അച്ഛൻ മരിച്ചപ്പോൾ മമ്മൂട്ടിസാർ അമ്മയ്ക്ക് കൊടുത്ത വാക്കാണ് എന്നെ രക്ഷപെടുത്തുമെന്ന്, ആവാക്ക് അദ്ദേഹം പാലിച്ചു: സംവിധായകൻ ജി മാർത്താണ്ഡൻ വെളിപ്പെടുത്തുന്നു

28

2013 ൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സ്വതന്ത്ര സിനിമാ സംവിധാകനായ കലാകാരനാണ് ജി മാർത്താണ്ഡൻ. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ തുടങ്ങിയ ജി മാർത്താണ്ഡൻ ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ്.

നീണ്ട 18 വർഷം സഹസംവിധായകനായി പ്രവർത്തിച്ചതിന് ശേഷമാണ് അദ്ദേഹം സംവിധായകനായി മാറുന്നത്. മമ്മൂട്ടി ചിത്രം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രമാണ് അദ്ദാഹത്തിന്റെ ആദ്യ ചിത്രം. മാർത്താണ്ഡന്റെ രണ്ടാം ചിത്രവും മമ്മൂട്ടിയുടെ ഒപ്പമായിരുന്നു അച്ചാദിൻ.

Advertisements

എന്നാൽ അത് അപ്രതീക്ഷിതമായിട്ട് ആയിരുന്നില്ലെന്നാണ് മാർത്താണ്ഡൻ പറയുന്നത്. അച്ഛന്റെ മരണത്തിന് ശേഷം തന്റെ അമ്മയ്ക്ക് നൽകിയ വാക്ക് നിറവേറ്റുകയായിരുന്നു മമ്മൂട്ടി എന്ന് മാർത്താണ്ഡൻ പറയുന്നു. മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാർത്താണ്ഡന്റെ വെളിപ്പെടുത്തൽ.

ജി മാർത്താണ്ഡന്റെ വാക്കുകൾ ഇങ്ങനെ:

ഞാൻ ഒരു ഡയറക്ടർ ആയികാണാൻ ഏറ്റവും ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു. അച്ഛൻ പെട്ടെന്ന് മരിച്ചു. ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല കാരണം രാവിലെ അച്ചനോട് സംസാരിച്ചു സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ സെറ്റിലേക്ക് വന്നതായിരുന്നു ഞാൻ.

വീട്ടിലെത്തി ഏതാണ്ട് അടക്കിന്റെ സമയത്ത് ഒരു ഫോൺ കാൾവന്നു അത് മമ്മൂട്ടി സാർ ആയിരുന്നു. ടാ മമ്മൂട്ടിയാടാ ഞാൻ സ്ഥലത്തില്ല വരാൻ പറ്റിയില്ല അത് കുഴപ്പമില്ല സാർ. ഞാൻ പറഞ്ഞു നീ ഫോൺ ഒന്നു അമ്മക്ക് കൊടുക്കുമോ എന്ന് സാർ ചോദിച്ചു. മമ്മൂട്ടി സാർ അമ്മയോട് പറഞ്ഞത് അമ്മേ വിഷമിക്കേണ്ട അവന്റെ കാര്യം ഞനേറ്റു എന്നാണ്.

പിന്നീട് താൻ ഇമ്മാനുവൽ സിനിമയുടെ സെറ്റിൽ ചെന്ന് തന്റെ വിഷമം പറഞ്ഞു. അച്ഛൻ പോയതുകൊണ്ട് അസോസിയേറ്റ് പണി നിർത്തിവച്ചിരിക്കുകയാണ് സിനിമയെന്ന് തുടങ്ങുമെന്ന് അറിയില്ല. അച്ഛൻ ഒരുപാട് ആഗ്രഹിച്ചിരുന്നു തന്നെ ഒരു ഡയറക്ടർ ആയി കാണാൻ. വല്ലാത്ത ഒരു മാനസികാവസ്ഥയിലാണെന്നും പറഞ്ഞു.

തന്റെ വാക്കുകൾ മമ്മൂട്ടി സാറിന് വല്ലാതെ ഫീൽ ചെയ്തു. പിന്നീട് ഏതാണ്ട് മൂന്നാം മാസം കൊണ്ട് തന്റെ പടം നടന്നു എന്നാണ് മാർത്താണ്ഡൻ പറയുന്നത്. സിനിമയൊക്ക കഴിഞ്ഞു ഒരു ഇന്റർവ്യൂവിൽ മമ്മൂട്ടി സാർ പറഞ്ഞു അവന്റെ അച്ഛൻ ഇതൊക്കെ സ്വർഗത്തിലിരുന്ന് കാണുന്നുണ്ടാകുമെന്നാണെന്നും മാർത്താണ്ഡൻ വെളിപ്പെടുത്തുന്നു.

Advertisement