എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് ഉർവശിയാണ്: തുറന്നു പറഞ്ഞി ഭാഗ്യലക്ഷ്മി

1982

എൺപതുകളുടെ പകുതിയിലും തൊണ്ണൂറുകളിലും തെന്നിന്ത്യൻ സിനിമയിൽ സൂപ്പർ നായികയായി തിളങ്ങിനിന്ന താരമാണ് നടി ഉർവ്വശി. ഇപ്പോൾ നായികാ വേഷത്തിലും അമ്മവേഷത്തിലും സഹനടിയായും മികച്ച കഥാപാത്രങ്ങൾ ചെയ്ത് ഉർവ്വശി മലയാള സിനിമയിൽ സജീവമാണ്.

അതേ പോലെ മലയാളികളുടെ പ്രിയപ്പെട്ട നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമാണ് ഭാഗ്യലക്ഷ്മി. ഇപ്പോഴിതാ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടി ഉർവശിക്ക് വേണ്ടി ഡബ്ബ് ചെയ്യുമ്പോഴുള്ള അനുഭവത്തെ കുറിച്ച് തുറന്ന് പറയുകയാണ് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഉർവശിയുടെ പ്രകടനങ്ങളെല്ലാം മികച്ചതായത് കൊണ്ട് വളരെ ചെറിയ എക്‌സ്പ്രഷൻ പോലും സംഭാഷണങ്ങളും ഉണ്ടാകുമെന്നതിനാൽ ഉർവശിക്കൊപ്പം എത്തിച്ചേരാൻ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നു എന്നാണ് കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഭാഗ്യലക്ഷ്മി പറഞ്ഞത്.

Advertisement

മുഖത്ത് ഒരു സെക്കന്റിൽ മാത്രം വിവിധ ഭാവങ്ങളും ചിരിയും സങ്കടവും ചമ്മലുമെല്ലാം ഒരുപോലെ ഉർവശി കൊണ്ടു വരുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു. ഒപ്പം ലാൽ സലാം സിനിമയിൽ ഡബ്ബ് ചെയ്യാൻ പോയപ്പോഴുള്ള അനുഭവവും ഭാഗ്യലക്ഷ്മി പങ്കുവെച്ചു.

ഉർവശിക്ക് ഡബ്ബ് ചെയ്യാൻ പോയപ്പോൾ സിനിമയുടെ സംവിധായകൻ വേണു നാഗവള്ളി പറഞ്ഞ ഡയലോഗുകളും ഭാഗ്യലക്ഷ്മി പറഞ്ഞു. മോളൂ എന്ന് വിളിച്ച് മാത്രമാണ് വേണു സർ സംസാരിക്കാറുള്ളത് ലാൽ സലാം ഡബ്ബിങിന് എത്തിയപ്പോൾ ചിത്രത്തിൽ ഉർവശി ആദ്യഭാഗത്തിൽ കുസൃതി നിറഞ്ഞ പെൺക്കുട്ടിയായും രണ്ടാം ഭാഗത്തിൽ വളരെ ഒതുക്കമുള്ള പക്വതയാർന്ന പെൺകുട്ടിയുമായാണ് പ്രത്യക്ഷപ്പെട്ടത്.

Also Read
ആണായാലും പെണ്ണായാലും അവനവന് സാമാന്യബോധം ഉണ്ടാകണം; നടി ശിവദയുടെ വാക്കുകൾ വൈറൽ

വേണു സർ പറഞ്ഞു. ഉർവശിയുടെ ചിരി ചെറിയ കുപ്പിയിൽ കുഞ്ഞ് കല്ലുകൾ ഇട്ട് കുലുക്കും പോലെയാണെന്നും അതേ മനോഹാരിത ഡബ്ബ് ചെയ്യുമ്പോൾ വരണം എന്നുമായിരുന്നു. ചില ഡയലോഗുകൾ വലുതായി വാ തുറന്നല്ല ഉർവശി അവതരിപ്പിക്കാറ്. അതുകൊണ്ട് തന്നെ പൈലറ്റ് സീൻ കാണുമ്പോൾ മനസിലാകാറുണ്ടായിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി പറയുന്നു.

