നഷ്ട്ടപെട്ടു പോയെന്ന് കരുതിയ പലതും ഇപ്പോൾ ഞാൻ തിരിച്ചുപിടിച്ച് കൊണ്ടിരിക്കുകയാണ്: വെളിപ്പെടുത്തലുമായി സമീര റെഡ്ഡി

68

ബോളിവുഡ് താരസുന്ദരിയായ സമീര റെഡ്ഡി തെന്നിന്ത്യൻ സിനിമ ലോകത്തും ഏറെ പ്രശസ്തി നേടിയെടുത്ത പ്രിയപ്പെട്ട നടിയാണ്. ഗൗകം മേനോൻ ഒരുക്കിയ സൂര്യനായകനായ വാരണം ആയിരം എന്ന ഒറ്റ ചിത്രം മതി തെന്നിന്ത്യൻ ആരാധകർക്ക് സമീരയെ എന്നും ഓർക്കാൻ. അതേരയ്ക്ക് മികച്ച പ്രേക്ഷക ശ്രദ്ധയാണ് അതിലെ സമീരയുടെ കഥാപാത്രത്തിന് ലഭിച്ചത്.

നിരവധി ചിത്രങ്ങളിലൂടെ വളരെ പെട്ടെന്നാണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയ സമീര റെഡ്ഡി താരരാജാവ് മോഹൻലാലിന്റെ നായികയായി മലയാളത്തിലും അഭിനയിച്ചിരുന്നു. ടികെ രാജീവ് കുമാർ സംവിധാനം ചെയ്ത ഒരുനാൾ വരും എന്ന സിനിമയിലാണ് താരം ലാലേട്ടന്റെ നായികയായി എത്തിയത്.

Advertisements

അതേ സമയം വിവാഹ ശേഷം താരം സിനിമയിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് താരം. താരം തന്റെ നിലപാടുകളും ആശയങ്ങളുമെല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുമുണ്ട്.

തന്റെ ഗർഭകാലത്തെ കുറിച്ചും ബോഡി ഷെയിമിങ്ങിനെ കുറിച്ചുമെല്ലാം വെളിപ്പെടുത്തിക്കൊണ്ട് താരം എത്തിയിരുന്നു. ഇത്തരത്തിൽ ലോക്ക് ഡൗൺ കാലത്ത് നഷ്ട്ടപെട്ടു പോയ തന്റെ ചില ഇഷ്ട്ടങ്ങൾ തിരിച്ചു പിടിച്ചതിന്റെ സന്തോഷം പങ്കുവെക്കുകയാണ് സമീര റെഡ്ഡി ഇപ്പോൾ. വളരെ ഭയപ്പാടുള്ള പ്രതിസന്ധിയിൽ കൂടി ലോകം മുഴുവൻ കടന്നു പോകുമ്പോഴും പോസിറ്റീവ് ആയുള്ള കാര്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മിക്കപ്പോഴും താരം എത്താറുള്ളത്.

ഈ ലോക്ക് ഡൗൺ കാലത്ത് പല താരങ്ങളും തന്റെ ലോക്ക് ഡൗൺ സമയം എങ്ങനെയാണ് ചിലവഴിച്ചതെന്നും കഴിഞ്ഞു പോയ കാലത്തിലേക്ക് തിരിച്ചു പോകാൻ കഴിഞ്ഞെന്നുമെക്കെ തരത്തിലെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ തന്റെ ലോക്ക് ഡൗൺ കാലം എങ്ങനെയാണ് ചിലവഴിച്ചതെന്നു ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നടി.

ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ നഷ്ട്ടപെട്ട ഇഷ്ട്ടങ്ങൾ തിരിച്ചു പിടിച്ചതിന്റെ സന്തോഷം താരം ആരാധകരുമായി പങ്കുവെച്ചത്. ഈ ലോക്ക് ഡൗൺ കാലത്ത് നിങ്ങൾ ഏറെ ഇഷ്ട്ടപ്പെടുന്ന എന്തെങ്കിലും കാര്യങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിഞ്ഞോ? എന്നാൽ എനിക്കത് സാധിച്ചു. കഴിഞ്ഞുപോയ വർഷങ്ങളിൽ എനിക്ക് നഷ്ടപ്പെട്ട എന്റെ പ്രിയപ്പെട്ട കാര്യങ്ങൾ വീണ്ടും കണ്ടെത്താൻ എനിക്ക് സാധിച്ചു.

എനിക്ക് ഏറ്റവും പ്രിയപ്പെട്ട പൊയ് പരിശീലനം(പരമ്പരാഗത നൃത്തരൂപം), നിറഞ്ഞുനിൽക്കുന്ന ഗുങ്കുരുവിന്റെ ശബ്ദം, ഗാനം(ഞാൻ ഒരു ബാത്ത്‌റൂം ഗായികയാണ്), കുട്ടികൾക്കൊപ്പമുള്ള നൃത്തം, അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ തിരിച്ചു പിടിക്കാൻ എനിക്ക് കഴിഞ്ഞു. ഇത് മാത്രമല്ല, വീഡിയോകൾ എഡിറ്റ് ചെയ്യാൻ എനിക്ക് കഴിയുമെന്നുള്ള എന്നിലെ കഴിവ് ഞാൻ ഇപ്പോഴാണ് തിരിച്ചറിഞ്ഞത്.

ഇപ്പോൾ വീഡിയോ എഡിറ്റിംഗ് എനിക്ക് പ്രിയപ്പെട്ട എന്റെ ഇഷ്ട്ടങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു. മാത്രമല്ല, ഞങ്ങളുടെ ക്രേസി മെസ്സി മാമ, സാസി സാസു സീരീസുകൾ പിറന്നത് ഈ സമയത്താണ്. എനിക്കറിയാം എല്ലാവർക്കും 2020 എന്നത് വളരെ മോശപ്പെട്ട ഒരു വർഷമാണ്.

എന്നാൽ എനിക്ക് ഈ വര്ഷം എന്റെ ഉള്ളിൽ ഉറങ്ങി കിടന്ന പല കഴിവുകളും പുറത്ത് കൊണ്ട് വരാൻ സഹായിച്ചു.എന്നെ പോലെതന്നെ നിരവധി പേർക്ക് തങ്ങളുടെ കഴിവുകളെ അറിയാനും മനസിലാക്കാനും ഈ വർഷം ഉപകരിച്ചിരിക്കും എന്നുമാണ് സമീറ റെഡ്ഡി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ഗുങ്കുരുവും കയ്യിലേന്തിയിരിക്കുന്ന ചിത്രവും സമീറ കുറുപ്പിനൊപ്പം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

Advertisement