അവരുടെ കൂടെ അഭിനയിച്ചാൽ അത് കാര്യമായി ബാധിക്കുക എന്നെത്തന്നെയാണ്, സുരാജ് വെഞ്ഞാറമ്മൂടിന്റെയും ടിനി ടോമിന്റെയും നായികാ വേഷം വേണ്ടെന്ന് വെച്ചതിനെ കുറിച്ച് പ്രിയാമണി

145

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരിയാണ് പ്രിയാമണി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലെല്ലാം അഭിനയിച്ചിരുന്ന പ്രിയാമണി മലയാളികൾക്കും ഏറെ പ്രിയങ്കരിയായിരുന്നു. തമിഴിലേയും തെലുങ്കിലേയും സൂപ്പർതാരങ്ങൾക്ക് എല്ലാം ഒപ്പം അഭിനയിച്ചിട്ടുള്ള പ്രിയാമണി മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, ജയറാം, പൃഥ്വിരാജ് തുടങ്ങിയ സൂപ്പർതാരങ്ങളുടെ സിനിമകളിലെല്ലാം നായികയായി തിളങ്ങിയിരുന്നു.

അഭിനയപ്രാധാന്യമുളള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളും ചെയ്ത സിമിനയിൽ സജീവ സാന്നിധ്യമായിരുന്നു പ്രിയാമണി. 2006ൽ പരുത്തിവീരനിലെ പ്രകടനത്തിനാണ് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരം നടിക്ക് ലഭിച്ചത്. ഒരു ടെലിവിഷൻ പരിപാടിക്കിടെ നടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Advertisements

അതേ സമയം ടിനി ടോം നായകനായ ഒരു ചിത്രത്തിലും സുരാജ് വെഞ്ഞാറമൂട് നായകനായ ഒരു സിനിമയിലും നായികയാവാനുളള ഓഫർ നടി സ്വീകരിച്ചിരുന്നില്ല. ഇതിന്റെ കാരണം ടിനി ടോം തന്നെ നേരിട്ട് പ്രിയാമണിയോട് ചോദിച്ചു. ഒരു കാരക്ടർ തിരഞ്ഞെടുക്കുമ്പോൾ എന്താണ് പ്രിയാമണിയുടെ മാനദണ്ഡമെന്നും നായകന്റെ സ്റ്റാർ വാല്യൂ ആണോ. അതോ പ്രതിഫലം ആണോ, സബ്ജക്റ്റ് ആണോ എന്ന ചോദ്യമാണ് ടിനി ഉന്നയിച്ചത്.

Also Read
ദ്വയാർത്ഥം വരുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ട് നെഗറ്റീവ് കമന്റുകൾ വന്നാൽ തന്തയ്ക്ക് വിളിക്കുന്നത് ശരിയല്ല: സുബിയുടെ പുതിയ ചിത്രം കണ്ട യുവാവ് പറഞ്ഞത് കേട്ടോ

സത്യത്തിൽ തനിക്ക് ആദ്യം സിനിമയുടെ കഥ എന്താണെന്ന് പോലും അറിയില്ലായിരുന്നുവെന്നും എന്നോട് ആരും ഒന്നും പറഞ്ഞില്ലെന്നുമായിരുന്നു പ്രിയാമണി മറുപടിയായി പറഞ്ഞത്. അന്ന് ആ സമയത്ത് എനിക്ക് കേരളത്തിൽ നിന്ന് കുറേ കോൾസ് വന്നിരുന്നു. നിങ്ങൾ സുരാജ് വെഞ്ഞാറമൂടിന്റെ റോളിന് ഒപ്പോസിറ്റ് അഭിനയിക്കുന്നുണ്ട്, എന്താണ് ആ കഥാപാത്രം എന്നൊക്കെ.

ആ സമയത്ത് എനിക്ക് കഥ പോലും അറിയില്ലായിരുന്നു. പിന്നെ എങ്ങനെയാണ് ഞാൻ ആ സിനിമയെക്കുറിച്ച് പറയുന്നതെന്നും പ്രിയ മറുപടിയായി പറഞ്ഞു. പിന്നെ ടിനിയുടെ കാര്യം സംവിധായകൻ എന്റെയടുത്ത് കഥ പറയാൻ വന്നിരുന്നു. അതൊരു വ്യത്യസ്തമായ സബജക്ട് ആയിരുന്നു. കഥയിലെ ചില കാര്യങ്ങളൊക്കെ എനിക്ക് ഇഷ്ടമായിരുന്നു.

പിന്നെയാണ് ടിനിയാണ് ഹീറോയെന്ന് പറയുന്നത്. അന്ന് മുൻനിരയിലുളള താരങ്ങളുടെ ലിസ്റ്റിൽ ഒന്നും പെടാത്ത ആളായിരുന്നു ടിനി. അപ്പോ ആ ഒരു സാഹചര്യത്തിൽ ഇങ്ങനെയൊരു ചിത്രം ചെയ്യണമോ എന്ന് എനിക്ക് സംശയം തോന്നി. പ്രതിഫലത്തക്കുറിച്ചുളള കാര്യങ്ങളൊന്നും എനിക്ക് അറിയില്ലായിരുന്നു. അതെല്ലാം മാനേജറായിരുന്നു നോക്കിയിരുന്നത്.

പിന്നെ സിനിമയുടെ അണിയറപ്രവർത്തകരിൽ ഒരാൾ എന്നെ വീണ്ടും വിളിച്ചു. ഇത് മാഡത്തിന് പറ്റിയ കഥാപാത്രമാണ്, മാഡത്തിനാണ് ഈ റോൾ നന്നായി ചേരുക എന്നൊക്കെ പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, ഇപ്പോഴത്തെ ഒരു അവസ്ഥയിൽ ഞാൻ ടിനിയുടെ കൂടെ അഭിനയിച്ചാൽ നാളെ അത് കാര്യമായി ബാധിക്കുക എന്നെത്തന്നെയാണ്.

Also Read
ഷാജി കൈലാസിന്റെ ഫാമിലി ഫോട്ടോഷൂട്ട് കൂടുതൽ ശ്രദ്ധ നേടുന്നു ; ഭാര്യ ആനിക്കും മൂന്ന് മക്കൾക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ

ഇത് മാധ്യമങ്ങളെല്ലാം ചർച്ച ചെയ്യുമെന്ന കാര്യം ഉറപ്പാണ്. കാരണം ദേശീയ അവാർഡ് നേടിയ പ്രിയാമണി മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർതാരങ്ങളുടെയെല്ലാം അഭിനയിച്ച് ഇപ്പോൾ എന്തിനാണ് ടിനിയെ പോലെ ഒരാളുടെ കൂടെ അഭിനയിക്കുന്നത് എന്നൊക്കെ മാധ്യമങ്ങൾ ചർച്ച ചെയ്യും. മുൻനിരയിൽ ഇല്ലാത്ത ഒരു താരത്തിന്റെ കൂടെ നായികയായി അഭിനയിക്കുന്നത് എന്തിനാണെന്നും ചോദ്യങ്ങൾ വരും. അതൊക്കെ എന്റെ കരിയറിനെയാണ് ബാധിക്കുക എന്നും പ്രിയാമണി പറയുന്നു.

Advertisement