Home Entertainment Celebrities

ഇങ്ങനെയല്ല വിവാഹം കഴിഞ്ഞ സ്ത്രീകൾ വസത്രം ധരിക്കേണ്ടതെന്ന് സദാചാരക്കാർ: വായടപ്പൻ മറുപടിയുമായി ഞരമ്പൻമാരെ വാരിവലിച്ചൊട്ടിച്ച് സാമന്ത

51

ഹിറ്റ് മേക്കർ ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്കു ചിത്രം യെ മായ ചെസവ എന്ന ചിത്രത്തിലുടെ തെന്നിന്ത്യൻ സിനിമാരംഗത്തേക്ക് എത്തിയ താരസുന്ദരിയാണ് സാമന്ത അക്കിനേനി. പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി തിളങ്ങിയ താരം തെന്നിന്ത്യൻ ആരാധകരുടെ പ്രിയ നടിയായി മാറി.

തെലുങ്കിലും തമിഴിലും ഒട്ടുമിക്ക് എല്ലാ സുപ്പർതാരങ്ങളുടേയും നായികയായി അഭിനയിച്ചിട്ടുള്ള സാമന്തയ്ക്ക്
നാല് ഫിലിംഫെയർ അവാർഡുകളും നിരവധി മറ്റ് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായ സമയത്ത് തന്നെ സാമന്ത തെലുങ്ക് സൂപ്പർ താരമായ നാഗ ചൈതന്യയെ വിവാഹം കഴിച്ചു.

Advertisements

ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ൽ ആണ് ഇരവരും വിവാഹിതരായത്. ഇപ്പോൾ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് സാമന്തയും നാഗ ചൈതന്യം. സോഷ്യൽ മീഡിയയിലും സജീവമാണ് താരദമ്പതികൾ.

തങ്ങളുടെ സിനിമ വിശേഷങ്ങളും ചെറിയ കുടുംബ വിശേഷങ്ങളുമായി പ്രേക്ഷകർക്ക് മുന്നിൽ ഇരുവരും പ്രത്യക്ഷപ്പെടാറുണ്ട്. തങ്ങളുടെ സ്‌നേഹ പ്രകടനങ്ങൾ എന്നും തുറന്ന മനസോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്ന കോളിവുഡ് ദമ്പതികളാണ് സാമന്തയും ഭർത്താവ് നാഗ ചൈതന്യയും.

അതേ സമയം നാഗ ചൈതന്യയെക്കാളും സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവം സാമന്തയാണ്. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോക്ക് ഉപദേശവുമായി എത്തിയ ആരാധകർക്ക് മറുപടി നൽകിയിരിക്കുകയാണ് സാമന്ത.

ബീച്ച് വെയർ ഇട്ട് നിൽക്കുന്ന ഒരു ഫോട്ടോയായിരുന്നു സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ സ്ത്രീകൾ ഇങ്ങനെയല്ല പെരുമാറേണ്ടത് എന്നും, വസത്രം ധരിക്കേണ്ടത് എന്നുമൊക്കെയായിരുന്നു ചിലരുടെ ഉപദേശം. എന്നാൽ കടുത്ത ഭാഷയിൽ തന്നെ മറുപടി നൽകി സാമന്ത രംഗത്തെത്തുകയായിരുന്നു.

വിവാഹത്തിന് ശേഷം ഞാൻ എങ്ങനെ ജീവിക്കണമെന്ന് ഉപദേശിക്കുന്നവർക്കുള്ളതാണ് ഇത്. എന്നായിരുന്നു സാമന്തയുടെ ഇൻസ്റ്റ സ്റ്റോറി, അടുത്ത സ്റ്റോറിയായി ഒരു നടുവിരലും. അതിന് ശേഷം കൃത്യമായി ഈ സന്ദേശം താങ്ക്യൂ എന്ന് പറഞ്ഞാണ് സാമന്ത അവസാനിപ്പിക്കുന്നത്. ഇതിനോടകം തന്നെ സാമന്തയുടെ മറുപടി വൈറലായിരിക്കുകയാണ്.

Advertisement