ജനപ്രിയ സീരിയലുകളിൽ റെക്കോർഡ് നേട്ടവുമായി പാടാത്ത പൈങ്കിളി, വെറും രണ്ടാഴ്ചകൊണ്ട് ആദ്യ അഞ്ചിൽ ഇടംപിടിച്ച് സ്വാന്ത്വനം, ഒന്നാം സ്ഥാനത്ത് കുലുക്കമില്ലാതെ കുടുംബവിളക്ക്

138

മലയാളികളുടെ സ്വീകരണ മുറിയിൽ കണ്ണീരും, കദനവും, ഏഷണിയും കുശുമ്പും ഒക്കെയായി മിന്നി മറയുന്ന സീരിയലുകൾ മലയാളികൾക്ക് അവരുടെ ജീവിതത്തിന്റെ ഭാഗമാണ് . അതുകൊണ്ടുതന്നെയാണ് സീരിയൽ കഥാപാത്രങ്ങളെ സ്വന്തം വീട്ടിലെ ആളുകളെ പോലെ മലയാളികൾ സ്‌നേഹിക്കുന്നത്.

ചില സീരിയൽ കഥാപാത്രങ്ങളെ പോലെ മറ്റൊരു മേഖലയിലെ കഥാപാത്രങ്ങളും മലയാളികളെ ഇത്രത്തോളം സ്വാധീനിക്കാറില്ല. സീരിയലുകളിൽ ഏറ്റവും ജനപ്രിയം ഏഷ്യാനെറ്റിലെ സീരിയലുകൾ തന്നെയാണ്. മലയാളികൾ ഏറ്റവുമധികം കാണുന്ന സീരിയലുകൾ ആദ്യ അഞ്ച് സ്ഥാനങ്ങലിളും ഏഷ്യാനെറ്റിലെ സീരിയലുകൾ തന്നെയാണ്.

Advertisements

അതിൽ കുടുംബ വിളക്ക് ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരിക്കുന്നത്. മാസങ്ങളായി ഇവർ കയ്യടക്കി വെച്ചിരിക്കുന്ന ഒരു റെക്കോർഡ് കൂടിയാണിത്. ഒരു കുത്തഴിഞ്ഞ കുടുംബത്തെ മുന്നോട്ടു നയിക്കുവാൻ പാടുപെടുന്ന ഒരു കുടുംബിനിയുടെ കഥയാണ് സീരിയൽ പറയുന്നത്.

സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി മീരാ വാസുദേവ് ആണ്. തന്മാത്ര എന്ന മോഹൻലാൽ ചിത്രത്തിൽ നായികയായി എത്തിയ താരം കൂടിയാണ് മീര വാസുദേവ്. രണ്ടാംസ്ഥാനത്ത് പാടാത്ത പൈങ്കിളി എന്ന സീരിയലാണ്. ഏഷ്യാനെറ്റിൽ തന്നെയാണ് ഇതും സംപ്രേക്ഷണം ചെയ്യുന്നത്. കഴിഞ്ഞ സെപ്റ്റംബർ ഏഴാം തീയതി ആണ് സീരിയൽ പ്രദർശനം തുടങ്ങിയത്.

വെറും മൂന്നാഴ്ചകൊണ്ട് മലയാളത്തിലെ ഏറ്റവും ജനപ്രിയമായ രണ്ടാമത്തെ സീരിയൽ എന്ന റെക്കോർഡ് ഇവർ കരസ്ഥമാക്കിയത്. മൂന്നാം സ്ഥാനത്ത് മൗനരാഗം എന്ന സീരിയൽ ആണ്. മാസങ്ങളായി ഇവർ തന്നെയാണ് മൂന്നാം സ്ഥാനത്ത് തുടരുന്നത്. ഒരു ഊമയായ പെൺകുട്ടിയുടെ ജീവിത സ്വപ്നങ്ങൾ ആണ് ഈ സീരിയൽ പറയുന്നത്.

വൈകീട്ട് എട്ടരയ്ക്ക് ആണ് ഏഷ്യാനെറ്റ് മൗനരാഗം സംപ്രേക്ഷണം ചെയ്യുന്നത്. അമ്മയറിയാതെ എന്ന സീരിയലാണ് നാലാം സ്ഥാനത്ത്. ഒരു തെറ്റിദ്ധാരണ മൂലം അമ്മയോട് പ്രതികാരം ചെയ്യാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന മകളുടെ കഥയാണ് അമ്മയറിയാതെ പറയുന്നത്.

വൈകിട്ട് 7:30 മണിക്ക് ആണ് ഏഷ്യാനെറ്റിൽ അമ്മയറിയാതെ സംപ്രേഷണം ചെയ്യുന്നത്. അഞ്ചാം സ്ഥാനം നേടിയിരിക്കുന്നത് സാന്ത്വനം എന്ന സീരിയലാണ്. വാനമ്പാടി എന്ന ജനപ്രിയ സീരിയൽ അവസാനിച്ചതിന് പിന്നാലെ, ആ സ്ഥാനത്തേക്ക് വന്ന് സീരിയലാണ് സാന്ത്വനം.

ചിപ്പി ആണ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു ഏട്ടത്തിയമ്മ ഇങ്ങനെ ഒരു കുടുംബത്തിലെ നെടുംതൂണായി നിലകൊള്ളുന്നു എന്ന കഥയാണ് സീരിയൽ പറയുന്നത്. പ്രദർശനം തുടങ്ങി വെറും രണ്ടാഴ്ച കൊണ്ട് ഈ സീരിയൽ നേടിയ റെക്കോർഡ് അത്ഭുതാവഹമാണ്.

Advertisement