Home Entertainment

ഭർത്താവ് എവിടെ കണ്ടിട്ടേയില്ലല്ലോ എന്ന് ചോദിച്ചയാളിന് കൊലമാസ് മറുപടിയുമായി കസ്തൂരി

290

മലയാളി സിനിമാ പ്രേമികൾക്ക് ഏറെ പരിചിതയായ തെന്നിന്ത്യൻ താരസുന്ദരിയാണ് നടി കസ്തൂരി. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ ജയറാമിന്റെ രണ്ട് നായികമാരിൽ ഒരാളായി എത്തിയത് കസ്തൂരി ആയിരുന്നു.

ആ ഒരൊറ്റ സിനിമയിലൂടെ മലയാളികൾക്കും പ്രിയങ്കരിയായി മാറുകയായിരുന്നു ഈ മറുനാടൻ സുന്ദരി. പിന്നീട് ഒന്നുരണ്ട് മലയാള സിനിമയിൽ കൂടി അഭിനയിച്ചെങ്കിലും അന്യ ഭാഷകളിലാണ് കസ്തൂരി കൂടുതലായും തിളങ്ങിയത്. സോഷ്യൽ മീഡിയയിൽ സജീവമായ കസ്തൂരി തന്റെ ഫോളോവേഴ്‌സിനോടും ആരാധകരോടും ആശയവിനിമയം നടത്താറും അവരുടെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാറുമുണ്ട്.

Advertisements

പലപ്പോഴും നിരവധി വിവാദങ്ങളിൽ ഉൾപ്പെടുന്ന ഒരു താരം കൂടിയാണ് കസ്തൂരി, ആരെക്കുറിച്ചും എന്തും തുറന്ന് പറയുവാൻ മടിയില്ലാത്ത ഒരു നടിയാണ് താരം, അതുകൊണ്ട് തന്നെ കസ്തൂരിയുടെ വാക്കുകൾ പലപ്പോഴും ഏറെ ശ്രദ്ധ നേടാറുമുണ്ട്.

ഇപ്പോൾ കസ്തൂരി സോഷ്യൽ മീഡിയയിൽ സംസാരിക്കവെ തന്റെ ഭർത്താവിനെ കുറിച്ച് ചോദിച്ച ആൾക്ക് താരം നൽകിയ മറുപടിയാണ് ഏറെ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ ചിത്രം കസ്തൂരി ഒരിക്കലും സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടില്ല. അതെന്തുകൊണ്ടാണെന്ന ചോദ്യത്തിന് തന്റെ സ്വകാര്യജീവിതം പ്രദർശന വസ്തുവാക്കാനുള്ളതല്ലെന്നായിരുന്നു കസ്തൂരിയുടെ മറുപടി.

സൈബറിടങ്ങളിലെ മനോരോഗികൾ നമ്മുടെ കുഞ്ഞുങ്ങളെപോലും ലക്ഷ്യമിടുന്ന കാലമാണ്. ഞാൻ എന്തിനാണ് എന്റെ കുടുംബത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്തുന്നത് എന്റെ ഭർത്താവിനെക്കുറിച്ചും കുട്ടികളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ചിട്ട് നിങ്ങളെനിക്ക് റേഷൻകാർഡ് നൽകാൻ പോകുകയാണോ?

എന്റെ സ്വകാര്യ ജീവിതം എന്റേതാണ്. അത് പ്രദർശനത്തിനുള്ളതല്ല. എന്റെ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും എന്നെക്കുറിച്ചറിയാം. മറ്റുള്ളവർ അതറിയുന്നതെന്തിനാണ്? ഒരു ആരാധകന്റെ ചോദ്യത്തിനുള്ള മറുപടിയായി കസ്തൂരി ട്വീറ്റ് ചെയ്തു.

ഭൂരിഭാഗം സെലിബ്രിറ്റികളും അവരുടെ പങ്കാളികളെ പബ്ലിക്കിന് മുന്നിൽ കാണിക്കാറില്ല, അതിന് പിന്നിൽ എന്തെങ്കിലും കാരണമുണ്ടോ എന്നായിരുന്നു ആരാധകന്റെ ചോദ്യം. ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് കസ്തൂരി നൽകിയത്.

ഗോസിപ്പുകാർ ഞങ്ങളുടെ മക്കളെ പോലും ലക്ഷ്യം വയ്ക്കുമ്‌ബോൾ എന്തിന് ഞങ്ങൾ ഞങ്ങളുടെ കുടുംബ കാര്യങ്ങൾ പരസ്യപ്പെടുത്തണം. പങ്കാളിയുടെ വിവരം ശേഖരിച്ച് നിങ്ങൾ ഞങ്ങൾക്ക് റേഷൻ കാർഡ് നൽകാൻ ഉദ്ദേശിയ്ക്കുന്നുണ്ടോ.

എന്റെ സ്വകാര്യം ജീവിതം എന്റേത് മാത്രമാണ്. എക്സിബിഷനല്ല. എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എന്നെ അറിയാം. എന്തിന് മറ്റുള്ളവർ അറിയണം എന്നായിരുന്നു കസ്തൂരിയുടെ പ്രതികരണം. രവികുമാർ എന്നാണ് കസ്തൂരിയുടെ ഭർത്താവിന്റെ പേര്. രണ്ടു മക്കളുടെയും ഭർത്താവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

1992 ൽ മിസ് മദ്രാസായി തിരഞ്ഞെടുക്കപ്പെട്ട കസ്തൂരി കസ്തൂരിരാജ സംവിധാനം ചെയ്ത ആത്താമൻ കോയിലിലേ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് അരങ്ങേറിയത്.ചിന്നവർ, ആത്മ, അമൈതിപ്പടൈ, ഇന്ത്യൻ, കാതൽ കവിതൈ എന്നിവയാണ് കസ്തൂരിയുടെ ശ്രദ്ധേയ ചിത്രങ്ങളിൽ ചിലത്.

മലയാളത്തിൽ അനിയൻ ബാവ ചേട്ടൻ ബാവ കൂടാതെ ചക്രവർത്തി, അഗ്രജൻ, മംഗല്യപ്പല്ലക്ക്, സ്‌നേഹം, പഞ്ചപാണ്ഡവർ, അഥീന എന്നീ സിനിമകളിലും അഭിനയിച്ചു. മലയാളവും തമിഴും കൂടാതെ കന്നഡ, തെലുങ്ക് ഭാഷകളിലുൾപ്പെടെ എഴുപതോളം സിനിമകളിലഭിനയിച്ചിട്ടുണ്ട്.

 

 

 

Advertisement