ആണായാലും പെണ്ണായാലും അവനവന് സാമാന്യബോധം ഉണ്ടാകണം; നടി ശിവദയുടെ വാക്കുകൾ വൈറൽ

47

വളരെ പെട്ടെന്ന് തന്നെ മികച്ച ഒരു പിടി സിനിമകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ശിവദ. ഹിറ്റ്‌മേക്കർ ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിൽ നായികയായാണ് ശിവദയുടെ സിനിമയിലെ അരങ്ങേറ്റം.

പിന്നീട് തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകമാണ് ശിവദയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം. ലൂസിഫറാണ് താരം അവസാനം അഭിനയിച്ചത്.

Advertisement

അതേസമയം സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നടി വിവാഹിത ആയിരുന്നു. 2015 ഡിസംബറലായിരുന്നു മുരളി കൃഷ്ണനെ ശിവദ വിവാഹം കഴിക്കുന്നത്. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി.

വിവാഹ ശേഷം കുടുംബവും സിനിമ ജീവിതവും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവുകയാണ് താരം. 2019 ലാണ് മകൾ ജനിക്കുന്നത്. മകൾ ജനിച്ച ശേഷവും സിനിമയിലും സീരിയലിലും സജീവമാണ് താരം. അരുന്ധതി എന്നാണ് മകൾക്ക് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയകളിലും സജീവമാണ് നടി. മകളുടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് ശിവദ രംഗത്ത് എത്താറുണ്ട്.

Also Read
ഗോഡ്ഫാദർ ഇറങ്ങി കഴിഞ്ഞ് എല്ലാവർക്കും ഒരു വിചാരമുണ്ട്, അച്ഛൻ അഞ്ഞൂറാനെ പോലെ ഒരാളാണെന്ന്, എന്നാൽ: വെളിപ്പെടുത്തലുമായി വിജയരാഘവൻ

ഇപ്പോഴിതാ കരുത്തയായ പെൺകുട്ടിയായി മകൾ വളരണമെന്നാണ് ആഗ്രഹം കരുത്തയായ പെൺകുട്ടിക്ക് മാത്രമേ കരുത്തയായ ഒരു സ്ത്രീയാകാൻ കഴിയുകയുള്ളൂവെന്ന് തുറന്നു പറയുകയാണ് ശിവദ. ബാലിക ദിനത്തിലാണ് ശിവദയുടെ പ്രതികരണം.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

നല്ലൊരു വ്യക്തിയായി വളരണം എന്നു മാത്രമേ താനും മുരളിയും ആഗ്രഹിക്കുന്നുള്ളു. കരുത്തയായ പെൺകുട്ടിയായി മകൾ വളരട്ടെ, കാരണം കരുത്തയായ പെൺകുട്ടിക്ക് മാത്രമേ കരുത്തയായ സ്ത്രീയുമാകാൻ കഴിയൂ. ഗർഭകാലത്തൊന്നും തനിക്കോ ഭർത്താവിനോ ആൺകുട്ടി വേണം പെൺകുട്ടി വേണം എന്നൊന്നുമുണ്ടായിരുന്നില്ല.

ആരോഗ്യമുള്ള കുഞ്ഞായിരിക്കണം എന്നേ കരുതിയിരുന്നുള്ളു. പക്ഷേ ഗർഭകാലം മുഴുവൻ കാണുന്നവരെല്ലാം പറഞ്ഞിരുന്നത് ആൺകുട്ടിയായിരിക്കുമെന്നാണ്. ഡോക്ടർ പെൺകുട്ടിയാണ് എന്നു പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞതിന്റെ നേരെ വിപരീതം സംഭവിച്ചല്ലോ എന്നു വിചാരിച്ചു. പെൺകുഞ്ഞാണ് എന്നറിഞ്ഞപ്പോൾ കൂടുതൽ സന്തോഷം തോന്നുകയും ചെയ്തു എന്നും ശിവദ പറയുന്നു.

അതേ സമയം ജനങ്ങൾ പെൺകുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ടെന്നും നടി പറയുന്നു. എത്ര ബോധവൽക്കരണം നൽകിയാലും അവനവന് സാമാന്യബോധം ഉണ്ടാകണം. ആണായാലും പെണ്ണായാലും സമൂഹത്തിന് നല്ല പൗരമന്മാരായി വളത്തിക്കൊണ്ടു വരിക എന്നത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും ശിവദ പറയുന്നു.

Also Read
ഞങ്ങൾ രണ്ടു പേരും ചെയ്ത കാര്യം ഒന്നാണ്, ലിപ്ലോക്ക് ചെയ്ത നടന്റെ ഭാര്യ സപ്പോർട്ടീവ്, എന്നെ പിന്തുണച്ച ഭർത്താവ് നാണം ഇല്ലാത്തവൻ, അതെന്താ അങ്ങനെ: തുറന്നടിച്ച് ദുർഗാ കൃഷ്ണ

ഓമകൾ അരുന്ധതിയെക്കുറിച്ചും താരം കുറിപ്പ് പങ്കുവച്ചിരുന്നു. പെൺകുട്ടികൾ ശക്തരായി വളരട്ടെ. ശക്തരായ പെൺ കുട്ടികളാണ് ശക്തരായ സ്ത്രീകളാകുന്നത് എന്ന് ശിവദ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പ്രിയപ്പെട്ട അരുന്ധതി, ധീരയായ, ധൈര്യമുള്ള സന്തോഷമുള്ളവളായി നീ വളരണമെന്ന് അച്ഛനും അമ്മയും ആഗ്രഹിക്കുന്നു.

സത്യം സംസാരിക്കുക. കുറവുകൾ ഉൾക്കൊള്ളുക, വിജയങ്ങൾ ആഘോഷിക്കുക. ഏറ്റവും പ്രധാനമായി സ്വയം സ്നേഹിക്കുക. ശക്തയായ പെൺകുട്ടിയായി വളരുക. ശക്തരായ പെൺകുട്ടികളാണ് ശക്തരായ സ്ത്രീകളാകുന്നതെന്നും ശിവദ കുറിച്ചു.

Advertisement