മമ്മൂട്ടിയും ജയറാമും പറ്റില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ ആ ചിത്രങ്ങളിലേക്ക് ഞാൻ സുരേഷ് ഗോപിയേയും ദിലീപിനേയും വിളിച്ചേനെ: വെളിപ്പെടുത്തലുമായി ഷാഫി

10732

റാഫി മെക്കാർട്ടിൻ, രാജസേനൻ തുടങ്ങിയവരുടെ സഹ സംവിധായകനായി പ്രവർത്തിച്ച ഷാഫി ‘വൺമാൻ ഷോ’ എന്ന ചിത്രം ചെയ്തു കൊണ്ടാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് വരുന്നത്. താൻ ചെയ്ത സിനിമകളിൽ അപൂർവ്വമായി മാത്രമേ അദ്ദേഹം പരാജയത്തിന്റെ കയ്പ് അറിഞ്ഞിട്ടുള്ളൂ. മുൻനിര താരങ്ങളെ വെച്ചെല്ലാം സിനിമ ചെയ്യാനുള്ള അവസരവും ഷാഫിക്ക് ലഭിച്ചിരുന്നു.

തൊമ്മനും മക്കളും, പുലിവാൽ കല്യാണം, ചട്ടമ്പിനാട് തുടങ്ങിയ സിനിമകളെല്ലാമൊരുക്കിയത് ഷാഫി യായിരുന്നു. ഇപ്പോഴിതാ ചട്ടമ്പിനാട് എന്ന തന്റെ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് സംവിധായകൻ. ബെന്നി പി നായരമ്പലം രചന നിർവഹിച്ച് 2009 ലെ ക്രിസ്മസ് റിലീസായി പ്രദർശനത്തിനെത്തിയ സിനിമയിൽ മമ്മുക്ക ഡേറ്റ് നൽകിയില്ലായിരുന്നുവെങ്കിൽ ആ സ്ഥാനത്ത് നായകനാക്കുമായിരുന്നത് ആരെയെന്ന് തുറന്നു പറയുകയാണ് ഷാഫി.

Advertisements

Also Read
മീശ മാധവനിലെ അരഞ്ഞാണം മോഷ്ടിക്കുന്ന രംഗം ദിലീപിന്റെ താത്പര്യപ്രകാരം എഴുതി ചേർത്തത്, വെളിപ്പെടുത്തൽ

ഒരു പക്ഷേ മമ്മുക്ക എനിക്ക് ചട്ടമ്പിനാടിൽ ഡേറ്റ് നൽകിയില്ലായിരുന്നുവെങ്കിൽ ഞാൻ ഉറപ്പായും സുരേഷേട്ടനെ അതിലേക്ക് വിളിച്ചേനേ എന്ന് ഷാഫി പറയുന്നു. മമ്മൂട്ടിയുടെ കരിയറിലെ വ്യത്യസ്തമായ വേഷമായിരുന്നു ഈ ചിത്രത്തിലേത്. സുരാജിന്റെ ദശമൂലം ദാമുവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഈ കഥാപാത്രത്തിന്റെ പേരിൽ ഇന്നും ആളുകൾ തന്നെ ഓർത്തിരിക്കുന്നുണ്ടെന്നും കൗണ്ടറായി തന്റെ ഡയലോഗുകൾ പറയുന്നത് കേൾക്കാറുണ്ടെന്നും സുരാജ് പറഞ്ഞിരുന്നു. ട്രോളർമാരുടേയും പ്രിയപ്പെട്ട കഥാപാത്രമാണ് ദശമൂലം ദാമു.

അതേ സമയം താൻ ചെയ്ത മറ്റൊരു സൂപ്പർ ഹിറ്റ് സിനിമയായ മേക്കപ്പ് മാൻ എന്ന സിനിമയിൽ ജയറാം ഡേറ്റ് നൽകിയില്ലായിരുന്നുവെങ്കിൽ ആ റോൾ ചെയ്യാൻ ദിലീപിനെ വിളിച്ചേനേയെന്നും ഷാഫി പറയുന്നു.എന്നാൽ കല്യാണ രാമൻ ചെയ്യുന്ന സമയത്ത് ദിലീപല്ലാതെ മറ്റൊരു ഓപ്ഷൻ തന്റെ മുന്നിൽ ഇല്ലായിരുന്നു ഷാഫി വ്യക്തമാക്കി.

Also Read
മുകളിൽ ഒരാളുണ്ട്, നീ ഇപ്പോൾ ഈ പറഞ്ഞത് അദ്ദേഹം കേൾക്കേണ്ട; പൃഥ്വിരാജിനോട് പറയേണ്ടി വന്നത് വെളിപ്പെടുത്തി മല്ലികാ സുകുമാരൻ

ദിലീപിന്റെ കരിയറിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്ന് കൂടിയായിരുന്നു കല്യാണരാമൻ. കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, നവ്യ നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. കുഞ്ചാക്കോ ബോബനും ദിലീപും വീണ്ടും ഒരുമിച്ചെത്തിയതിൽ ആരാധകരും സന്തോഷത്തിലായിരുന്നു. ഈ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisement