Home Entertainment Celebrities

സാമ്പാറും കേരള സ്റ്റൈൽ മീൻ കറിയും കപ്പയും ഇഷ്ട ഭക്ഷണം; സൗന്ദര്യ രഹസ്യം പങ്കുവച്ച് അമ്മയറിയാതെ സീരിയലിലെ അലീന

20366

മലയാളി കുടുംബ സദസ്സുകൾക്ക് മുന്നിലേക്ക് പുതുമയാർന്ന നിരവധി കഥകളും കഥാപാത്രങ്ങളുമായി വ്യത്യസ്തമായ പ്രമേയമുളള സീരിയലുകളുമായി എത്തുന്ന ചാനലാണ് ഏഷ്യാനെറ്റ്. നിരവധി ഹിറ്റ് സീരിയലുകളാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിട്ടുളളത്.

മിനിസ്‌ക്രീൻ ആരാധകർ ഇരുകയ്യും നീട്ടിയാണ് ഏഷ്യാനെറ്റിലെ സീരിയലുകളെ ഏറ്റെടുക്കാറുള്ളത്. ഏഷ്യാനെറ്റിൽ ആരംഭിച്ച അമ്മയറിയാതെ എന്ന സീരിയലും ഹിറ്റായി മാറിക്കൊക്കൊണ്ടിരിക്കയാണ്. തന്നെ ജനിച്ചപ്പോഴെ ഉപേക്ഷിച്ച അമ്മയെ തേടിയെത്തുന്ന അലീനയുടെ കഥയാണ് സീരിയൽ പറയുന്നത്.

Advertisements

സീരിയലിൽ അലീനയായി മികച്ച അഭിനയം കാഴ്ചവയ്ക്കുന്നത് നടി ശ്രീതു കൃഷ്ണനാണ്. അധ്യാപികയാണ് അലീന എന്ന കഥാപാത്രം. തമിഴ് നടിയാണ് ശ്രീതു. താരത്തിന്റെ ആദ്യ മലയാളം സീരിയലാണ് അമ്മയറിയാതെ.

Also Read
എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് ഉർവശിയാണ്: തുറന്നു പറഞ്ഞി ഭാഗ്യലക്ഷ്മി

ചെന്നെയിൽ നിന്നുമാണ് അമ്മ അറിയാതെയുടെ ഷൂട്ടിനായി താരം തിരുവനന്തപുരത്ത് എത്തുന്നത്. ചെന്നൈയിൽ തന്റെ പോസ്റ്റ്ഗ്രാജുവേഷൻ ചെയ്തുകൊണ്ടിരിക്കയാണ് ശ്രീതു ഇപ്പോൾ. കേരളത്തിൽ ജനിച്ച താരം ചെന്നൈയിൽ സെറ്റിൽഡ് ആകുകയായിരുന്നു.

തമിഴിൽ നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട് കഴിഞ്ഞ ദിവസം പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാൻ ശ്രീതു എത്തിയിരുന്നു . ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലെ ഡിന്നർ ടോക്സിലാണ് താരം എത്തിയത്.

സൗന്ദര്യ രഹസ്യത്തെക്കുറിച്ചും ഇഷ്ട ഭക്ഷണത്തെക്കുറിച്ചുമൊക്കെ ആരാധകർ ചോദിച്ചു. അതിനൊക്കെ ശ്രീതു മറുപടിയും പറഞ്ഞു. സൗന്ദര്യ പരിചരണത്തിൽ താൻ സ്ഥിരമായി ആശ്രയിക്കുന്ന ഒന്ന് കറ്റാർവാഴയാണെന്നായിരുന്നു ശ്രീതുവിന്റെ മറുപടി. കേരള ഭക്ഷണം ഇഷ്ടമാണോ എന്ന ചോദ്യത്തിന് ഏറെ ഇഷ്ടമാണെന്നായിരുന്നു മറുപടി.

സാമ്പാറും കേരള സ്റ്റൈൽ മീൻ കറിയും കപ്പയുമൊക്കെ തന്റെ പ്രിയ വിഭവങ്ങളാണെന്നും അവർ പറഞ്ഞു. ഇഷ്ട നായകൻ ആരെന്ന ചോദ്യത്തിന് സൂര്യയാണെന്നായിരുന്നു മറുപടി. നർത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്.

Also Read
പ്രതിഫലത്തിൽ അമ്പരപ്പിച്ച് മോഹൻലാൽ, വാങ്ങുന്നത് 8 കോടി മുതൽ 17 കോടി വരെ, പിതാവിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങുന്ന മകനും, മലയാളം താരങ്ങളുടെ പ്രതിഫലം പുതിയ റിപ്പോർട്ട് ഇങ്ങനെ

നിരവധി തമിഴ് സീരിയലുകളിലും 10 എൺട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. പ്രദീപ് പണിക്കരുടെ തിരക്കഥയിൽഅമ്മയറിയാതെ സംവിധാനം ചെയ്യുന്നത് പ്രവീൺ കടയ്ക്കാവൂരാണ്.

Advertisement