Home Entertainment Celebrities

മുപ്പത്തിയെട്ടാം വയസ്സിലും 16 കാരിയുടെ മെയ് വഴക്കത്തോടെ ആരാധകരെ അമ്പരപ്പിച്ച് കനിഹയുടെ വർക്കൗട്ട്: വീഡിയോ കാണാം

1125

ഒട്ടുമിക്ക സിനിമ താരങ്ങളും ഫിറ്റ്നസിന്റെ കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. കൃത്യമായ വർക്കൗട്ടും ചിട്ടയായ ഡയറ്റുമെല്ലാം ഇതിന് വേണ്ടി പരിശീലിക്കാത്തവർ ഇക്കൂട്ടത്തിൽ കുറവാണെന്ന് തന്നെ പറയാം. മിക്കവാറും താരങ്ങളും തങ്ങളുടെ വർക്കൗട്ടുമായി ബന്ധപ്പെട്ട വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.

ഒട്ടേറെ മലയാളം, തമിഴ് സിനിമകളിലൂടെ സിനിമാ പ്രേമികളുടെ മനസ്സിലിടം പിടിച്ച നടിയാണ് കനിഹ. മലയാള സിനിമയിൽ മിന്നുന്ന പ്രകടനങ്ങളാണ് കനിഹ കാഴ്ച വെച്ചിട്ടുള്ളത്. പഴശ്ശി രാജയും സ്പിരിറ്റും ഭാഗ്യ ദേവതയുമെല്ലാം കനിഹയുടെ മികച്ച പ്രകടനങ്ങൾ നമ്മുടെ മുന്നിലെത്തിച്ച ചില ചിത്രങ്ങളാണ്.

Advertisements

തമിഴ് സിനിമകളിലും തിളങ്ങിയിട്ടുള്ള ഈ നടി ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ടും തമിഴിലെ വമ്പൻ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ ശിവാജി, ദളപതി വിജയ് നായകനായ സച്ചിൻ, ചിയാൻ വിക്രം ഷങ്കർ കൂട്ടുകെട്ടിലൊരുങ്ങിയ അന്യൻ എന്നീ ചിത്രങ്ങളിലെ നായികമാർക്ക് ഡബ്ബ് ചെയ്തത് കനിഹയാണ്. ശ്രേയ സരൺ, ജെനീലിയ, സദ എന്നിവർക്ക് വേണ്ടിയാണു കനിഹ ശബ്ദം നൽകിയത്.

ഇപ്പോഴിതാ തന്റെ വർക്കൗട്ട് വീഡിയോ പങ്കുവയ്ക്കുകയാണ് നടി കനിഹ. തന്റെ ഇൻസ്റ്റാഗ്രാമിലാണ് കനിഹ വർക്കൗട്ട് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കാണുമ്പോൾ സിമ്പിളാണെന്ന് തോന്നുമെങ്കിലും കഠിനമായ വ്യായാമമാണ് താരം ചെയ്യുന്നത്.

താൻ പാലിൻഡ്രോം വർക്ക് ഔട്ട് ചെയ്യുന്ന ഒരു വീഡിയോ ആണ് കനിഹ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പുറത്തു വിട്ടിരിക്കുന്നത്. പാലിൻഡ്രോം വർക്ക് ഔട്ട് കാണുമ്പോൾ വലിയ എളുപ്പമാണ്, ലളിതമാണ് എന്നൊക്കെ തോന്നുമെങ്കിലും അത് കൃത്യമായി ചെയ്യുക എന്നത് വളരെ വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും, അത് ചെയ്യുമ്പോൾ ശരീരം ഉരുകുന്നത് താനറിയുന്നുണ്ട് എന്നും കനിഹ ആ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ട് കുറിച്ചു.

നമ്മുടെ ശരീരത്തിന്റെ ശക്തിയും എനർജിയും വർദ്ധിപ്പിക്കാനും ഭാരം നിയന്ത്രിക്കാനുമുള്ള ഫുൾ ബോഡി വർക്ക് ഔട്ട് ആണ് പാലിൻഡ്രോം വർക്ക് ഔട്ട്. ഒട്ടേറെ സെലിബ്രെറ്റികൾ തങ്ങളുടെ കായിക ക്ഷമത നിലനിർത്താൻ ഉപയോഗിക്കുന്ന ഒരു വ്യായാമ രീതി കൂടിയാണ് ഇത്. ചെയ്യാൻ ഒരുപാട് സ്ഥലം വേണ്ട എന്നതും ഉപകരണങ്ങളുടെ സഹായമില്ലാതെ ചെയ്യാമെന്നതും ഇതിന്റെ ഗുണമാണ്.

എന്തായാലും കഠിനമായ വർക്കൗട്ട് തന്നെയെന്നും ഞെട്ടിച്ചു കളഞ്ഞെന്നുമാണ് ആരാധകർ കനിഹയോട് പറയുന്നത് നേരത്തെയും ഇത്തരത്തിലുള്ള വർക്കൗട്ട് വീഡിയോകൾ കനിഹ പങ്കുവച്ചിരുന്നു. മലയാളികളുടെ എക്കാലത്തെയും പ്രിയ നടിമാരിൽ ഒരാളാണ് കനിഹ.

പഴശിരാജ എന്ന ചിത്രത്തിൽ കൈതേരി മാക്കം എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയതോടെ നിരവധി ചിത്രങ്ങളാണ് മലയാളത്തിൽ കനിഹയെ തേടിയെത്തിയത്. ചുരുക്കം സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പർതാരങ്ങളോടൊപ്പം അഭിനയിക്കാനുളള ഭാഗ്യവും നടിക്ക് ലഭിച്ചു.

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് കനിഹ എറ്റവുമൊടുവിലായി മലയാളത്തിൽ അഭിനയിച്ചത്. സിനിമയിൽ ഒരു പ്രാധാന്യമുളള റോളിലാണ് നടി എത്തിയത്. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആർട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. 2002ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്.

Advertisement