ദിലീപിന് മുൻകൂർ ജാമ്യം അനുവദിച്ച് ഹൈക്കോടതി, പ്രോസിക്യൂഷന് തിരിച്ചടി

73

മലയാളിയായ തെന്നിന്ത്യൻ യുവ നടിയെ കൊച്ചിയിൽ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ കുറ്റാരോപിതനായ നടൻ ദിലീപിന് ആശ്വാസംമായി കോടതി ഉതതരവ്. ഈ കേസിൽ ദിലീപിനും കൂട്ടാളികൾക്കും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് ടി എൻ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമ്മനാട് എന്നിവർക്കാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. കോടതി നിർദേശം ഉണ്ടായിട്ട് പോലും ദിലീപ് അന്വേഷണവുമായ സഹകരിക്കുന്നില്ല എന്നായിരുന്നു മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് പ്രോസിക്യൂഷൻ വാദിച്ചത്.

Advertisements

Also Read
കുറേപേർ എന്നോട് കല്യാണം കഴിക്കാത്തതെന്താണ് എന്ന് ചോദിക്കാറുണ്ട് , വയസായില്ലേ, കെട്ടുന്നില്ലേ എന്നൊക്കെ ചോദിച്ചിരുന്നു : അവർക്കൊക്കെ ഇഷ്ടപ്പെടുന്നതായിരിയ്ക്കും ഇത് : വീഡിയോ പങ്കു വച്ച് ഗൗരി കൃഷ്ണൻ

ദിലീപിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ അന്വേഷണവുമായി ദിലീപ് സഹകരിക്കുന്നില്ലെന്നത് തെറ്റായ വാദമാണെന്നും ദിലീപ് 33 മണിക്കൂർ ചോദ്യം ചെയ്യലിന് വിധേയമായതാണെന്നും പ്രതിഭാഗം വാദിച്ചു. വെറും ശാപവാക്കുകളാണ് അന്വേഷണ ഉദ്യോഗസ്ഥരെ ദിലീപ് പറഞ്ഞത് എന്നും പ്രതിഭാഗം വാദിച്ചു.

എന്നാൽ ഈ വാദം കോടതിയിൽ നിലനിൽക്കില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഇത് ശാപവാക്കുകൾ അല്ലെന്ന് ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ നിന്നും വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായ പെടുത്താനുള്ള ധാരണ അവിടെ ഉണ്ടായിട്ടുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.

ബലചന്ദ്രകുമാറിന്റെ മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടെന്ന വാദത്തെയും പ്രോസിക്യൂഷൻ എതിർത്തു. മൊഴിയി ലുള്ളത് നിസ്സാര വൈരുദ്ധ്യങ്ങലാണ്. ആരും പഠിപ്പിച്ചുവിട്ട സാക്ഷിയല്ല ബാലചന്ദ്രകുമാർ എന്നത് അതിൽനിന്നു വ്യക്തമാണ്. പ്രഥമ വിവര റിപ്പോർട്ട് കുറ്റകൃത്യത്തെക്കുറിച്ചുള്ള എൻസൈക്ലോപിഡിയ അല്ല.

അതിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്താനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണ്. ദിലീപിന് എതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഒരു ഗ്രൂപ്പിലിട്ടു തട്ടിയേക്കണം എന്ന് ഓഡിയോയിൽ ദിലീപ് പറയുന്നുണ്ട്.

Also Read
വാവ സുരേഷിന്റെ ജീവൻ രക്ഷിച്ചത് 65 കുപ്പി ആന്റി സ്‌നേക് വെനം ; വാവ സുരേഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി ക്ഷേത്രത്തിൽ പ്രത്യേക പൂജ നടത്തി തമിഴ്‌നാട് പൊലീസ്

മറ്റൊന്നിൽ ഉദ്യോഗസ്ഥരെ ക ത്തി ക്ക ണം എന്നു പറയുന്നു. വെറുതെ പറയുകയല്ല, ഏതു രീതിയിൽ കൊ ല്ല ണം എന്നുവരെ ആലോചന നടന്നെന്ന് പ്രോസിക്യൂഷൻ പറയുന്നു.

Advertisement