എന്റെ വമ്പൻ സ്വപ്നങ്ങളുടെ കോ ക്രിയേറ്റർ: കാമുകന് ഒപ്പമുള്ള ചിത്രം പുറത്തുവിട്ട് പൂനം ബജുവ

401

നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതയായ അന്യഭാഷ താര സുന്ദരിയാണ് പൂന ബജുവ. മലയാളം കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2005ൽ തെലുങ്ക് ചിത്രം മൊഡാതിയിലൂടെയാണ് പൂനം ബജുവ ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വെച്ചത്.

2011ൽ റിലീസ് ചെയ്ത ചൈന ടൗണിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് മമ്മൂട്ടിയുടെ നായികയായി വെനീസിലെ വ്യാപാരി, ശിക്കാരി, മാസ്റ്റർപീസ് എന്നിവയിലുംമാന്ത്രികൻ, പെരുച്ചാഴി, സക്കറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട്, തുടങ്ങിയ ചിത്രങ്ങളിലും പുനം വേഷമിട്ടിട്ടുണ്ട്.

Advertisements

ഇപ്പോഴിതാ താൻ പ്രണയത്തിലാണെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് പൂനം. സുനീൽ റെഡ്ഡി എന്നാണ് നടിയുടെ പ്രാണനായകന്റെ പേര്. സുനീലിന്റെ പിറന്നാൾ ദിനത്തിലാണ് താൻ പ്രണയത്തിലാണെന്ന വിവരം പൂനം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

പ്രണയം നിറച്ച കുറിപ്പിനൊപ്പം ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. എന്റെ വേരുകൾക്ക്, പിടിച്ചുനിർത്തുന്ന നിലത്തിന്, എന്റെ ചിറകുകൾക്ക്. സുന്ദരനായ ഈ ചെക്കന് പിറന്നാൾ ആശംസകൾ.

പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. എന്റെ വമ്പൻ സ്വപ്നങ്ങളുടെ കോ ക്രിയേറ്ററിന്. എല്ലാ നിമിഷങ്ങളും മാന്ത്രികമാണ്. ഞാൻ നിനക്കുവേണ്ടിയുള്ളതാണ്.

എല്ലാ സന്തോഷങ്ങളും ആഘോഷങ്ങളും മികച്ച ആരോഗ്യവും പ്രണയവും യാത്രയുമെല്ലാം ഈ നിമിഷം മുതൽ എല്ലാക്കാലവുമുണ്ടാകട്ടെ. വാക്കുകൾകൊണ്ട് പറയാൻ പറ്റാത്തത്ര ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നും പൂനം കുറിച്ചു.

Advertisement