Home Entertainment

മലയാളി താരം നിഷാന്ത് സാഗറും സണ്ണി ലിയോണും ഒന്നിച്ച കിടിലൻ ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നു: ആവേശം കൊണ്ട് ആരാധകർ

182

താരസുന്ദരി സണ്ണി ലിയോൺ ബോളിവുഡിൽ നിരവധി ആരാധകരുളള താരങ്ങളിൽ ഒരാളാണ്. പോൺ സിനിമാ മേഖലയിൽ നിന്നും എത്തിയ നടി ഗ്ലാമർ വേഷങ്ങളിലൂടെയാണ് സിനിമകളിൽ തിളങ്ങിയത്. നടിയുടെതായി പുറത്തിറങ്ങിയ ഐറ്റം ഡാൻസുകളും ഗ്ലാമർ റോളുകളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു.

അതേ സമയം ബോളിവുഡിന് പുറമെ തെന്നിന്ത്യൻ സിനിമാ ലോകത്തും തിളങ്ങിയ താരമാണ് സണ്ണി ലിയോൺ. മലയാള സിനിമകളിലും അഭിനയിച്ച താരത്തിന് ഇവിടെയും ആരാധകർ ഏറെയാണ്. മമ്മൂട്ടിയുടെ മധുരരാജ, രംഗീല തുടങ്ങിയ സിനിമകളിലാണ് നടി മലയാളത്തിിൽ അഭിനയിച്ചത്.

Advertisements

ഒരു ഐറ്റം ഡാൻസുമായാണ് മധുരരാജയിൽ സണ്ണി ലിയോൺ എത്തിയത്. അതേസമയം സണ്ണി ലിയോണും മലയാളി താരം നിഷാന്ത് സാഗറും ഒന്നിച്ച ഒരു ചിത്രം വർഷങ്ങൾക്ക് മുൻപ് അണിയറയിൽ ഒരുങ്ങിയിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച പൈറേറ്റഡ് ബ്ലഡ് എന്ന ചിത്രമായിരുന്നു അത്.

2008ൽ പോസ്റ്റ് പ്രൊഡക്ഷൻ പൂർത്തിയാക്കിയെങ്കിലും സിനിമ റിലീസ് ചെയ്തിരുന്നില്ല. വിതരണം സംബന്ധിച്ച തർക്കങ്ങൾ കാരണമായിരുന്നു സണ്ണി ലിയോൺ ചിത്രം മുടങ്ങിയത്. ലോക്ഡൗൺ കാലത്തെല്ലാം ഈ ചിത്രത്തെ കുറിച്ചുളള ചർച്ചകൾ സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായിരുന്നു.

നിഷാന്ത് സാഗറും സണ്ണിയും ഒന്നിച്ച ചിത്രം ഉടൻ റിലീസ് ചെയ്യുമെന്നും അടുത്തിടെ റിപ്പോർട്ടുകൾ വന്നു. അതേസമയം ആരാധകർ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രത്തിന്റെ ഡിവിഡി പുറത്തിറങ്ങിയതായി പുതിയ റിപ്പോർട്ടുകൾ വന്നിരുന്നു.

റെട്രോസ്പ്ലോയ്റ്റേഷൻ എന്ന കമ്പനിയാണ് 12വർഷമായി വെളിച്ചം കാണാതിരുന്ന സിനിമയുടെ ഡിവിഡി പുറത്തിറക്കിയെന്ന് അറിയിച്ചത്. നിഷാന്ത് സാഗറിനൊപ്പം മലയാളത്തിൽ നിന്നും പട്ടണം റഷീദ് ഉൾപ്പടെയുള്ള സാങ്കേതിക പ്രവർത്തകരും ചിത്രത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

മാർക്ക് റാറ്ററിങ് എന്ന അമേരിക്കൻ സംവിധായകനാണ് പൈറേറ്റ്സ് ഓഫ് ബ്ലഡ് എന്ന ചിത്രം ഒരുക്കിയത്. ചെന്നൈയിൽ വെച്ചാണ് സിനിമയുടെ മിക്സിങും മറ്റും നടന്നത്. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളും സംവിധായകൻ തന്നെയാണ്.

Advertisement