വർഷങ്ങളായി മലയാള സിനിമ സീരിയൽ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് മഞ്ജു പിള്ള. സിനിമയിലും സീരീയൽ രംഗത്തും കോമഡിവേഷങ്ങൾ മികവുറ്റതാക്കുന്ന വനിതാ താരംകൂടിയാണ് മഞ്ജു പിള്ള.
നല്ല കോമഡികൾ കൈകാര്യം ചെയ്യുന്ന നല്ല കലാകാരിയെന്നാണ് മഞ്ജു പിള്ളയെ ആരാധകർ വിലയിരിത്തിരിക്കുന്നത്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും മഞ്ജുപിള്ളയുടെ മുഖം മിന്നിത്തിളങ്ങിയാൽ മലയാളികൾ എന്നും അത് പ്രിയങ്കരമാണ്.

തട്ടിം മുട്ടിം എന്ന ഹിറ്റ് പരമ്പരയിലാണ് മഞ്ജു പിള്ള അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഏറെ ആരാധകരാണ് ഈ പരമ്പരയിലെ മഞ്ജുവിന്റെ കഥാപാത്രത്തിന് ഉള്ളത്. ഇപ്പോഴിതാ ഒരു പ്രമുഖ സംവിധായകൻ തന്റെ അഭിനയത്തെ പറ്റി പറഞ്ഞ കാര്യം വ്യക്തമാക്കിയിരിക്കുകയാണ് മജ്ഞു പിള്ള.
മജ്ഞു പിള്ളയുടെ വാക്കുകൾ:
മലയാളത്തിലെ പ്രശസ്തനായ ഒരു സംവിധായകൻ പണ്ട് എന്നോട് പറഞ്ഞത് ഇങ്ങനെയാണ്. നീ നായിക ആകരുത്, നീ കെപിഎസി ലളിത ആയാൽ മതി. അഭിനയത്തിലായാലും ജീവിതത്തിലായാലും അമ്മയോടൊപ്പം തന്നെയാണ് എന്റെ യാത്രയെന്ന് താരം പറയുന്നു.
ഞങ്ങളൊരുമിച്ചാണ് എപ്പോഴും യാത്ര. ശരിക്കും പറഞ്ഞാൽ എനിക്ക് അമ്മയെ പിരിഞ്ഞിരിക്കുന്നത് ഭയങ്കര ബുദ്ധിമുട്ടാണ്. അമ്മയ്ക്ക് എന്നെയും. സീരിയൽ ഷൂട്ടിംഗ് സമയത്ത് ഭയങ്കര കോമഡിയായിരിക്കും ചിലപ്പോഴൊക്കെ. ലൊക്കേഷനിൽ എല്ലാവരുമായും നല്ല ബോണ്ടിംഗ് ആയിക്കഴിഞ്ഞു.

ചില ജോഡികൾ പലപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും. അങ്ങനെ പല ജോഡികളുടെയും ഒരു കണ്ണിയാകാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ടെന്നും മഞ്ജു പറയുന്നു. ഏതു മേഖലയിലാണെങ്കിലും വിജയിക്കാൻ അത്യാവശ്യം വേണ്ടത് സത്യസന്ധതയാണ്.
ചെയ്യുന്ന കാര്യത്തിൽ ഒരു കലർപ്പുമില്ലാതെ പൂർണമായും സത്യസന്ധതയോടെ ചെയ്തുതീർക്കുക, ഉറപ്പായും നല്ല ഫലം തന്നെ കിട്ടുമെന്നും താരം പറയുന്നു. ജീവിതത്തിൽ വിജയിച്ചവരാരും കുറുക്കുവഴികളിലൂടെ അല്ലെങ്കിൽ ശരിയല്ലാത്ത വഴികളിലൂടെ ജീവിതം വെട്ടിപ്പിടിച്ചവരല്ല.
വിജയിച്ചവരുടെ പിന്നോട്ടുള്ളവരുടെ വഴിയിൽ കാണാൻ സാധിക്കുന്നത് പലപ്പോഴും കല്ലും മുള്ളും തന്നെയായിരിക്കുമെന്നും മഞ്ജു പറുന്നു.









