Home Entertainment

ജനപ്രിയ നായകൻ പുത്തൻ ലുക്കിൽ: ദിലീപിന്റെ കിടിലൻ ചിത്രം ഏറ്റെടുത്ത് ആരാധകർ

78

കമലന്റെ സംവിധാന സഹായിയായി സിനിമാരംഗത്തെത്തി പിന്നീട് മലയാളത്തിന്റെ ജനപ്രിയ നായകനായി മാറിയ താരമാണ് ദിലീപ്. മിമിക്രി രംഗത്ത് നിന്നുമായിരുന്നു ദിലീപിന്റെ വരവ്. കമലിന്റെ തെന്നെ സിനിമകളിൽ ചെറിയ വേഷം ചെയ്ത് പിന്നീട് സല്ലാപത്തിലെ നായക വേഷത്തിലൂടെ ദിലിപ് മലയാളികൾക്ക് പ്രിയങ്കരനായി മാറി.

വ്യത്യസ്തമായ വേഷങ്ങളും തുടർവിജയങ്ങളുമായി ദിലീപ് മലയാള സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറുകയായിരുന്നു. ദിലിപേന്റതായി വരാറുളള മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ടഇപ്പോഴിതാ ദിലീപിന്റെ എറ്റവും പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. അദ്ദേഹത്തിന്റെ ഫാൻസ് ഗ്രൂപ്പുകളിലും മറ്റുമാണ് പുതിയ ചിത്രം പ്രചരിക്കുന്നത്.

Advertisements

ദിലീപിന്റെ പുതിയ ചിത്രവും ആരാധകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. കുറച്ചുമാസങ്ങൾക്ക് മുൻപ് മൊട്ടയടിച്ചുളള നടന്റെ ചിത്രവും തരംഗമായി മാറിയിരുന്നു. നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു നടൻ മേക്കോവർ നടത്തിയിരുന്നത്. ചിത്രത്തിൽ അറുപത് വയസ് പ്രായമുളള കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ദിലീപിന്റെ മേക്കോവർ.

സമൂഹ മാധ്യമങ്ങളിൽ അത്ര ആക്ടീവല്ലാത്ത ദിലീപ് ഇടയ്ക്കിടെയാണ് സോഷ്യൽ മീഡിയ പോസ്റ്റുകളുമായി എത്താറുളളത്. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളും ജനപ്രിയ നായകൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ദിലീപിന്റെതായി വരാറുളള കുടുംബചിത്രങ്ങളെല്ലാം നിമിഷനേരംകൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുളളത്. ഭാര്യ കാവ്യാ മാധവനും മക്കളായ മീനാക്ഷി, മഹാലക്ഷ്മി തുടങ്ങിയവരും ദിലീപിനൊപ്പം ചിത്രങ്ങളിൽ തിളങ്ങാറുണ്ട്.

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മൈ സാന്റയാണ് ദിലീപിന്റെതായി ഒടുവിൽ തിയ്യേറ്ററുകളിൽ എത്തിയ ചിത്രം. മൈ സാന്റയ്ക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങൾ സൂപ്പർതാരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

അതേസമയം നാദിർഷയും ദിലീപും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കേശു ഈ വീടിന്റെ നാഥൻ. ഉർവ്വശിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കേശു ഈ വീടിന്റെ നാഥന് പുറമെ ഓൺ ഏയർ ഈപ്പൻ, ഖലാസി തുടങ്ങിയവയും ജനപ്രിയ നായകന്റെതായി വരാനിരിക്കുന്ന പുതിയ ചിത്രങ്ങളാണ്.

ചരിത്ര പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കുന്ന സിനിമയാണ് ഖലാസി. ഉപ്പു മുളകും സംവിധായകൻ മിതിലാജ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. അടുത്തിടെയാണ് സൂപ്പർ താര ചിത്രത്തിന്റെ പ്രഖ്യാപനമുണ്ടായത്. അനുരൂപ് കൊയിലാണ്ടി, സതീഷ് തുടങ്ങിയവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. കഴിഞ്ഞ വർഷം നാല് ചിത്രങ്ങളാണ് ദിലീപിന്റെതായി പുറത്തിറങ്ങിയിരുന്നത്. കോടതി സമക്ഷം ബാലൻ വക്കീൽ, ശുഭരാത്രി, ജാക്ക് ആൻഡ് ഡാനിയേൽ, മൈ സാന്റ തുടങ്ങിയവയായിരുന്നു ആ ചിത്രങ്ങൾ.

Advertisement