പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തെ തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമിട്ട നടി തമിഴും തെലുങ്കും അടക്കമുള്ള തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങിയിരുന്നു.
ഇപ്പോൾ തന്റെ മാതാപിതാക്കൾ തന്നെ വളർത്തിയ രീതിയെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് നടി. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു മഡോണ തന്റെ മനസ്സ് തുറന്നത്. മഡോണയുടെ വാക്കുകൾ ഇങ്ങനെ:
Also Read
വജയിയുടെ മകന് വേണ്ടി കഥപറഞ്ഞ് അൽഫോൺസ് പുത്രൻ, മകൻ സമ്മതിക്കണേ എന്ന് പ്രാർത്ഥിച്ച് കഥകേട്ട വിജയ്
എന്തുകാര്യവും തുറന്നു സംസാരിക്കുന്ന വ്യക്തിയാണച്ഛൻ. ഞാൻ വളരുമ്പോൾ തന്നെ ഈ ലോകം എത്ര വിശാലമാണെന്ന് അദ്ദേഹം കാണിച്ചു തന്നു. എല്ലാ കാര്യങ്ങളെയും വളരെ ലാഘവത്തോടെ സമീപിക്കാൻ പഠിപ്പിച്ചതും അച്ഛനാണ്. അമ്മയുടെ അടുത്ത് വേറൊരു തരം കെമസ്ട്രിയുണ്ട്.

അമ്മ പറയുന്ന കാര്യങ്ങളൊക്കെ എനിക്ക് പെട്ടെന്ന് മനസിലാക്കാൻ പറ്റും. പ്രത്യേകിച്ച് മുതിർന്ന പെൺകുട്ടിയായ ശേഷം. അച്ഛനും,അമ്മയും കാരണമാണ് ഞാൻ പാട്ടിലേക്ക് വന്നതു തന്നെ. അനിയത്തി മിഷേലും ഞാനും തമ്മിൽ പതിനെട്ടര വയസ്സ് പ്രായ വ്യത്യാസമുണ്ട്. അച്ഛൻ പണ്ട് മുതലേ പറയും നിനക്ക് പതിനെട്ട് വയസ്സാകുമ്പോ നീ വീട് വിട്ട് മാറി താമസിക്കണമെന്ന്.
ഇപ്പോൾ നാല് വർഷമായി ഞാൻ ഒറ്റയ്ക്കൊരു വീട്ടിലാണ് താമസം. ബാംഗ്ലൂർ ക്രൈസ്റ്റ് കോളേജിൽ നിന്ന് ബികോം കഴിഞ്ഞ് നേരെ പാട്ടിന്റെ വഴിയിലേക്ക് ഇറങ്ങുകയായിരുന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ വീടുമാറി. അവിടുന്ന് അരമണിക്കൂർ ദൂരമുണ്ടാവും അച്ഛനും അമ്മയും താമസിക്കുന്നിടത്തേക്കെന്നും മഡോണ പറഞ്ഞു.
Also Read
നൽകുന്നത് വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ, വാങ്ങുന്നത് പത്ത് കോടി; നയൻതാരയുടെ ഞെട്ടിക്കുന്ന പ്രതിഫലം
മലയാള സിനിമയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളിലും വിവാദങ്ങളിലും പൊതുവെ മഡോണ പ്രതികരിക്കാറില്ല. എന്തുകൊണ്ടാണ് താൻ മൗനം പാലിക്കുന്നതെന്ന് താരം തുറന്ന് പറഞ്ഞിരുന്നു. അതേ കുറിച്ച് മഡോണയുടെ വാക്കുകളിങ്ങനെ:

ഇത്തരം പ്രശ്നങ്ങൾ ഞാനും ചിന്തിക്കാറുണ്ട്. നമുക്ക് ഒരുപാട് കാര്യങ്ങൾ പറയണമെന്നും ഇത് ഇങ്ങനെ ആൾക്കാർക്ക് മനസിലായിരുന്നെങ്കിൽ എന്നൊക്കെ ആലോചിക്കാറുണ്ട്. അതൊരുപക്ഷേ ഒരു പോസ്റ്റ് ഇട്ടതുകൊണ്ടോ വീഡിയോയിൽ പറഞ്ഞതുകൊണ്ടോ ഒന്നും ആർക്കും മനസിലാവണമെന്നില്ല. അത് വലിയ റിസ്‌ക് ആണ്.
ഈ പ്രശ്നങ്ങളെക്കുറിച്ച് പറയാൻ മാത്രം ഞാൻ ആളായിട്ടില്ല. അല്ലെങ്കിൽ പറയാനുളള കൃത്യമായ സന്ദർഭം ഉണ്ടാവണം. അതില്ലെങ്കിൽ പറയാതിരിക്കുന്നതല്ലേ നല്ലത്. അല്ലാതെ ഭയമുളളത് കൊണ്ടല്ല. പാർവതിയെ പോലുളളവർ പ്രവർത്തിക്കുന്നതിന്റെ ഗുണങ്ങൾ നമുക്ക് കിട്ടുന്നുണ്ട്. അതുകൊണ്ട് അവരോടും നന്ദിയും ബഹുമാനവുമുണ്ട്.

കൂടാതെ പുരുഷന്മാരുടെ പ്രശ്നങ്ങളെ ചെറുതാക്കി കാണിക്കേണ്ട കാര്യവുമില്ല. എന്നെ സംബന്ധിച്ച് കിട്ടുന്ന റോളുകൾ മാക്സിമം നന്നായി ചെയ്യണമെന്നേ ശ്രദ്ധിക്കാറുളളൂ. മറ്റ് കാര്യങ്ങളിൽ ഫോക്കസ് ചെയ്താൽ അത് നെഗറ്റീവായി ബാധിക്കും.
നമ്മളെല്ലാം സെൻസിറ്റീവ് ആൾക്കാരല്ലേ പക്ഷേ ആർക്കെങ്കിലും ബുദ്ധിമുട്ട് ഉണ്ടെന്നറിഞ്ഞാൽ ഇടപെടുക തന്നെ ചെയ്യും. സ്റ്റേജ് ഷോകളിൽ വരാത്തത് പേടി കൊണ്ടാണ്. സിനിമയിൽ വന്നതിന് ശേഷം അതിനെക്കുറിച്ച് ബോധവതിയാണ്. കുറച്ച് കഴിയുമ്പോൾ മാറുമായിരിക്കും. ആൾക്കൂട്ടത്തിന് ഇടയിൽ ഇറങ്ങുന്നത് കംഫർട്ടബിളായിട്ടുളള കാര്യമല്ലെന്നും മഡോണ പറയുന്നു.
            








