Home Entertainment Celebrities

ഇടിവെട്ട് ഹോട്ട് ലുക്കിൽ അമ്പരപ്പിച്ച് രസ്ന പവിത്രൻ: പുതിയ ചിത്രങ്ങൾ കണ്ട് കണ്ണുതള്ളി ആരാധകർ

537

ജീത്തു ജോസഫ് പൃഥിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം എന്ന സിനിമയിലൂടെ മലയാളത്തിലേക്കെത്തിയ താരസുന്ദരിയാണ് രസ്ന പവിത്രൻ. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാൻ നായികയായ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ രസ്ന കുടുതൽ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് രസ്‌ന പവിത്രൻ.

തമിഴ് സിനിമയിലേക്കും ചേക്കേറിയ തെരിയാമാ ഉന്ന കാതലിച്ചിട്ടേൻ എന്ന സിനിമയിൽ നായികയായി രസ്ന തെന്നിന്ത്യൻ പ്രേക്ഷക പ്രശംസയും സ്വന്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ് സോഷ്യൽ മീഡിയയെ പിടിച്ചു കുലുക്കിയിരിക്കുന്നത്.

Advertisements

ഇടിവെട്ട് ഹോട്ട് ലുക്കിലാണ് രസ്ന ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കതുന്നത്. നാടൻ കഥാപാത്രങ്ങളിൽ തിളങ്ങിയ രസ്നയുടെ ചിത്രം കണ്ട് അന്തംവിട്ടിരിക്കുകയാണ് ഏവരും. അനുലാൽ ആണ് ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്. മഹേഷ് മാത്യു ബാബുവാണ് സ്റ്റൈലിസ്റ്റ് കൺസപ്റ്റ് സിയോൺ ക്രിയേഷൻസും.

അതേ സമയം നേരത്തെ തന്റെ ആദ്യ ചിത്രമായ ഊഴത്തിന്റെ ചിത്രീകരണത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രസ്ന എത്തിയിരുന്നു. മേക്കപ്പ്മാന് മുന്നിൽ ഇരുന്നപ്പോൾ കൂടുതൽ സുന്ദരിയാവും എന്നായിരുന്നു കരുതിയത്. എന്നാൽ മുഖത്ത് നീലനിറമൊക്കെ തന്ന് ഒരു മാതിരിയാക്കി. മരിച്ച് കിടക്കുന്ന രംഗമായിരുന്നു ആദ്യ ദിനത്തിൽ, നല്ല സ്റ്റൈലായി പോയതിന് ശേഷമായിരുന്നു ഇത്.

ബാലചന്ദ്രമേനോൻ സാറും സീത മാമും നേരത്തെ തന്നെ ഇത് പോലെ കിടക്കുകയായിരുന്നു.അത് കണ്ടപ്പോൾ എനിക്കും സന്തോഷമായി. വില്ലനൊക്കെ വന്ന് അറ്റാക്ക് ചെയ്യുന്ന രംഗത്തിൽ പേടിച്ച് പോയിരുന്നു. ആ രംഗം ചളമാക്കുമോയെന്ന ആശങ്കയായിരുന്നു സംവിധായകൻ ജീത്തു ജോസഫിന് എന്നു രസ്ന പറഞ്ഞിരുന്നു.

എന്നാൽ മലയാളത്തിന്റെ താരചക്രവർത്തിമാരായ മോഹൻലാലിനെയാണോ മമ്മൂട്ടിയെയാണോ കൂടുതൽ ഇഷ്ടമെന്ന ചോദ്യത്തിന് രസ്‌ന നൽകിയ മറുപടിയും രസകരമായിരുന്നു. മമ്മൂട്ടി ഭർത്താവിനെപ്പോലെയും മോഹൻലാൽ ടൈംപാസിനെപ്പോലെയുമായാണ് തോന്നുന്നതെന്നായിരുന്നു രസ്ന അന്ന് പറഞ്ഞത്.

Advertisement