Home Entertainment Celebrities

നിരവധി സ്ഥലങ്ങൾ ഹണിമൂണിനായി പ്ലാൻ ചെയ്ത് വച്ചതായിരുന്നു, എല്ലാം വെള്ളത്തിലായി; സങ്കടത്തോടെ സൗഭാഗ്യ വെങ്കിടേഷ്

51

പ്രശസ്ത നടിയും നർത്തകിയുമായ താരാ കല്യാണിന്റെ മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽ മീഡിയയിലൂടെ വളരെയേറെ പ്രേക്ഷക പ്രീതി നേടിയ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. ഡബ്സ്മാഷ് ക്യൂൻ എന്നാണ് ആരാധകർ ഏറെ സ്നേഹത്തോടെ സൗഭാഗ്യയെ വിളിക്കുന്നത്.

ഡബ്സ്മാഷിന്റെ വ്യത്യസ്തമായ മറ്റൊരു തലം പ്രേക്ഷകർക്ക് കാണിച്ചുകൊടുത്ത് കൊണ്ടാണ് സൗഭാഗ്യ വളരെ ചുരുങ്ങിയ സമയം കൊണ്ട് സെലിബ്രിറ്റിയായി മാറിയത്. നടി താര കല്യാണിന്റെ മകൾ കൂടിയായ സൗഭാഗ്യ അഭിനയത്തോടൊപ്പം നൃത്ത രംഗത്തും സജീവമാണ്.

Advertisements

താരത്തിന്റെ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. താരത്തിനൊപ്പം ടിക്ടോക്കിലും ഡാൻസിലും കണ്ടിരുന്ന അർജുനെയാണ് താരം വിവാഹം ചെയ്തത്. നൃത്ത വിദ്യാലയത്തിൽ വച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ തങ്ങളുടെ വിശേഷങ്ങളെല്ലാം ഇവർ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സൗഭാഗ്യ പങ്കുവെച്ച വിശേഷങ്ങൾ ഇങ്ങനെ:

അർജുൻ ചേട്ടൻ അന്ന് നല്ല രീതിയിൽ ഡാൻസ് ചെയ്യും. നന്നായി പഠിക്കും. തമാശ പറയും. ആളുകളോട് നന്നായി പെരുമാറുമായിരുന്നു. ആ ടൈമിലാണ് തനിക്ക് ചേട്ടനൊടൊരു ക്രഷ് തോന്നുന്നത്. പക്ഷെ അമ്മയോട് പറയാൻ ധൈര്യമില്ലായിരുന്നു.

പക്ഷെ അർജുനോട് പ്രണയം വെളിപ്പെടുത്തിയെന്നും സൗഭാഗ്യ പറഞ്ഞു. പിറന്നാളിനാണ് പ്രണയം പറഞ്ഞതെന്നും താരം പറഞ്ഞു. വിവാഹം കഴിഞ്ഞ സമയത്ത് അടിച്ചുപൊളിക്കണം എന്ന പ്ലാനിട്ടപ്പോഴാണ് ലോക്ഡൗൺ വന്നത്. മാക്സിമം അടിച്ചുപൊളിക്കാം എന്ന് വിചാരിച്ചതൊക്കെ വെള്ളത്തിലായി.
ഹണിമൂണിനായി നിരവധി സ്ഥലങ്ങൾ പ്ലാൻ ചെയ്ത് വച്ചതായിരുന്നു.

പക്ഷെ ലോക്ഡൗൺ അതെല്ലാം കുളമാക്കി. എല്ലാം പഴയപോലെ ശരിയാകാൻ പ്രാർത്ഥിക്കുകയാണ്. അതിന് ശേഷം ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര പോകണം. താരം പറഞ്ഞു. ഫ്‌ലവേർസ് ചാനലിൽ പുതിയതായി ആരംഭിച്ച ചക്കപ്പഴം എന്ന സീരിയലിൽ അർജുൻ ഇപ്പോൾ അഭിനയിക്കുന്നുണ്ട്.

സൗഭാഗ്യ തിരുവനന്തപുരത്ത് ആണ് ഇപ്പോൾ ഉള്ളതെന്നും വിവാഹശേഷം മാറി നിൽക്കേണ്ടി വന്നത് വളരെ സങ്കടമാണെന്നും പറയുകയാണ് അർജുൻ. ചക്കപ്പഴത്തിലേക്ക് അവസരം കിട്ടിയതിന് കാരണവും അതാണ്. വിവാഹശേഷം സൗഭാഗ്യയുമൊത്ത് ചാനലുകളിൽ വന്ന അഭിമുഖങ്ങളിലൂടെ ട്രിവാൻഡ്രം സ്റ്റൈലിലുള്ള തന്റെ സംസാരം കേട്ടാണ് സംവിധായകൻ ഉണ്ണികൃഷ്ണൻ സാർ സീരിയലിലേക്ക് വിളിച്ചതെന്നും അർജുൻ പറഞ്ഞു.

Advertisement