കാണാൻ ഓടിച്ചെന്ന എന്നെ കാണാതെ മമ്മൂക്ക പോയി, പക്ഷേ ഒരു കൈ എന്നെ പിടിച്ചു, ലാലേട്ടൻ, അല്ലെങ്കിൽ ഞാൻ തകർന്ന് പോയേനെ: ടിനി ടോം

113

മിമിക്രി രംഗത്ത് നിന്നും സിനിമ രംഗത്ത് എത്തി മലയാളികളുടെ പ്രിയപ്പെട്ട നടായാ മാറിയ കലാകാരനാണ് ടിനി ടോം. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്. തന്റെ സിനിമ ജീവിതത്തിലെ രസകരമായ ഓർമ പങ്കുവെച്ചിരിക്കുകയാണ് താരം.

മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പമുള്ള മറക്കാൻ പറ്റാത്ത ഓർമ്മകളാണ് ടിനി പങ്കുവെച്ചത്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ടിനിയുടെ വെളിപ്പെടുത്തൽ. നടൻ ടിനി ടോം പങ്കുവെച്ച രസകരമായ ഒരു അനുഭവമാണ് ഇപപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.

Advertisements

മമ്മൂട്ടിയെയും മോഹൻലാലിനെയും കുറിച്ചായിരുന്നു ടിനി പറഞ്ഞത്. ബിഹൈൻഡ്വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരിക്കൽ പനമ്പള്ളി നഗറിൽ ഒരു സിനിമാ ഓഫീസിന്റെ വലിയൊരു ഉദ്ഘാടനം ചെയ്യാൻ മമ്മൂട്ടി വരുകയാണ്.

പുള്ളി പെട്ടന്ന് എന്റെ അടുത്ത് വന്നു നിന്നു. എന്തിയേ ഇങ്ങ് വാ എന്ന് പറഞ്ഞ് വിളിച്ചു. ആദ്യം ഞാൻ പേടിച്ചു എന്തിനാണ് അദ്ദേഹം വിളിക്കുന്നത് എന്ന് അറിയില്ലലോ. അപ്പോൾ ജനങ്ങൾ നിറഞ്ഞ് നിൽക്കുകയാണ്. ഞാൻ അവിടെ ഹീറോയായി. എന്നാൽ അതെ പോലെ അദ്ദേഹം പങ്കെടുക്കുന്ന മറ്റൊരു ചടങ്ങിൽ വെച്ച് മറ്റൊരു അനുഭവം കൂടി ഉണ്ടായി.

മമ്മൂക്കയെ കാണാൻ വേണ്ടി ഞാൻ ഓടി ചെല്ലുന്നു. മമ്മൂക്ക എന്നെ കണ്ടില്ല, പുള്ളി അങ്ങോട്ട് പോവുകയും ചെയ്തു. അപ്പോൾ എന്റെ അവസ്ഥ ഓർത്ത് നോക്കിക്കേ. ഞാൻ പിന്നാലെ ഓടേണ്ടി വരും. പക്ഷേ ഒരു കൈ എന്നെ വന്നിങ്ങ് പിടിച്ചു.

പെട്ടെന്ന് തിരിഞ്ഞ് നോക്കുമ്പോൾ ലാലേട്ടൻ. രണ്ട് പേരും പങ്കെടുക്കുന്ന പരിപാടിയാണ്. അല്ലെങ്കിൽ ഞാൻ തകർന്ന് പോയേനെ. അല്ലെങ്കിൽ ഞാൻ ശെരിക്കും നാണംകെട്ടു പോകുമായിരുന്നു എന്ന് ടിനി ടോം വെളിപ്പെടുത്തി.

Advertisement