Home Entertainment Celebrities

ഞങ്ങൾക്ക് ഭർത്താക്കൻമാരില്ല, ഞങ്ങൾ തെരഞ്ഞെടുത്ത പങ്കാളികൾ മാത്രമേയുള്ളു: ഫെമിനിസത്തെ അധിക്ഷേപിക്കുന്നവർക്ക് ചുട്ട മറുപടിയുമായി റിമാ കല്ലിങ്കൽ

32

സ്ത്രീകളെ അപമാനിക്കുന്ന വിഡിയോകൾ പോസ്റ്റ് ചെയ്ത വിജയ് പി നായരെ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവരും ചേർന്ന് കൈകാര്യം ചെയ്തത് കഴിഞ്ഞ ദിവസം ആയിരുന്നു. സംഭവത്തിന് പിന്നാലെ ഫെമിനിസവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്.

ഫെമിനിസത്തെ അനുകൂലിച്ചും എതിർത്തും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ഇതിനിടെ ഫെമിനിസത്തെ അധിക്ഷേപിക്കുന്നവർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി റിമാ കല്ലിങ്കൽ. ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കന്മാരില്ല എന്ന പരിഹാസവുമായി ചിലർ സോഷ്യൽമീഡിയയിൽ എത്തിയിരുന്നു.

Advertisements

ഇതിന് മറുപടി നൽകുകയായിരുന്നു റിമ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു റിമയുടെ പ്രതികരണം. റിമ കല്ലിങ്കൽ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ:

അതെ, ഞങ്ങൾ ഫെമിനിസ്റ്റുകൾക്ക് ഭർത്താക്കൻമാരില്ല. ഞങ്ങൾ തെരഞ്ഞെടുത്ത പങ്കാളികൾ മാത്രമേയുള്ളു. അതും ഞങ്ങൾക്ക് ഒരാളെ വേണമെന്ന് തോന്നുമ്പോൾ. ഷോ ദെം ഹൗ ഇറ്റ്‌സ് ഡൺ എന്ന ഹാഷ്ടാഗോടെയായിരുന്നു റിമയുടെ പോസ്റ്റ്. അതേസമയം, സ്ത്രീകളെ അപമാനിക്കുന്ന പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ വിജയ് പി നായരുടെ വീഡിയോ യൂട്യൂബ് നീക്കം ചെയ്തു.

യൂട്യൂബിലൂടെ അധിക്ഷേപിച്ചെന്ന സ്ത്രീകളുടെ പരാതിയിൽ പൊലീസ് പിടികൂടിയ വിജയ് പി നായരെ കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് വീഡിയോ നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്. വിജയ് പി നായരെ കഴിഞ്ഞ ദിവസമായിരുന്നു പോലീസ് കസ്റ്റഡിയിലെടുത്തത്.

Advertisement