എന്റെ ബെസ്റ്റി, ഗ്ലോറിക്കൊപ്പമുളള ചിത്രവുമായി സോഫി: വൈറലായി എന്റെ മാനസപുത്രി താരങ്ങളുടെ ചിത്രം

372

മലയാളം മിനിസ്‌ക്രീൻ രംഗത്ത് ഒരുകാലത്ത് മാറിയ പരമ്പരകളിൽ ഒന്നാണ് എന്റെ മാനസപുത്രി എന്ന സീരിയൽ. മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായ മാനസപുത്രി എഷ്യാനെറ്റിൽ ആയിരുന്നു സംപ്രേക്ഷണം ചെയ്തത്.

ആദ്യം മുതൽ അവസാനം വരെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഈ പരമ്പരയ്ക്ക് ലഭിച്ചത്. മാനസപുത്രി സീരിയലിലെ സോഫിയ, ഗ്ലോറി എന്നീ കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസുകളിൽ നിന്നും മായാതെ നിൽക്കുന്ന കഥാപാത്രങ്ങളാണ്.

Advertisements

ശ്രീകല ശശിധരൻ, അർച്ചന സുശീലൻ തുടങ്ങിയ താരങ്ങളാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗ്ലോറി എന്ന വില്ലത്തിയായി അർച്ചനയും സോഫി എന്ന പാവം നായികയായി ശ്രീകലയും മികച്ച പ്രകടനമാണ് മാനസപുത്രിയിൽ കാഴ്ചവെച്ചത്. എന്റെ മാനസപുത്രിക്ക് പിന്നാലെയാണ് മിനിസ്‌ക്രീൻ രംഗത്ത് ഇരുവരും സജീവമായത്.

അതേ സമയം വിവാഹ ശേഷം ശ്രീകല അഭിനയം വിട്ടെങ്കിലും അർച്ചന സുശീലൻ ഇപ്പോഴും സീരിയലുകളിലെല്ലാം സജീവ സാന്നിദ്ധ്യമാണ്. സ്‌ക്രീനിൽ ശത്രുക്കൾ ആയിരുന്നെങ്കിലും ജീവിതത്തിൽ അടുത്ത സുഹൃത്തുക്കളാണ് അർച്ചനയും ശ്രീകലയും. അടുത്തിടെ ശ്രീകല പങ്കുവെച്ച അർച്ചനയ്ക്കൊപ്പമുളള ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

എന്റെ ബെസ്റ്റി എന്നാണ് ഗ്ലോറിക്ക് ഒപ്പമുളള ചിത്രം പങ്കുവെച്ച് സോഫി കുറിച്ചിരിക്കുന്നത്. മാനസപുത്രി കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇപ്പോഴും ഇവർ തങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട്. സീരിയലുകൾക്ക് പുറമെ സിനിമയിലും തിളങ്ങിയിരുന്നു താരമാണ് ശ്രീകല. മാനസപുത്രിയിൽ സോഫിയ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് നടി മലയാളികളുടെ ഇഷ്ടം നേടിയത്.

മാനസപുത്രി കഴിഞ്ഞും നിരവധി സീരിയലുകളിൽ ശ്രീകല അഭിനയിച്ചിരുന്നു. സീരിയലുകളിൽ നിറഞ്ഞുനിന്ന താരം കഴിഞ്ഞ ഒരു വർഷത്തിലധികമായി ഭർത്താവിനൊപ്പം യുകെയിലാണ്. കണ്ണുരാണ് ശ്രീകലയുടെയും ഭർത്താവ് വിപിന്റെയും സ്വദേശം. ഇവർക്ക് സംവേദ് എന്നൊരു മകനുണ്ട്. സീരിയലുകളുടെ ആസ്ഥാനമായ തിരുവന്തപുരത്ത് രണ്ട് വർഷം മുൻപ് ഒരു വില്ല വാങ്ങിച്ച കാര്യവും ശ്രീകല പറഞ്ഞിരുന്നു. എന്നാൽ അവിടെ അധികം താമസിക്കാൻ കഴിഞ്ഞില്ല.

ഭർത്താവ് ഓൺസൈറ്റ് വർക്കിന് യുകെയിലേക്ക് പോയതിനാൽ ശ്രീകലയും മകനും കൂടെ പോവുകയായിരുന്നു. മലയാളത്തിൽ 25ധികം സീരിയലുകളിലും കൂടാതെ കാര്യസ്ഥൻ, എന്നിട്ടും, രാത്രി മഴ, മകന്റെ അച്ഛൻ, ഉറുമി, നാടോടി മന്നൻ, തിങ്കൾ മുതൽ വെളളി വരെ തുടങ്ങിയ സിനിമകളിലും ശ്രീകല അഭിനയിച്ചിരുന്നു.

Advertisement