Home Entertainment Celebrities

എന്റെ റിയൽ ആൻഡ് റീൽ ഹീറോസ്: ജീവിതത്തിലെയും സീരിയലിലെയും ഭർത്താക്കന്മാർക്കൊപ്പം സുമംഗലി ഭവയിലെ ‘ദേവു’ സോനു സതീഷ്

2539

നിരവധി സീരിയലുകളിലൂടെ മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സോനു സതീഷ്. നിരവധി സീരിയലുകളിൽ ഇതൊനൊടകം സോനു അഭിനയിച്ച് കഴിഞ്ഞു. ഏഷ്യാനെറ്റിലെ സ്ത്രീധനം, ഭാര്യ തുടങ്ങിയ സീരിയലുകളിലൂടെയാണ് മലയാളി കുടുംബ സദസ്സുകൾക്ക് സോനു സുപിചിതയായി തീരുന്നത്.

ഏഷ്യാനെറ്റിലെ വാൽക്കണ്ണാടി എന്ന പരിപാടി അവതരിപ്പിച്ചു കൊണ്ടാണ് സോനു സതീഷ് മിനി സ്‌ക്രീൻ രംഗത്തേക്ക് എത്തിയത്. സീരിയലുകളിൽ വില്ലത്തി വേഷത്തിൽ ആയിരുന്നു സോനു ആദ്യമായി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. സോനുവിന്റെ വില്ലത്തി വേഷം ആരാധകർ ഏറ്റെടുത്തിരുന്നു.

Advertisements

ഇപ്പോൾ സീ കേരളത്തിലെ സുമംഗലി ഭവയിൽ ആണ് സോനു അഭിനയിക്കുന്നത്. അതിലെ ആദ്യ നായിക പിന്മാറിയതിനു പിന്നാലെയാണ് സോനു എത്തിയത്, വളരെ മികച്ച അഭിനയമാണ് സോനു അതിൽ കാഴ്ച വെക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ സുമംഗലി ഭവയിലെ ദേവുവായി മാറുവാൻ സോനുവിന് സാധിച്ചു.

ഭാര്യ സീരിയലിൽ രോഹിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരിക്കയാണ് സോനു വിവാഹിതയാകുന്നത്. ഇപ്പാൾ താരം പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്. എന്റെ റിയൽ ആൻഡ് റീൽ ഹീറോസ്, എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്കുവച്ചത്.

സുമംഗലീഭവ പരമ്പരയിലെ ദേവു എന്ന കഥാപാത്രത്തെയാണ് ഇപ്പോൾ സോനു അവതരിപ്പിക്കുന്നത്. പരമ്പരയിലെ റിച്ചാർഡ് ആണ് സോനുവിന്റെ നായകൻ. ദർശന ദാസ് അവതരിപ്പിച്ചിരുന്ന കഥാപാത്രത്തെ സോനു ഏറ്റെടുക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് സോനുവിന്റെ ദേവു എന്ന കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തത്.

ജീവിതത്തിലെയും സ്‌ക്രീനിലെയും നായകന്മാർക്ക് ഒപ്പമുള്ള ചിത്രമാണ് സോനു പങ്ക് വച്ചത്.ഇതിനോടകം തന്നെ ആരാധകർ ഈ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞി 2017 ആഗസ്റ്റ് 31 ഗുരുവായൂരിൽ വച്ചായിരുന്നു സോനുവിന്റെ വിവാഹം. ആന്ധ്ര സ്വദേശിയും ബാംഗ്ലൂരിൽ ഐടി എൻജിനീയറുമായ അജയ് ആണ് താരത്തിന്റെ ഭർത്താവ്. സോനു ബാംഗ്ലൂരിൽ പഠിക്കുമ്പോൾ ഇരുവരും തമ്മിൽ പ്രണയത്തിൽ ആകുകയായിരുന്നു. പിന്നീട് ഇരുവരുടെയും വീട്ടുകാർ ചേർന്ന് വിവാഹം നടത്തുക ആയിരുന്നു.

സീരിയലുകളിൽ മാത്രമല്ല നൃത്തത്തിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സോനു. സീരിയലുകളിൽ പൊതുവെ വില്ലത്തി റോളുകളിൽ ആണ് താരം പ്രത്യക്ഷപ്പെടാറ്. എങ്കിലും സെന്റിമെന്റൽ റോളുകളിലൂടെയും താരം പ്രേക്ഷക പ്രീതി നേടിയെടുത്തിട്ടുണ്ട്. താരത്തിന്റെ സ്ത്രീധനം പരമ്പരയിലെ അഭിനയ മികവാണ് ചുരുങ്ങിയ കാലം കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ വില്ലത്തി പരിവേഷം സൃഷ്ടിച്ചെടുത്തത്.

Advertisement