എന്റെ പേര് സുധീഷ് സ്ഥിരമായി ചെയ്തിരുന്നത് ഇങ്ങനെ: തനിക്ക് സുധീഷ് നൽകിയ എട്ടിന്റെ പണിയെ കുറിച്ച് ചാക്കോച്ചൻ

180

മലയാളത്തിന്റെ ഹിറ്റ് മേക്കർ ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയരംഗത്തേക്ക് എത്തി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് കുഞ്ചാക്കോ ബോബൻ. 1997 ൽ പുറത്ത് ഇറങ്ങിയ ഈ ചിത്രം ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണ്. തലമുറ വ്യത്യാസമില്ലാതെ ഇപ്പോഴും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രം കൂടിയാണ് അനിയത്തി പ്രാവ്.

ശാലിനി ആയിരുന്നു ഈ സിനിമയിൽ കുഞ്ചാക്കോ ബോബന് ഒപ്പം നായികാ വേഷത്തിലത്തിയത്. മലയാളി പ്രേക്ഷകരുടെ എവർഗ്രീൻ റൊമാന്റിക് ജോഡിയാണ് ഇരുവരും. റൊമാന്റിക് നായകൻ എന്നായിരുന്നു ചോക്കോച്ചൻ അറിയപ്പെട്ടിരുന്നത്. എല്ലാൽ ഇപ്പോൾ എല്ലാത്തരം വേഷങ്ങളും ചെയ്ത തിളങ്ങി നിൽക്കുകയാണ് ചാക്കോച്ചൻ.

Advertisement

അതേ സമയം താൻ നായകനായി അഭിനയിച്ച ചന്താമാമ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് സുധീഷ് തന്നെ പറ്റിച്ച അനുഭവം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ചന്താമാമയുടെ ചിത്രീകരണം ആലപ്പുഴ ബീച്ചിൽ ചിത്രീകരി ച്ചപ്പോഴുള്ള വേറിട്ടതും രസകരവുമായ അനുഭവത്തെക്കുറിച്ചാണ് കുഞ്ചാക്കോ ബോബൻ തുറന്നു പറയുന്നത്.

Also Read
എന്നെ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിച്ചിട്ടുള്ളത് ഉർവശിയാണ്: തുറന്നു പറഞ്ഞി ഭാഗ്യലക്ഷ്മി

ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ:

ചന്താമാമ എന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴ ബീച്ചിൽ നടക്കുമ്പോൾ നടൻ സുധീഷ് എനിക്ക് പണി നൽകിയ ഒരു അനുഭവമുണ്ട്. ബീച്ചിനടുത്തായി ഒരു ജ്യൂസ് കടയുണ്ട്. നല്ല അവൽ ഷേക്ക് ഒക്കെ കിട്ടുന്ന കടയാണ്. ചിത്രീകരണത്തിന്റെ ഇടവളയിൽ ജ്യൂസ് കുടി പതിവായിരുന്നു.

എനിക്ക് അവിടെ പറ്റൊക്കെ ഉണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞും അവിടെ കയറുന്നത് ഞാൻ പതിവാക്കിയിരുന്നു. അങ്ങനെ കുറേ നാളത്തെ എന്റെ അവിടുത്തെ കടം തീർക്കാമെന്ന് കരുതി പറ്റ് ബുക്ക് എടുത്തപ്പോൾ അതിൽ വലിയ ഒരു തുക ബില്ലായി വന്നിരിക്കുന്നു.

Also Read
ആണായാലും പെണ്ണായാലും അവനവന് സാമാന്യബോധം ഉണ്ടാകണം; നടി ശിവദയുടെ വാക്കുകൾ വൈറൽ

കാര്യം തിരക്കിയപ്പോൾ എന്റെ പേരിൽ സുധീഷ് സ്ഥിരമായി അവിടെ വന്നു ജ്യൂസ് കുടിച്ചിരുന്നു അത്രെ. അങ്ങനെ സുധീഷ് അകത്താക്കിയ നിരവധി ജ്യൂസുകളുടെ പൈസ കൂടി എനിക്ക് അടയ്‌ക്കേണ്ടി വന്നു. ആ പണം ഇതുവരെയും എനിക്ക് തിരികെ നൽകിയിട്ടില്ലെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു.

അതേ സമയം കുഞ്ചാക്കോ ബോബന്റെ ആദ്യ സിനിമയായ അനിയത്തിപ്പാവ് മുതൽ ഒട്ടുമിക്ക സിനിമകളിലും സുധീഷ് വേഷമിട്ടിരുന്നു. ഇരുവരും തമ്മിൽ മികച്ച സൗകൃതമാണ് ഉള്ളത്. ഉദയായുടെ ബാനറിൽ കാലങ്ങൾക്ക് ശേഷം കുഞ്ചാക്കോ ബോബൻ നിർമ്മിച്ച സിനിമയിൽ സുധീഷിന്റെ മകനാണ് പ്രധാന വേഷം ചെയ്തത്. സുധീഷും ഈ സിനിമയിൽ ശ്രദ്ദേയമായ വേഷം ചെയ്തിരുന്നു.

Advertisement