ഷാജി കൈലാസിന്റെ ഫാമിലി ഫോട്ടോഷൂട്ട് കൂടുതൽ ശ്രദ്ധ നേടുന്നു ; ഭാര്യ ആനിക്കും മൂന്ന് മക്കൾക്കുമൊപ്പമുള്ള മനോഹര ചിത്രങ്ങൾ ഏറ്റെടുത്ത് പ്രേക്ഷകർ

328

മലയാളത്തിന്റെ പ്രിയ സംവിധായകൻ ഷാജി കൈലാസിന്റെ കുടുംബചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഭാര്യ ആനിക്കും മൂന്ന് മക്കൾക്കുമൊപ്പമുള്ള മനോഹര ചിത്രം പ്രേക്ഷകരും ഏറ്റെടുത്തിരിയ്ക്കുകയാണ്. മക്കളായ ജഗൻ, ഷാരോൺ, റുഷിൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം.

Advertisements

ALSO READ

കുറേപേർ എന്നോട് കല്യാണം കഴിക്കാത്തതെന്താണ് എന്ന് ചോദിക്കാറുണ്ട് , വയസായില്ലേ, കെട്ടുന്നില്ലേ എന്നൊക്കെ ചോദിച്ചിരുന്നു : അവർക്കൊക്കെ ഇഷ്ടപ്പെടുന്നതായിരിയ്ക്കും ഇത് : വീഡിയോ പങ്കു വച്ച് ഗൗരി കൃഷ്ണൻ

പിന്നീട് ടെലിവിഷൻ ഷോ അവതാരകയായും തിരുവനന്തപുരത്ത് ഹോട്ടൽ ബിസിനസ് മേധാവിയായും ആനി തിളങ്ങി. ടിവി.യിലെ ആനിയുടെ കുക്കറി ഷോയ്ക്കും നിരവധി ആരാധകരുണ്ട്. മൂത്ത മകൻ ജഗൻ നടത്തുന്ന ഹോട്ടൽ ബിസിനസ്സിന്റെയും വിവിധയിനം സമോസകളുടെ നിർമാണ കേന്ദ്രത്തിന്റെയും മേൽനോട്ടം ആനിയുടേതാണ്.

മൂന്ന് മക്കളാണ് ഷാജി കൈലാസ്-ആനി ദമ്പതികൾക്കുള്ളത്. ഇതിൽ ഇളയമകനായ റുഷിൻ ‘താക്കോൽ’ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

ALSO READ

കറുത്ത മുത്ത് എന്ന സീരിയലിൽ നിന്നും മനപൂർവ്വം ഒഴിവാക്കപ്പെട്ട നടി പ്രേമി വിശ്വനാഥിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മൂത്തമകൻ ജഗനും അച്ഛന്റെ പാത പിന്തുടരുകയാണ്. അഹാന കൃഷ്ണകുമാറിനെ പ്രധാനകഥാപാത്രമാക്കി ‘കരി’ എന്നൊരു മ്യൂസിക്കൽ വിഡിയോ ജഗൻ സംവിധാനം ചെയ്തിരുന്നു. നിഥിൻ രൺജി പണിക്കർ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയിൽ സംവിധാനസഹായിയായിരുന്നു ജഗൻ. മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന എലോണിൽ ജഗൻ സംവിധാനസഹായി കൂടിയാണ്.

 

Advertisement