അന്യഭാഷ നടിമാർക്ക് ഡബ്ബ് ചെയ്യുമ്പോൾ പല ഡയലോഗുകളും അവരുടെ ഉച്ചാരണം ശരിയല്ലാത്തതിനാൽ വളരെ ഏറെ ബുദ്ധിമുട്ടിയാണ് പറഞ്ഞിരുന്നതെന്നും അത് ഏറെ ദേഷ്യം തോന്നിപ്പിച്ചിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സിനിമയിൽ നിന്ന് ഒരിക്കലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും എല്ലാക്കാലത്തും തന്നെ ഏറ്റവും കൂടുതൽ കെയർ ചെയ്തിട്ടുള്ളത് സിനിമാക്കാരാണെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു.

അതോ സമയം പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണ് ഉർവശിയെന്നാണ് സിനിമയെ സ്‌നേഹിക്കുന്നവർ താരത്തെ പ്രശംസിച്ച് കൊണ്ട് പറയുന്നത്. കോമഡിയും ഇമോഷണൽ രംഗങ്ങളും തന്മയത്തോടെ അവതരിപ്പിക്കുന്ന ബോൺ ആർട്ടിസ്റ്റ് അതാണ് ഉർവശി. ദി റിയൽ സൂപ്പർ സ്റ്ററെന്നും ഉർവശിയെ സോഷ്യൽ മീഡിയ വിശേഷിപ്പിക്കുന്നുണ്ട്.

ഉർവശിയുടെ അഭിനയമികവ് കണ്ട് മലയാളികൾ മാത്രമല്ല കന്നടക്കാരും തമിഴരും തെലുങ്കരും എല്ലാം കയ്യടിച്ചിട്ടുണ്ട്. അഭിനയത്തിലെ അനായാസതയായാലും സ്വാഭാവികതയായാലും നാടകീയതയായാലും എല്ലാം അതിന്റെ ഉഗ്രൻ ക്വാളിറ്റിയോടെ ഉർവശിയിലുണ്ട്. ഒരു കാലഘട്ടത്തിലെ മലയാള സിനിമയിലെ നായിക കഥാപാത്രങ്ങളുടെ ക്‌ളീഷേ അഭിനയ ശൈലിയെ പൊളിച്ചെഴുതിയ നടികൂടിയാണ് ഉർവശി.

Also Read
ഗോഡ്ഫാദർ ഇറങ്ങി കഴിഞ്ഞ് എല്ലാവർക്കും ഒരു വിചാരമുണ്ട്, അച്ഛൻ അഞ്ഞൂറാനെ പോലെ ഒരാളാണെന്ന്, എന്നാൽ: വെളിപ്പെടുത്തലുമായി വിജയരാഘവൻ

ഉർവശിയുടെ ഒരു പ്രത്യേകത എന്തെന്നാൽ ഒരു മുൻനിര നായിക എന്ന ഇമേജ് ശ്രദ്ധിക്കാതെ തനിക്ക് വരുന്ന മികച്ച വേഷങ്ങൾ ചെയ്യുന്നുവെന്നതാണ്. പ്രതാപ കാലത്തുപോലും സഹനായികയെന്നോ നെഗറ്റീവ് കഥാപാത്രമെന്നോ നോക്കി റോളുകൾ ചെയ്യുന്ന പതിവ് അവർക്കില്ലായിരുന്നു നായക കഥാപാത്രം ആരെന്നതും അവർക്ക് വിഷയമായിരുന്നില്ല. നായികയായി കത്തി നിൽക്കുന്ന സമയത്താണ് തലയണമന്ത്രത്തിലെ സഹനായികാ വേഷം ഉർവശി ചെയ്തത്.

ഒരുപക്ഷേ ഉർവശിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമായിരുന്നു തലയണമന്ത്രത്തിലെ കാഞ്ചന. കൂടാതെ സൂപ്പർ താരങ്ങളുടെ നായികയായി അഭിനയിക്കുമ്പോൾ തന്നെ ജഗദീഷ്, സിദ്ദിഖ്, ജഗതി പോലുള്ളവരുടെ നായികയായും ഉർവശി സ്‌ക്രീനിലെത്തിയിരുന്നു.

Advertisement