യൽ മീഡിയയിൽ പോലും സജീവമല്ലഏറ്റവും ഒടുവിലായി 2019ഡിസംബറിൽ മഹാലക്ഷ്മിയുടെയും ദിലീപിന്റെയും ഈ ചിത്രമാണ് കാവ്യ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. മകളുടെ ആദ്യ ചിത്രം പോലും കുഞ്ഞിന്റെ ആദ്യ പിറന്നാളിനാണ് താരദമ്പതികൾ പുറത്തു വിട്ടത്.

Advertisement