Home Entertainment Celebrities

അഭിരാമിയുടെ പുതിയ കിടിലൻ ഫോട്ടോഷൂട്ടിന് അമൃതാ സുരേഷ് ഇട്ട കമന്റ് കണ്ടോ, വൈറൽ

285

ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിംഗറിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയതാരമാണ് അമൃത സുരേഷ്. അമൃതയുയെ അനുജത്തിയാണ് അഭിരാമി സുരേഷ്. ഏഷ്യാനെറ്റിൽ ന്നെ സംപ്രേക്ഷണം ചെയ്ത ഹലോ മൈ ഡിയർ കുട്ടിച്ചാത്തൻ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ബാലതാരം ആയിരുന്നു അഭിരാമി സുരേഷ്.

അതേ പോലെ മലയാളത്തിൽ ഏറെ ജനപ്രീതി ആർജിച്ച പരിപാടിയാണ് ബിഗ് ബോസ്. താരരാജാവ് മോഹൻലാൽ ആയിരുന്നു പരിപാടിയുടെ അവതാരകനായി എത്തിയിരുന്നത്. ഇതുവരെ രണ്ടു സീസണുകൾ ആണ് ബിഗ്‌ബോസ് പിന്നീട്ടത്.

Advertisements

അതേ സമയം ഒന്നാം സീസണിനേ അപേക്ഷിച്ച് രണ്ടാം സീസൺ ആയിരുന്നു കൂടുതൽ ജനപ്രിയം. മികവുറ്റ മത്സരാർത്ഥികളുടെ സാന്നിധ്യമായിരുന്നു രണ്ടാം സീസണിനേ കൂടുതൽ ജനപ്രിയമാക്കിയത്. കൂട്ടത്തിൽ ഏറ്റവും ജനപ്രീതിയുള്ള രണ്ട് മത്സരാർത്ഥികൾ ആയിരുന്നു അഭിരാമി സുരേഷും അമൃത സുരേഷും.

അമൃതയും അഭിരാമിയും സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ്. ഇരുവരും അവരുടെ വിശേഷങ്ങൾ എല്ലാം ഇൻസ്റ്റഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞദിവസം അഭിരാമി സുരേഷ് നടത്തിയ ഫോട്ടോഷൂട്ട് ഇൻസ്റ്റഗ്രാമിൽ വൈറൽ ആയിരുന്നു.

ഓഫ് റെഡ് കളർ സാരിയിൽ ഉള്ള ഫോട്ടോസ് ആയിരുന്നു അഭിരാമി പങ്കുവെച്ചത്. ഫോട്ടോകൾ പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ എല്ലാം വൈറലായി. ഫോട്ടോയ്ക്ക് താഴെ രസികൻ കമന്റുമായി ചേച്ചി അമൃതയും എത്തി. അഭിരാമി അല്ല മോളെ ശിവകാമി. മകിഴ്മതി കൊട്ടാരത്തിലെ ശിവകാമി. ഇതായിരുന്നു അഭിരാമിയുടെ ഫോട്ടോയ്ക്ക് താഴെ അമൃത ചെയ്ത കമന്റ്

നിരവധി താരങ്ങളും സെലിബ്രേറ്റികളുമാണി കമന്റിന് താഴെ റിപ്ലൈയും ആയി എത്തുന്നത്. ആരാധകരുടെ വകയായും ഒരുപാട് രസികൻ മറുപടികളും ചിത്രങ്ങൾക്ക് കിട്ടുന്നുണ്ട്.

Advertisement