Home Entertainment Celebrities

ഒരിക്കൽപോലും ആക്ടിംഗിൽ താല്പര്യം തോന്നിയിട്ടില്ല, എന്റെ ലക്ഷ്യം സിനിമയല്ല, അതിലും ഇഷ്ടം വേറെ ഒന്നിനോടാണ്: തുറന്ന് പറഞ്ഞ് മാളവിക ജയറാം

3037

മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് ജയറാം പാർവതി ദമ്പതിമാർ. പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ടവരായ താരദമ്പതികൾ കൂടിയാണ് ജയറാമും പാർവതിയും. ഇവരുടെ മക്കളായ കാളിദാസ്, മാളവിക എന്നിവരെയും പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്.

സിനിമയിൽ സജീവമായി പ്രേക്ഷക പ്രീതി നേടിയ താരമാണ് കാളിദാസ് ജയറാം. എന്നാൽ ജയറാമിന്റെ മകൾ മാളവിക ഇതുവരെ സിനിമയിൽ അഭിനയിച്ചിട്ടില്ല. എങ്കിലും സോഷ്യൽ മീഡിയയിൽ താരം സജീവമാണ്.
അതേ സമയം ഫാഷൻ ലോകത്തേക്ക് ശ്രദ്ധ തിരിച്ച മാളവിക്ക് സിനിമയേക്കാൾ പ്രിയവും ഫാഷനോടാണ്. ഒരു ജ്വല്ലറിക്ക് വേണ്ടി മാളവികയും ജയറാമും ഒരുമിച്ച് ഒരു പരസ്യം ചെയ്തിരുന്നു.

Advertisements

പരസ്യം സോഷ്യൽ മീഡിയയിൽ വൈറാലയിരുന്നു. നിരവധി ട്രോളുകളും പരസ്യത്തിന്റേതായി പുറത്തുവന്നു. ഇപ്പോഴിതാ തന്റെ ഇഷ്ടങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ മാളവികയുടെ വാക്കുകൾ വീണ്ടും വൈറലാവുകയാണ്.

മാളവികയുടെ വാക്കുകൾ ഇങ്ങനെ:

ആദ്യമേ തന്നെ പറയട്ടേ, സിനിമയല്ല എന്റെ ലക്ഷ്യം. എല്ലാവരും കരുതുന്നത് ഞാൻ അഭിനയത്തിന്റെ ആദ്യ പടി ആയാണ് മോഡലിങ് ചെയ്തത് എന്നാണ്. പക്ഷേ അങ്ങനെയല്ല. സിനിമ എന്റെ അരികിൽ തന്നെയുണ്ട്.
അഭിനയിക്കുന്നവരുടെ ബുദ്ധിമുട്ടുകൾ ചെറുപ്പം മുതൽ കണ്ട് വളർന്നയാളാണ് ഞാൻ. ജീവിതത്തിൽ ഏറ്റവും അധികം ബഹുമാനിക്കുന്നതും അഭിനേതാക്കളെയാണ്.

ആ ബഹുമാനം നിലനിർത്തി തന്നെയാണ് പറയുന്നത്. ആക്ടീങ് ഈസ് നോട്ട് മൈ പാഷൻ. ഒരിക്കൽ പോലും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. അതിലും ഇഷ്ടം ഫാഷനോടാണ്. സ്റ്റൈലിങ്, ഡിസൈനിങ് ഇതെല്ലാമാണ് പ്രിയം. എനിക്കേറ്റവും ഇഷ്ടം വീട്ടിലിരിക്കാനാണ്. വീട്ടിൽ അമ്മ നല്ല ഫുഡ് ഉണ്ടാക്കും. അപ്പയും കണ്ണനുമുണ്ടെങ്കിൽ എപ്പോഴും തമാശയാണ്.

ലോകത്ത് വേറെ എവിടെ പോയാലും എനിക്ക് എന്റെ വീട് മിസ് ചെയ്യും. ചെന്നൈ എന്റെ സിറ്റിയാണ്. ഓരോ കോർണറും എനിക്ക് പരിചിതമാണ്. അതുപോലെ തന്നെ വീടും. അമ്മ നല്ലൊരു കുക്കാണ്
അമ്മയുടെ ബിരിയാണി മസ്റ്റാണ്. അപ്പയെപ്പോഴും പറയും പണ്ട് ഒന്നും അറിയില്ലായിരുന്നു എല്ലാം ചെയ്ത് ചെയ്ത് പഠിച്ചതാണെന്ന്.

ഞാനും ആ വഴി തന്നൊണ് ഫോളോ ചെയ്യുന്നത്. ഭക്ഷണം ഉണ്ടാക്കുന്നത് എനിക്കിഷ്ടമാണ്. ചിലപ്പോൾ ആദ്യത്തെ ഒന്ന് രണ്ട് വട്ടം പാളി പോകും. പക്ഷേ മൂന്നാമത്തെ വട്ടം വിജയിക്കും. കണ്ണനാണ് എന്റെ സ്ഥിരം ഇരയെന്നും മാളവിക പറയുന്നു.

Advertisement