Home Entertainment Celebrities

ചക്കപ്പഴത്തിൽ അമ്മയായും അമ്മായി അമ്മയായും എത്തുന്ന താരം ശരിക്കും ആരാണെന്നറിയാമോ: കാലിഫോർണിയായിൽ നിന്നും എത്തിയ കൊച്ചിക്കാരി അച്ചായത്തി സബിറ്റയുടെ വിശേഷങ്ങൾ ഇങ്ങനെ

910

പ്രശസ്ത സ്വകാര്യചാനലായ ഫ്‌ളവേള്‌സ് ടിവിയിലെ പ്രേക്ഷകർ ഏറ്റെടുത്ത ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഉപ്പും മുളകിലെയും കുട്ടുമാമൻ ആയെത്തി പ്രേക്ഷകരുടെ മനം കവർന്ന എസ്പി ശ്രീകുമാർ ആണ് കേന്ദ്ര കഥാപാത്രത്തിൽ ഒരാളായി എത്തുന്നത്.

അവതാരകയായി ശ്രദ്ധിക്കപ്പെട്ട അശ്വതി ശ്രീകാന്ത് ആണ് സീരിയിലെ മറ്റൊരു കേന്ദ്ര കഥാപാത്രം. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയാണ് സീരിയൽ അണിയിച്ചൊരുക്കിയിരിക്കുന്നത്. അശ്വതി ശ്രീകാന്ത് അവതരിപ്പക്കുന്ന ആശയുടെ ഭർത്താവ് ഉത്തമനായിട്ടാണ് എസ്പി ശ്രീകുമാർ വേഷമിടുന്നത്.

Advertisements

കുഞ്ഞുണ്ണി ലളിത ദമ്പതികളുടെ മൂത്തമകാണ് ഉത്തമൻ. മൃഗാശുപത്രിയിൽ കമ്പോണ്ടറാണ് ഉത്തമൻ എന്ന കഥാപാത്രം. സീരിയൽ പ്രേക്ഷകർക്ക് അത്ര സുപരിചിതരല്ലാത്ത താരങ്ങളാണ് ചക്കപ്പഴത്തിലെ അഭിനേതാക്കൾ. ഉത്തമന്റെ അമ്മ ലളിതയായി എത്തുന്നതാരം ഇതിനകം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വതസിദ്ധമായ അഭിനയ ശൈമലിയാണ് താരത്തിന്റേത്.

ഈ ലളിത ആയി വേഷം ഇടുന്നത് സബിറ്റ ജോർജ് എന്ന നടിയാണ്. അമ്മ ആയും അമ്മായി അമ്മയായും, നിഷ്‌കളങ്ക ആയ അമ്മാമ്മയും അച്ഛമ്മയും ഒക്കെയായി വേഷം ഇടുന്ന സബിറ്റ ചുരുങ്ങിയ സമയം കൊണ്ട് ആണ് പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയത്. സുപരിചിതമല്ലാത്ത ഈ താരം ആരാണെന്നുളള സംശയമായിരുന്നു ആരാധകർക്ക്.

മറ്റു സീരിയലുകളിലെ അന്യഭാഷിയിൽ നിന്നും കൊണ്ടു വന്ന താരമാണോ എന്നും ആരാധകർ ചോദിച്ചിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ കൊച്ചീക്കാരി അച്ചായത്തി. കർണാടക സംഗീതവും ഭരതനാട്യവും പഠിച്ച സബിറ്റയുടെ ചില വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പരസ്യ ചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ച താരം ബിഗ് സ്‌ക്രീനിലും തിളങ്ങിയിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല മോഡലിങ്ങിലും സജീവമാണ് താരം.

ചക്കപ്പഴത്തിൽ സെറ്റുസാരിയിൽ അമ്മയായും അമ്മായി അമ്മയായും എത്തുന്ന താരം എന്നാൽ മോഡലിങ്ങിൽ പുലിയാണെന്ന് ചിത്രങ്ങൾ പറയും. കൊച്ചി സ്വദേശിനി ആണെങ്കിലും കാലിഫോർണിയയിൽ ആണ് താരം ജോലി ചെയ്തിരുന്നത്. രണ്ടുമക്കളാണ് താരത്തിന്. മെഡിക്കൽ പ്രൊഫഷനിൽ ജോലി നോക്കിയിരുന്ന താരം മോഡലിങ്ങിലും അഭിനയത്തോടും ഉളള ഇഷ്ടം കാരണം അതെല്ലാം ഉപേക്ഷിച്ച് അഭിനയത്തിലേക്ക് എത്തുകയായിരുന്നു.

Advertisement